Monday, December 31, 2012
Tuesday, December 25, 2012
ബുധനൂര്‍ ജയനാരായണന്‍
മലയാള ടെലിവിഷന്‍ പരമ്പരയിലെ
ഗണക സാന്നിധ്യം
ഗണക സാന്നിധ്യം
അഭിനയരംഗത്തും ലളിതഗാനരചനാരംഗത്തും പ്രസിദ്ധനായികൊണ്ടിരിക്കുന്ന ഒരു യുവ കലാകാരനാണ് ബുധനൂര്‍ ജയനാരായണന്‍ .നിരവധി മലയാള ടിവി സീരിയലുകളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ
അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ജയനാരായണന്‍ ജനന് എന്ന പേരിലാണ് കലാരംഗത്ത് അറിയപ്പെടുന്നത്. പവിത്ര ജയിലിലാണ്,
കല്ല്യാണി, രഹസ്യം, വീര മാര്‍ത്താണ്ഡവര്‍മ്മ തുടങ്ങിയ സീരിയലുകളില്‍
അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏകദേശം പത്തു വര്‍ഷത്തോളമായി ഈ മേഖലയില്‍
അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നാം അറിയുന്നു.
അമേച്വര്‍ നാടകരംഗത്തു നിന്നും ടെലിവിഷന്‍ രംഗത്തെത്തിയ നടനാണ് ജനന് .
ചെറിയ കഥാപാത്രങ്ങള്‍ പോലും വ്യത്യസ്തമായി ആവിഷ്ക്കരിക്കാന്‍ ജനന് എന്ന
നടന് കഴിയുന്നു. ഭഗവാന് ശ്രീകൃഷ്ണന്റെ കഥ പറയുന്ന വയലാര്‍ മാധവന്
കുട്ടിയുടെ “ശ്രീകൃഷ്ണന് ’ എന്ന പരമ്പരയിലാണ് ജനന്ഏറ്റവും അവസാനമായി അഭിനയിച്ചത് .ആകാശവാണിയില്‍ അഞ്ചോളം ലളിതഗാനങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.ആലപ്പുഴ ചെങ്ങനൂരിനടുത്ത് ബുധനൂരില്‍ എഴുത്തുകാരനായ ലക്ഷ്മീ നിവാസില്‍ എം.എന്‍ .വാസു ഗണകന്റെ മകനായ ജയനാരായണന്‍ ഭാര്യ സേതുലക്ഷ്മിയും ,മക്കള്‍ ശ്രീലക്ഷ്മി , ഹരിനാരായണന് എന്നിവരോടൊപ്പം തിരുവന്തപുരത്ത് താമസിക്കുന്നു.ടിവി സീരിയല്‍ രംഗത്ത് തന്റേതായ വ്യക്തിമുദ്ര
പതിപ്പിച്ചു മുന്നേറുന്ന ഈ കലാകാരന് സിനിമാലോകത്തും, ഗാനരചനാ രംഗത്തും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കട്ടെ എന്നാശംസിക്കുന്നു .
മൊയ്തീന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രഹസ്യം എന്ന പരമ്പരയിലെ ഒരു രംഗം
മൊയ്തീന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രഹസ്യം എന്ന പരമ്പരയിലെ ഒരു രംഗം
Thursday, December 20, 2012
സംസ്കൃത സ്കോളര്‍ഷിപ്പ്
2012-13
അധ്യയന വര്‍ഷത്തേയ്ക്ക് സംസകൃത കോളേജിലെ
വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളില്‍ നിന്നും സംസ്കൃതം പ്രധാന വിഷയമായി
എടുത്തു പഠിക്കുന്ന ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലേയും, ശ്രീ
ശങ്കരചാര്യ യൂണിവേഴ്സിറ്റിയിലേയും വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളില്‍
നിന്നും സംസ്കൃത പഠന പ്രോത്സാഹന സ്കോളര്‍ഷിപ്പിന് (പുതിയത്) ഓണ്‍ലൈന്‍ വഴി
അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി, പോസ്റ് ഗ്രാജുവേഷന് ക്ളാസുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്നവരും
കുടുംബവാര്‍ഷിക വരുമാനം ഒരുലക്ഷം കവിയാത്തവരും യോഗ്യത പരീക്ഷ ആദ്യപ്രാവശ്യം
തന്നെ പാസായിട്ടുള്ളവരും സംസ്കൃതം ഒരു വിഷയമായി എടുത്ത് പരീക്ഷ
പാസായിട്ടുള്ളവരും ആയ വിദ്യാര്‍ത്ഥികളാണ് സ്കോളര്‍ഷിപ്പിന്
അര്‍ഹരായിട്ടുളളത്. എന്നാല്‍ ഡിഗ്രിക്കു പഠിക്കുന്ന ആദ്യത്തെ അഞ്ച്
വിദ്യാര്‍ത്ഥികള്‍ക്കും പോസ്റ് ഗ്രാജുവേഷന് പഠിക്കുന്ന ആദ്യത്തെ രണ്ട്
വിദ്യാര്‍ത്ഥികള്‍ക്കും യോഗ്യതാ പരീക്ഷയുടെ മാത്രം അതായത് മാര്‍ക്കിന്റെ
അടിസ്ഥാനത്തില്‍ വരുമാനപരിധി കണക്കാക്കാതെ സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്.
അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റായ http://www.dcescholarship.kerala.gov.in/dce/main/index.php ല്‍ സംസ്കൃത സ്കോളര്‍ഷിപ്പ് (എസ്.എസ്.ഇ.)
എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് ഡിസംബര്‍ 19 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ
സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
Friday, December 14, 2012
Wednesday, December 05, 2012
Wednesday, November 14, 2012
ഗണക ,പണിക്കര്‍ വിഭാഗങ്ങള്‍
സമുദായ ഉള്പിരിവുകള്ക്കതീതമായ ഐക്യം
രൂപപ്പെടുത്തണം
സാമുദായിക ചിന്ത തന്നെ മതേതരത്വം എന്നാ മാനവിക ബോധത്തിന് എതിരാണെന്ന പൊതു ധാരണ വ്യാപകമായി കൊണ്ടിരിക്കയാണ്.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവഗണിക്കപ്പെട്ടുകിടക്കുന്ന മുഴുവന്‍ സമുദായങ്ങളും എത്തിചെര്ന്നാല് മാത്രമെ മാനവികത പൂര്‍ണ്ണമാവുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം നാം
തിരിച്ചറിയേണ്ടിയിരികുന്നു.സമോഹ സമഭാവനയെ എതിര്‍ക്കുന്നവര്‍ക്ക്
രക്ഷപ്പെടാനുള്ള ഇടമായി കപട മതേതരത്വം മാറുന്നത് നാം തിരിച്ചറിയണം .അവശ
വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദമുയത്തുന്നത് അപക്വമാണെന്ന് വന്നാല്‍ നാം ശ്രീ നാരായണ ഗുരുവിനെയും അയ്യങ്കാളിയും
തള്ളിപറയേണ്ടാതായിവരും. വോട്ടു ബാങ്ക് രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രീയ
പാര്‍ട്ടികളുടെ നേതാക്കള്‍ രാഷ്ട്രതന്ത്രന്ജരാകുമ്പോള് മറ്റു
പലതുമെന്നപ്പോലെ ഗണക ,കണിയാന് .കണിയാര് ,കളരി കുറുപ്പ് ,കളരിപ്പണിക്കര്‍ തുടങ്ങിയ വിഭാഗങ്ങളടങ്ങിയ ജ്യോതിഷ സമുദായങ്ങളില്‍പെട്ടവര്‍ അനുഭവിച്ചു വരുന്ന അവശതകളും ആകുലതകളും പരിഹരിക്കപപെടാവുന്നതെയുള്ളൂ .
കേരളീയ സമൂഹതിന്റെ പൊതു പൈതൃകത്തില്‍ അനിഷേധ്യ സ്ഥാനമുള്ള ഗണക സമുദായത്തെ സംഖ്യാബലത്തില്‍ അഭിരമിക്കുന്ന ഭരണാധികാരികള്‍ ദീര്‍ഘകാലമായി അവഗണിച്ചു വരുന്നതാണ് അനുഭവം.എന്നാല്‍ അത്രമാത്രം പ്രസക്തമല്ലാത്ത വിഭാഗങ്ങളെ പോലും പ്രീണിപ്പിക്കാന്‍ അനാവശ്യ സൗജന്യങ്ങളും അമിത പരിഗണനകളും നല്കുവാന് ഇക്കൂട്ടര്‍ മടിക്കാറുമില്ല.കാരണം സമുദായ ഉള്പിരിവുകള്ക്കതീതമായ ഐക്യം സാധ്യമാക്കുവാന്‍ ഈ വിഭാഗങ്ങള്‍ക്കായി എന്നുള്ളതാണ് .
സ്വത്വാവ ബോധതലത്തിലേക്കു സമുദായത്തിലെ വിഭിന്ന വിഭാഗങ്ങള്‍ ഉയരുകയെന്നത് ക്ഷിപ്ര സാധ്യമല്ലെങ്കിലും അസാധ്യമെന്നു എഴുതി തള്ളുന്നത് മൌഡ്യ മായിരിക്കും.അപകര്‍ഷതാ ബോധതിന്റെ മേലാപ്പ് ഉരിഞ്ഞു മാറ്റി ആത്മവിശ്വാസത്തിന്റെ കരുത്താര്ജികുവാന് നമുക്ക് കഴിയണം .
സാമുദായിക സംരക്ഷണം ഉറപ്പു വരുത്തുവാനെന്ന വ്യാജേന ഓ.ബി.സി.വിഭാഗത്തില്‍ പ്പെട്ട ഈ സമുദായത്തെ ഓ.ഇ .സി.വിഭാഗത്തിലേക്ക് മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നതായി അറിയാന്‍ കഴിഞ്ഞു .ഇത് തെറ്റായ പ്രവണതക്ക് തുടക്കം കുറിക്കുമ്മെന്നുള്ളതില് സംശയമില്ല .സാമുദായിക പ്രശ്ന പരിഹാരത്തിന് പകരം സാമുദായിക രാഷ്ട്രീയ ധ്രുവീകരണം സംഭവിച്ചാല്‍ ഗുണത്തിലേറെ ദോഷമാണ് ഉണ്ടാവുക.ഓ.ബി.സി.വിഭാഗമായ പണിക്കര്‍ സമുദായത്തിനു അര്‍ഹമായ സുരക്ഷ ഉറപ്പു വരുത്തുന്നതിന് പകരം ഓ.ഇ .സി.കൂട്ടിലേക്ക് മാറ്റി പാര്‍പ്പിക്കാം എന്ന് ഉപദേശിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് രമിക്കുന്നതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല .ഈ തിരുമാനത്തിലൂടെ പണിക്കര്‍ സമുദായത്തിന്റെ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നാണ് കരുതുന്നുവെങ്കില്‍ നേരെമറിച്ച് പ്രശ്നത്തിന്റെ തുടര്‍ച്ചകള്‍ സൃഷ്ടിക്കുവാനെ കഴിയൂ എന്നതില്‍ തര്‍ക്കമില്ല .
ഗണക സമുദായത്തിന്റെ അഞ്ജതയെ ചൂഷണം ചെയ്തു സ്വാര്‍ത്ഥ താല്പര്യ സംരക്ഷണത്തിനു കുപ്പായമണിഞ്ഞവര്‍ ഇന്ന് നിരവധിയാണ് .അവരില്‍ പലരും ഒരുപക്ഷെ ഈ സമുദായത്തില്‍ നിന്ന് തന്നെയാവാം.ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാനാവാതെ പകച്ചു നില്കുന്ന ഇവരിലേക്ക് ആശയ വ്യക്തതയുടെ ദിശാബോധം നല്കാന് നമുക്കാവണം .
ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വൈജാത്യങ്ങള്‍ക്കതീതമായി ഒരു ഐക്യം രൂപപ്പെടുത്തുവാനായാല് നമുക്കും നല്ല നാളെകളില്‍ ജീവിക്കാനാവും... യാഥാര്‍ഥ്യബോധത്തിന്റെ രാജവീഥിയിലൂടെ ഒരുമിച്ചു മുന്നേറാനാവും..നാളെ നമ്മളതു കൂടിയാണ് .

Monday, November 12, 2012
Friday, November 09, 2012
പിന്നാക്ക സമുദായ സംഘടനകള്‍ രജിസ്റര്‍ ചെയ്യണം
|
സംസ്ഥാനത്ത് വിവിധ പിന്നാക്ക സമുദായങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍
മനസിലാക്കുന്നതിനും അതിന് സര്‍ക്കാര്‍ തലത്തില്‍ നിയമാനുസൃതം
സ്വീകരിക്കാവുന്ന പരിഹാര നടപടികള്‍ പരിശോധിക്കുന്നതിനും പിന്നാക്ക സമുദായ
സംഘടനാ പ്രതിനിധികളുടെ യോഗം സംസ്ഥാന തലത്തില്‍ പിന്നാക്ക സമുദായ വികസന
വകുപ്പ് സംഘടിപ്പിക്കുന്നു.
യോഗത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള സമുദായ സംഘടനകളുടെ
സംസ്ഥാനതലത്തിലുള്ള രണ്ട് പ്രതിനിധികളുടെ പേരും വിലാസവും ഫോണ്‍ നമ്പരും
പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ , അയ്യങ്കാളി ഭവന് , കവടിയാര്‍
പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ നവംബര്‍ 15 ന് മുമ്പ്
ലഭ്യമാക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. രജിസ്റര്‍ ചെയ്യാതെവരുന്നവരെ
യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്നും ഡയറക്ടര്‍ അറിയിച്ചു.
Tuesday, October 30, 2012
ഒ.ബി.സി. - ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്
വിദ്യാഭ്യാസ വായ്പ
|
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് ജില്ലയിലെ സ്ഥിരതാമസക്കാരായ
മറ്റു പിന്നാക്ക (ഒ.ബി.സി. മത ന്യൂനപക്ഷ വിഭാഗത്തില്പ്പെക്കവര്ക്ക്
വിദ്യാഭ്യാസ വായ്പ നല്‍കും. ബി.ടെക്, എം.ബി.ബി.എസ്, എം.ബി.എ., ബി.എഡ്,
ബി.എസ്.സി., നഴ്സിങ്, എം.സി.എ. തുടങ്ങിയ പ്രൊഫഷനല്‍ കോഴ്സുകള്‍ക്ക്
സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍
പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
പരമാവധി വായ്പ മൂന്ന് ലക്ഷം. പലിശ നിരക്ക് നാല് ശതമാനം
(പെണ്‍കുട്ടികള്‍ക്ക് 3.5ശതമാനം) വയ്പയ്ക്ക് വസ്തു ജാമ്യമോ ഉദ്യോഗസ്ഥ
ജാമ്യമോ നല്‍കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം
ഗ്രാമപ്രദേശങ്ങളില്‍ 40,000 രൂപയില്‍ താഴെയും നഗര പ്രദേശങ്ങളില്‍ 55,000
രൂപയില്‍ താഴെയുമാവണം. പ്രായം 16നും 32നും മധ്യേ. അപേക്ഷാ ഫോമും
വിശദവിവരങ്ങളും മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0483 2734114 .
Monday, October 29, 2012
Tuesday, October 16, 2012
കളരി കുറുപ്പ് കളരി കുറുപ്പ് സമുദായങ്ങളില്‍പ്പെട്ട സാഹിത്യകാരന്മാര് പലരെയും നമ്മുടെ സമുദായം . അംഗീകരിക്കപ്പെടാതെ പോകുന്നു.ഇത്തരം സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുവാന്‍ ഒരവസരമായി കരുതുന്നു.ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ബാലസഹിത്യകാരന്മാരില് ഒരാളാണ് ശ്രീ.രാജന് കോട്ടപ്പുറം.തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരുള്ള കോട്ടപ്പുറത്ത് കിഴുത്തുള്ളി കളരിക്കൽ നാരായണൻ ആശാന്റെയും കാർത്ത്യായനിയമ്മയുടെയും മകനായ രാജന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് സ്കൂൾ സെന്റ് ആൻസ് ഹൈസ്കൂൾ പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം. കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത് . കുട്ടികൾക്കായി ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം തുടങ്ങയവ എഴുതുന്നു. ഇപ്പോൾ വാണിജ്യനികുതിവകുപ്പിൽ വാണിജ്യനികുതി ഓഫീസറായി ജോലി ചെയ്യുന്നു.മികച്ച സാഹിത്യ സൃഷ്ടികള്‍ക്ക് നല്‍കാറുള്ള അപ്പന് തമ്പുരാന് അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
Thursday, September 27, 2012
ഗോചരന്റെ ശൈവസംസ്കാര പൈതൃകം
എം .എന്‍.വാസു ഗണകന് |
കേരളത്തിലെ ന്യൂനപക്ഷ വിഭാഗമായ ഗണക ,കണിയാര് സമുദായത്തിന്റെവംശ ചരിത്രത്തെ ക്കുറിച്ചുള്ള ഒരു സത്യാന്വേഷണമാണ്ശ്രീ .എം എന്‍.വാസു ഗണകന്റെ"ഗോചരന്റെ ശൈവസംസ്കാര പൈതൃകം "എന്നാ ഗ്രന്ഥം .സര്‍വ വിജ്ഞാനകോശം,അഖില വിജ്ഞാനകോശം,ശബ്ദ താരാവലി ,ചില നിഘണ്ടുകള്‍ എന്നിവയില്‍ 'ഗോചരന്‍' എന്നാ പദത്തിനു കൊടുത്തിട്ടുള്ള അര്‍ഥം സസൂക്ഷമം പരിശോധിക്കുകയും ,വിമര്ശനപ്പൂര്വ്വം വിശദീകരിക്കുകയും ചെയ്യുന്നതാണ് ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നത് .
1934 ല്‍ ആലപ്പുഴ ചെങ്ങനൂരിനടുത്ത് ബുധനൂരില്‍ ജനിച്ച ലക്ഷ്മീ നിവാസില്‍ എം.എന്‍ .വാസു ഗണകന് കൂടാതെ ഭഗവത്ഗീത സംഗ്രഹം,ശ്രീ സത്യസായി സഹസ്രനാമം സ്വരസുധ വ്യാഖ്യാനം ,സത്യനാരായണീയം എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട് .
സമുദായത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകം ഒരു മുതല്‍ കൂട്ടാകുമെന്നതില്‍ സംശയമില്ല .
ഗോചരന്റെ ശൈവസംസ്കാര പൈതൃകം
ഗ്രന്ഥ കര്‍ത്താവ് :എം .എന്‍.വാസു ഗണകന്
അവതാരിക :ഡോ.രാജന് ഗുരുക്കള്‍,
( HOD എം .ജി .സര്‍വകലാശാല}
പ്രസിദ്ധീകരണം :ഹരിശ്രീ പബ്ലിക്കേഷന്‍സ് തിരുവനതപുരം പേജ് :88
വില :30 രൂപ
Tuesday, September 25, 2012
Thursday, September 20, 2012
കളരിയും
കളരിയധിപരും
കേരളത്തിന്റെ സാംസ്കാരിക
ചരിത്രം പരിശോധിക്കുമ്പോള്‍ കളരി കുറുപ്പ്,കളരി പണിക്കര്‍,ഗണകന്,കണിയാന്,കണിശന്‍
തുടങ്ങിയ ജ്യോതിഷ വിഭാഗങ്ങളടങ്ങിയ സമുദായങ്ങള്‍ക്ക് ഉണ്ടായിരുന്ന പ്രസക്തി
എടുത്തുപറയേണ്ടിയിരിക്കുന്നു.
മുകുന്ദന് കുറുപ്പ് |
ഗ്രാമാന്തരങ്ങള്‍ തോറും ആശാന്
പള്ളിക്കൂടങ്ങളും,അക്ഷര കളരികളും,ജ്യോതിഷവും,ആയോധന കളരികളും,വൈദ്യ ശാലകളും നടത്തി;
ഒരു ജനതയ്ക്ക് ആവശ്യമായ കായികവും ധൈഷണികപരവുമായ
അറിവുകള്‍ നല്കി പോന്ന ഒരു വിഭാഗമായിരുന്നു ഗണക സമുദായം. കാലാന്തരത്തില്‍
കളരികളും, പള്ളികൂടങ്ങളും അന്യാധീനപ്പെട്ടു പോവുകയും, സമുദായങ്ങളുടെ മുഖ്യധാരയില്‍
നിന്നും പുറന്തള്ളപ്പെടുകയും ചെയ്ത ഈ സമുദായത്തിന്റെ സാമൂഹ്യ സാംസ്കാരിക ചരിത്രം
ചികഞ്ഞെടുക്കുകയാണ് തൃശ്ശൂര്‍ അകപറമ്പ് കളരിക്കല്‍ മുകുന്ദന് കുറുപ്പ് തന്റെ കളരിയും
കളരിയധിപരും എന്ന ചരിത്ര ഗ്രന്ഥത്തിലൂടെ. ഒരു മറുനാടന്‍ മലയാളി കൂടിയായ
മുകുന്ദന് കുറുപ്പ് അന്വേഷണാത്മക പ്രബന്ധങ്ങളാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം.കുലതോഴിലായി
ജ്യോതിഷം കൈകാര്യം ചെയുന്ന ഈ സമുദായത്തിന്റെ ജീവിതവും സംസ്ക്കാരവും അനാവരണം
ചെയ്യുന്നതാണ് കളരിയും കളരിയധിപരും.
കളരിയും കളരിയധിപരും
മുകുന്ദന് കുറുപ്പ്
അവതാരിക
ജ്യോതിഷ ശിരോമണി പ്രൊ:എ.എന്‍.ചെട്ടിയാര്‍
ജ്യോതിഷ ശിരോമണി പ്രൊ:എ.എന്‍.ചെട്ടിയാര്‍
പേജ് : 219
അദ്ധ്യായം: 11
വില : 250.00
പ്രസാധനം
ഖാദി പബ്ലിഷേഴ്സ് അഹമ്മദാബാദ്
ഖാദി പബ്ലിഷേഴ്സ് അഹമ്മദാബാദ്
വിതരണം ഡി.സി.ബുക്സ് കോട്ടയം
Saturday, September 15, 2012
പിന്നോക്കവിഭാഗങ്ങള്‍ക്ക് കമ്പ്യൂട്ടര്‍
അസംബ്ളിങ്ങില്‍ പരിശീലനം
ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് നടത്തുന്ന ഡെസ്ക് ടോപ്പ്, ലാപ്പ് ടോപ്പ് അസംബ്ളിംഗ്, സര്‍വ്വീസിങ്ങ് ആന്റ് നെറ്റ് വര്‍ക്കിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ സി-സ്റെഡ് മുഖേനയാണ് പരിശീലനം നല്‍കുന്നത്. പിന്നോക്ക സമുദായത്തില്‍പ്പെട്ട 18നും 35 നും മദ്ധ്യേ പ്രായമുളള എസ്.എസ്.എല്‍.സി. പാസ്സായവര്‍ക്ക് അപേക്ഷിക്കാം.
വാര്‍ഷിക വരുമാന പരിധി ഗ്രാമപേദേശങ്ങളിലുളളവര്ക്ക് 40,000രൂപയും നഗരപ്രദേശങ്ങളിലുളളവര്‍ക്ക് 55000 രൂപയുമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 500 രൂപ നിരക്കില്‍ സ്റെപ്പന്റ് നല്‍കും. താല്‍പ്പര്യമുളളവര്‍ നിര്‍ദ്ദിഷ്ട മാത്യകയില്‍ തയ്യാറാക്കിയ അപേക്ഷ, ജാതിതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, സി-സ്റെഡ്, തൈയ്ക്കാട് പോസ്റാഫീസിനു എതിര്‍വശം, തൈയ്ക്കാട് പി.ഒ., തിരുവനന്തപുരം- 14 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 29നകം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷഫോറം സി-സ്റെഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0471- 2324356.
Wednesday, September 12, 2012
സംസ്കൃതഭാഷയ്ക്ക് ഒന്നാം ക്ലാസ്
പ്രവേശനത്തിന് വഴിയൊരുങ്ങുന്നു
ആവശ്യം മന്ത്രിസഭായോഗത്തിന്റെ
പരിഗണനയിലേക്ക്
പരിഗണനയിലേക്ക്
സംസ്ഥാനത്ത് സ്കൂളുകളില്‍ എല്‍.പി.തലം മുതല്‍ സംസ്കൃതപഠനം ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഒന്നാംക്ലാസില്‍ ഐച്ഛികവിഷയമായി സംസ്കൃതത്തിന് പ്രവേശനം നല്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. ഇതിനായി സംസ്കൃത അധ്യാപക ഫെഡറേഷനും സംസ്കൃതഭാരതിയും സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ഒന്നാംക്ലാസ് മുതല്‍ സംസ്കൃതപഠനം ആരംഭിക്കുക, കരിക്കുലം കമ്മിറ്റിയിലും ക്യു.ഐ.പി.മോണിറ്ററിങ് കമ്മിറ്റിയിലും സംസ്കൃതത്തെ ഉള്‍പ്പെടുത്തുക, ജില്ലാ തലങ്ങളില്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നിരുന്നത്. അറബിയും ഉറുദുവും കൂടാതെ തമിഴും കന്നടയും വരെ കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്കൃതത്തിന്റെ പ്രതിനിധികളെ ഒഴിവാക്കിയിരുന്നു.
വൈലോപ്പിള്ളി സംസ്കൃതിഭവനില് കഴിഞ്ഞ സംസ്കൃതഭാഷാ ദിനാചരണത്തിന്റെ ഉദ്ഘാടകന്‍ മുഖ്യമന്ത്രിയായിരുന്നു. ഇവിടെ വച്ചാണ് സംസ്കൃത അധ്യാപക ഫെഡറേഷനും സംസ്കൃതഭാരതിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ആവശ്യങ്ങള്‍ പഠിച്ച മുഖ്യമന്ത്രി ഉടന്‍തന്നെ അടുത്ത മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയില്‍ ഇതും ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്കി.
നിലവില്‍ അഞ്ചാംക്ലാസ് മുതലാണ് കേരളത്തില്‍ സംസ്കൃതപഠനത്തിന് അവസരമുള്ളത്. കേന്ദ്ര വിദ്യാഭ്യാസനിയമം പ്രാവര്‍ത്തികമാക്കുമ്പോള്‍ അഞ്ചാം ക്ലാസ് എല്‍.പി.ക്ലാസുകളോട് കൂട്ടിച്ചേര്‍ക്കും. അങ്ങനെ വന്നാല്‍ അഞ്ചാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്കൃത പഠനം ആരംഭിക്കാനുള്ള അവസരമില്ലാതാകും.
1956ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. സനിത്കുമാര്‍ ചാറ്റര്‍ജി അധ്യക്ഷനായുള്ള സംസ്കൃത കമ്മീഷന്, 1973ല്‍ കേരള സര്‍ക്കാര്‍ നിയമിച്ച എന്‍.വി.കൃഷ്ണവാര്യര്‍ കമ്മീഷന്, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അക്കാദമിക് കമ്മിറ്റി എന്നിവയുടെയെല്ലാം പ്രധാന ശുപാര്‍ശ എല്‍.പി.തലം മുതല്‍ സംസ്കൃതപഠനം ആരംഭിക്കണമെന്നായിരുന്നു.
http://www.mathrubhumi.com/online/malayalam/news/story/1816195/2012-09-10/kerala

ജില്ലയില്‍ കാവുകളും വനേതര മേഖലയിലെ പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി കാവ് ഉടമകള്‍ക്കും വിവിധ ട്രസ്റിനു കീഴിലുളള കാവുകള്‍ക്കും വനം വകുപ്പ് സാമ്പത്തിക സഹായം നല്കുന്നു. താല്പര്യമുളള വ്യക്തികളും സ്ഥാപനങ്ങളും നിശ്ചിത ഫോറത്തിലുളള അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒക്റ്റോബര്‍ ആറ് വൈകീട്ട് അഞ്ചിനകം മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസി. ഫോറസ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കണം. ഫോണ്‍: 0483 2734803. |
Tuesday, September 11, 2012
സൌജന്യ
ഡിജിറ്റല്‍ വീഡിയോഗ്രാഫി കോഴ്സ്
വെള്ളിക്കോത്ത് ഇന്‍സ്റിറ്റ്യൂട്ടില്‍ നടത്തുന്ന സൌജന്യ ഡിജിറ്റല്‍ വീഡിയോഗ്രാഫി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം ഭക്ഷണം എന്നിവ തികച്ചും സൌജന്യമായിരിക്കും. 20നും 35നും ഇടയില്‍ പ്രായമുള്ള, എസ്.എസ്.എല്‍.സി വരെ പഠിച്ച യുവാക്കള്‍ക്ക് അപേക്ഷിക്കാം. പേര്, മേല്‍വിലാസം, ജനനതീയ്യതി, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ സെപ്റ്റംബര്‍ 15ന് മുന്‍പായി ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റിറ്റ്യൂട്ട്, ആനന്ദാശ്രമം പി.ഒ, കാഞ്ഞങ്ങാട്, പിന്-671 531 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2268240.
Saturday, September 01, 2012
ഓരോ സമുദായവും അവരുടെ സമുദായത്തിന്റെആവിര്ഭാവവും,സംസ്കാരവും ആചാരങ്ങളും അനുഷ്ടാനങ്ങളും സാമാന്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് .ഇന്ന് പലര്‍ക്കും അതറിയില്ല എന്നത് വസ്തുതയാണ് .എന്നാല്‍ ഇതിനുതകുന്ന ചില പുസ്തകങ്ങള്‍ ഇന്ന് നമുക്ക് ലഭ്യമാണ് .അതില്‍ ഒരു പുസ്തകമാണ് ശ്രീമതി ഡോ.എം.വി.ലളിതാംബികയുടെ കണിയാന്മാരുടെ ജീവിതവും സംസ്കാരവും .
ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളെക്കുറിച്ച് ജ്യോതിഷത്തെ അടിസ്ഥാനമാക്കി വിശദീകരിക്കുന്ന കേരളത്തിലെ ഒരു പ്രമുഖ സമുദായമാണ് കണിയാന്മാര് എന്നു വിളിക്കപ്പെടുന്ന ജ്യോതിഷികള്‍ . ത്രികാലജ്ഞാനികള്‍ എന്ന അര്‍ത്ഥത്തില്‍ ദൈവജ്ഞര്‍ എന്ന സവിശേഷസ്ഥാനവും ഈ സമുദായത്തിനുണ്ട്. ജ്യോതിഷം കൈകാര്യം ചെയ്യുന്നത് കുലത്തൊഴിലായ ഈ സമുദായത്തിന്റെ ജീവിതവും സംസ്കാരവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പി. എച്ച്.ഡി ബിരുദത്തിനായി നടത്തിയ ഗവേഷണമാണ് ഈ പുസ്തകരചനയ്ക്ക് അടിസ്ഥാനം. ഗവേഷണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയ ഡോ. കെ. കെ. കരുണാകരന് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുണ്ട്.
കണിയാന്മാരുടെ ജീവിതവും സംസ്കാരവും ഡോ. എം. വി. ലളിതാംബിക
448 പേജുകള്‍
വില : 220 രൂപ
പ്രസാധനം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
448 പേജുകള്‍
വില : 220 രൂപ
പ്രസാധനം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
Saturday, August 25, 2012
സംസ്ഥാന പിന്നാക്കവിഭാഗ കമ്മീഷന് സിറ്റിങ്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് തിരുവനന്തപുരത്ത് വെള്ളയമ്പലം കനകനഗറിലെ അയ്യന്‍കാളി ഭവനിലുള്ള കമ്മീഷന് ഓഫീസില്‍ സെപ്റ്റംബര്‍ നാലിന് സിറ്റിംഗ് നടത്തും. ഗണക സമുദായത്തെ ഒ.ബി.സി ലിസ്റില്‍ 19-ാമത് ക്രമനമ്പറില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ച നിവേദനങ്ങള്‍ പരിഗണിക്കും. രാവിലെ 11ന് നടക്കുന്ന സിറ്റിംഗില്‍, ഗണകസമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുത്ത് തെളിവ് നല്‍കാം. സിറ്റിംഗില്‍ കമ്മീഷന് ചെയര്മാന് ജസ്റിസ് ജി. ശിവരാജന്, മെമ്പര്‍മാരായ മുല്ലൂര്ക്കര മുഹമ്മദ് അലി സഖാഫി, കെ. ജോണ്‍ ബ്രിട്ടോ, മെമ്പര്‍ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാര്‍ ധൊദാവത് എന്നിവര്‍ പങ്കെടുക്കും. (കെ.ഐ.ഒ.പി.ആര് -1166/12)
Thursday, August 16, 2012
കൊല്ലവര്‍ഷം എന്ന മലയാളം കലണ്ടര്‍
ചിങ്ങം ഒന്നിനു കൊല്ലവര്‍ഷം തുടങ്ങുന്നു.എന്താണ് ഈ കൊല്ലവര്‍ഷം?
മലയാളിയുടെ മാത്രമായ കലണ്ടര്‍ ആണ് കൊല്ലവര്‍ഷം. ഇതിലെ മാസങ്ങളെ മലയാള മാസം എന്നു പറയുന്നൂ
ഒരേ അര്‍ഥം വരുന്ന കൊല്ലവും വര്‍ഷവും ചേന്ന് കൊല്ലവര്‍ഷം എന്ന് ഈ കലണ്ടറിനു എങ്ങനെ പേര് വന്നു? സംശയം ന്യായമാണ്.
കേരളത്തിലെ കൊല്ലത്താണ് ഈ കലണ്ടര്‍ ഉണ്ടാക്കാനായി ജ്യോതിഷികളുടേ സമ്മേളനം നടന്നത്. കൊല്ലത്തു പിറന്ന വര്‍ഷം- കലണ്ടര്‍ പിന്നെ കൊല്ലവര്‍ഷമായി.
ഈ കലണ്ടര്‍ നിലവില്‍ വന്നത് എ ഡി 825 ഓഗസ്റ്റ് 25 ആണെന്നാണ് ചരിത്രകാരന്മാര് വിശ്വസിക്കുന്നത്. കൊല്ലവര്‍ഷത്തെ കുറിച്ച് പരാമര്‍ശമുള്ള ആദ്യത്തെ രേഖ എ ഡി 970 ലെ -കൊല്ലവര്‍ഷം 149 ലെ - ശ്രീവല്ലഭന് കൊത്തയുടെ മാമ്പിള്ളി ശാസനങ്ങളാണ് .
സൂര്യമാസം
മലയാളികളുടെ വര്‍ഷമാണ് കൊല്ലവര്‍ഷം.സൂര്യനെ ആശ്രയിച്ചുള്ള കൊല്ലവര്ഷ കലണ്ടര്‍ ഉണ്ടായത് ക്രിസ്തുവര്‍ഷം 825 ല്‍ ആണ്.അതിനു മുന്‍പ് മലയാളികള്‍ കലിവര്‍ഷമായിരുന്നത്രെ കാലഗണനക്കായി ഉപയോഗിച്ചിരുന്നത്
സൗരയൂഥത്തിലെ സ്ഥിര നക്ഷത്ര സമൂഹത്തെ മുന്‍ നിര്‍ത്തി ഓരോ സമയത്തും ഏതു നക്ഷ്ത്ര സമൂഹത്തോടൊപ്പമാണ് സൂര്യന്റെ സ്ഥാനം എന്ന് നിര്‍ണ്ണയിച്ചാണ് മലയളമാസങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.
ഉദാഹരണം: ചിങ്ങം. ചിങ്ങമാസം ലിയോ നക്ഷത്ര സമൂഹത്തെ മുന്‍ നിര്‍ത്തി വന്ന പേരാണ് . ലിയോ എന്നാല്‍ ലയണ്‍- സിംഹം; ചിങ്ങം സിംഹത്തിന്റെ തത്ഭവരൂപം.
ഞാറ്റുവേല
27 നക്ഷത്രങ്ങളെ കണക്കിലെടുത്ത് 365 ദിവസമുള്ള ഒരൊ കൊല്ലത്തേയും 14 ദിവസം വീത മുള്ള 27 ഞാറ്റുവേലകളാക്കി തിരിച്ചിട്ടുണ്ട്.തിരുവാതിര ഞാറ്റുവേല പുണര്‍തം എന്നിങ്ങനെ.കൃഷിയെ അടിസ്ഥാനപ്പെടുതി കൂടി ഉള്ളതാണ് ഞാറ്റുവേലയുടെ കാലഗണന.

Wednesday, August 08, 2012
ഗണക സംഗമം സപ്തംബര്‍ 23ന്
കൊച്ചി: കേരള ഗണക സമുദായ സഭ സംഘടിപ്പിക്കുന്ന സംസ്ഥാന ഗണക സംഗമം സപ്തംബര്‍ 23ന് പെരുമ്പാവൂരില്‍ നടക്കും. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് , പിന്നാക്ക സമുദായ വകുപ്പ് ഡയറക്ടര്‍ വി.ആര്. ജോഷി, മന്ത്രിമാര്‍ , എം.എല്‍.എ.മാര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് കേരള ഗണക സമുദായ സഭ പ്രസിഡന്റ് ഒ.എന്‍ . മോഹനന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഗണക സമുദായത്തിന് അര്‍ഹിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളോ, സീറ്റ് സംവരണമോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ജാതി സെന്‍സസ് നടന്നതിനാല്‍ തങ്ങള്‍ക്ക് സംവരണം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്.
ജാതി സെന്‍സസ് പ്രകാരം ജാതി തിരിച്ചുള്ള പട്ടിക സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള ഗണക സമുദായ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. പ്രഭാകരന് , പത്തനംതിട്ട-കൊല്ലം ഗണക സമുദായ സഭ പ്രസിഡന്റുമാര്‍ എന്നിവരും പങ്കെടുത്തു.
Thursday, August 02, 2012
പിന്നാക്ക സമുദായ ക്ഷേമം: നിയമസഭ സമിതി തൃശ്ശൂര്‍ സിറ്റിങ് 23ന്ചേരും
നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമസമിതി ആഗസ്ത് 23ന് രാവിലെ 11ന് തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സര്‍ക്കാര്‍ സര്‍വ്വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ , സര്‍വ്വകലാശാലകള്‍ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും, പിന്നാക്ക സമുദായക്കാര്‍ നേരിടുന്ന വിദ്യാഭ്യാസ-സാമൂഹിക പ്രശ്നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍നിന്നും സംഘടനകളില്‍ നിന്നും സമിതി ഹര്‍ജികളും നിവേദനങ്ങളും സ്വീകരിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം, പിന്നാക്ക സമുദായ വികസനവകുപ്പ്, റവന്യു, പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരുമായും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ , ജില്ലയിലെ പിന്നാക്ക സമുദായ വികസനകോര്പ്പറേഷന് ഉള്‍പ്പെടെയുള്ള ജില്ലാ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. പി.എസ്.സി. മുഖാന്തരം നിയമനം നടത്തിവരുന്ന വിവിധ തസ്തികകളിലെ യോഗ്യതാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികളെ എപ്രകാരം ബാധിച്ചുവെന്നത് സംബന്ധിച്ചും സമിതി നിവേദനങ്ങള്‍ സ്വീകരിക്കും.
നമുടെ സമുദായ അംഗങ്ങളും ,സംഘടന നേതാക്കളും നമ്മുടെ ആവശ്യങ്ങളുമായി സിറ്റിങ്ങില്‍ പങ്കെടുക്കണം
Sunday, July 29, 2012
ഒന്നാംക്ലാസ് മുതല്‍ സംസ്കൃതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം
-കേരള ഗണക കണിശ സഭ
ഒന്നാം ക്ലാസ് മുതല്‍ സംസ്കൃതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും,പണിക്കര്‍ സമുദായത്തില്‍പെട്ട 60 കഴിഞ്ഞ എല്ലാ ജ്യോത്സ്യന്മാര്ക്കും പെന്ഷന് അനുവദിക്കണമെന്നും കേരള ഗണക കണിശ സഭ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കെ. ബാലന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാലുചേളാരി, മുത്തുര്‍ ദേവീദാസന്, ദേശമംഗലം മനോജ്, കെ.പുരം സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.കെ. ബാലന് (പ്രസി), ഗോപാലന്, കുറൂര്‍ ശശിധരന് പണിക്കര്‍ (വൈസ് പ്രസി), താനൂര്‍ പ്രേമന് പണിക്കര്‍ (സെക്ര.), ചങ്ങരംകുളം കിഷോര്‍ പണിക്കര്‍, സുന്ദരന്‍ കെ. പുരം, എട്ടുതറ ബാലകൃഷ്ണന് (ജോ. സെക്ര.), കൊടവായൂര് രാജന് പണിക്കര്‍ (ട്രഷ.)എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Friday, July 27, 2012
പണിക്കര്‍ സമുദായത്തിനു സംവരണം
ഏര്‍പ്പെടുത്തണം
-കണിയാര് പണിക്കര്‍ സമാജം
ഗണക,കണിയാര് ,കളരി കുറുപ്പ്, കളരി പണിക്കര്‍ സമുദായത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ജാതി സംവരണം ഏര്‍പ്പെടുത്തണമെന്നും.ദേവസ്വം ബോര്‍ഡിലും ക്ഷേത്രങ്ങളിലും പാരമ്പര്യ ജ്യോത്സ്യന്മാര്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും കണിയാര് പണിക്കര്‍ സമാജം ജില്ല പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ടി.കെ. രാമദാസ് അധ്യക്ഷത വഹിച്ചു. ടി.കെ. രാമചന്ദ്രപ്പണിക്കര്‍, ടി.കെ.ശിവദാസന്‍ ,ടി.കെ.ബിനീഷ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
ടി.കെ.രാമദാസ് (പ്രസിഡന്റ് ),ടി.കെ.രവീന്ദ്രന് പണിക്കര്‍ (വൈസ് പ്രസിഡന്റ് ), കരിമ്പില്‍ രാധാകൃഷ്ണന് (സെക്രട്ടറി), ടി.എസ് സുരേഷ് ബാബു,വിപിന്‍ അയ്യാത്ത് (ജോയന്റ് സെക്രട്ടറി), ടി.കെ.പദ്മനാഭന് ( ട്രഷറര്‍ ) ,ടി.കെ.സതീശന് (കോ ഓര് -ഡിനേറ്റര് ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Wednesday, July 18, 2012
സമുദായങ്ങളുടെ ഐക്യവുമായി സഹകരിക്കും
അവശത അനുഭവിക്കുന്ന മുഴുവന്‍ ഹിന്ദുക്കളുടെയും ഒരു വേദി രൂപീകരിക്കാനുള്ള എസ്എന്‍ഡിപി യുടെ ശ്രമം സ്വാഗതാര്‍ഹമാണെന്നും,എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി.യും ചേര്‍ന്ന് ഭൂരിപക്ഷ സമുദായങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കണിയാര് പണിക്കര്‍ സമാജം ജില്ല കണ്വെന്ഷന് അഭിപ്രായപ്പെട്ടു ഈ കൂട്ടായ്മയെ ശാക്തീകരിക്കാന്‍ കണിയാര് പണിക്കര്‍ സമാജം പരിപൂര്‍ണ സഹകരണം നല്‍കുമെന്നും സമാജം ഭാരവാഹികള്‍ അറിയിച്ചു.യോഗം സമാജം പ്രസിഡന്റ് ടി.കെ.രാമദാസന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന് പ്രമേയം അവതരിപ്പിച്ചു. ടി.കെ.സതീശന് , ടി.കെ.പദ്മനാഭന് , ടി.കെ.ബിനേഷ് പണിക്കര്‍ ,വിപിന്‍ അയ്യാത്ത് എന്നിവര്‍ സംസാരിച്ചു.
Thursday, July 12, 2012
വാസ്തു-ജ്യോതിഷക്ലാസുകള്
തൃശ്ശൂര്‍ : പാറമേക്കാവ് ദേവസ്വം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വാസ്തു-ജ്യോതിഷം ക്ലാസുകള്‍ (ഈവനിങ്) മൂന്നാമത്തെ ബാച്ച് ഉടനെ ആരംഭിക്കുന്നതാണ്. കൂടാതെ ഹോര-ജാതകാദേശം ഒന്നാം ബാച്ചും ആരംഭിക്കുന്നുണ്ട്. എസ്.എസ്.എല്‍.സി.യാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവര്‍ക്കും സംസ്കൃത പരിജ്ഞാനമുള്ളവര്‍ക്കും പ്രവേശനത്തിന് മുന്‍ഗണന. അപേക്ഷകര്‍ക്ക് 20 വയസ്സ് പൂര്‍ത്തിയിരിക്കണം. ദേവസ്വം ഓഫീസില്‍ നിന്ന് അപേക്ഷാഫോറം ലഭിക്കും. താല്പര്യമുള്ളവര് ജൂലായ് 18 രാവിലെ 11 മണിക്ക് പാറമേക്കാവ് ദേവസ്വം ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍: 0487 2331273
Wednesday, July 11, 2012
ജ്യോതിശാസ്ത്രപരിഷത്ത് സംസ്ഥാനസമ്മേളനം
കോഴിക്കോട്ട്
കോഴിക്കോട്: ഭാരതീയ ജ്യോതിശാസ്ത്രപരിഷത്തിന്റെ 36-ാം സംസ്ഥാനസമ്മേളനം ആഗസ്ത് 24ന് രാവിലെ ഒമ്പതുമുതല്‍ കോഴിക്കോട് പത്മശ്രീ ഓഡിറ്റോറിയത്തില്‍ നടക്കും.
ഇതിന്റെ ഭാഗമായി പണ്ഡിതസദസ്സ്, താന്ത്രിക-തച്ചുശാസ്ത്രസെമിനാര് എന്നിവയുണ്ടാകും. ഭാരതത്തിന്റെയും യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധിയുടെയും പേരുകള്‍ സമന്വയിപ്പിച്ച് അഷ്ടമംഗല്യപ്രശ്നം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പരിഷത്ത് പ്രസിഡന്റ് മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ , ജനറല്‍സെക്രട്ടറി ടി.കെ. മുരളീധരപ്പണിക്കര്‍ , വൈസ്പ്രസിഡന്റ് ഹരിദാസ് പണിക്കര്‍ , ഷാജികൃഷ്ണന്‍ , പി.ഇ. ഗിരിജ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Wednesday, July 04, 2012
തിരുമാന്ധാംകുന്ന് യജുര്‍വേദ
ലക്ഷാര്ച്ചനയ്ക്കൊരുങ്ങുന്നു
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തില്‍ ആദ്യമായി യജുര്‍വേദ ലക്ഷാര്‍ച്ചന നടത്തുന്നു. യജുര്‍വേദ ലക്ഷാര്‍ച്ചന അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രമാണുള്ളത്.
കര്ക്കടകാരംഭ ദിവസമായ 17ന് ലക്ഷാര്‍ച്ചന തുടങ്ങും. നാലമ്പലത്തിനകത്ത് പാട്ടുകൊട്ടിലിനടുത്ത വാതില്‍മാടത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് യജ്ഞം. 24ന് സമാപിക്കും.
ഇരിങ്ങാലക്കുട കാമകോടി യജുര്‍വേദ പാഠശാലയുടെ നേതൃത്വത്തില്‍ കൈമുക്ക് വൈദികന് ശ്രീധരന് നമ്പൂതിരിയുടെയും ക്ഷേത്രംതന്ത്രി പന്തലക്കോട്ടത്ത് നാരായണന് നമ്പൂതിരിയുടെയും പ്രത്യേക കാര്‍മികത്വത്തില്‍ മാതൃശാലയിലെ ഭഗവതിക്കാണ് യജ്ഞം.
നിത്യേന രാവിലെ 6.30 മുതല്‍ 11.30 വരെയും വൈകുന്നേരം 4.40 മുതല്‍ 7.00 വരെയുമാണ് യജ്ഞം.

Tuesday, July 03, 2012
സൗജന്യ ജ്യോതിഷ ക്ലാസ്
തൃശ്ശൂര്‍: തെക്കേ സ്വാമിയാര് മഠത്തിന്റെ 'ശങ്കരീയം -2012' കാര്യക്രമങ്ങളുടെ ഭാഗമായി ഭദ്രകാളിക്ഷേത്രത്തില്‍ നടന്ന സൗജന്യ ജ്യോതിഷ - ആയുര്‍വേദ - വാസ്തുശാസ്ത്ര ക്ലാസ് ശങ്കരാനന്ദ ബ്രഹ്മാനന്ദ സ്വാമിയാര് ഉദ്ഘാടനം ചെയ്തു. വടക്കുമ്പാട്ട് നാരായണന് മുഖ്യപ്രഭാഷണം നടത്തി. അടുത്ത ക്ലാസ് ജൂലായ് 29ന് ഉച്ചകഴിഞ്ഞ് 2ന് നടക്കും. ഫോണ്‍: 09447995474.
Monday, July 02, 2012
സംരംഭങ്ങള്‍ തുടങ്ങാന്‍ അപേക്ഷിക്കാം
മലപ്പുറം: പി.എം.ഇ.ജി.പിക്കു കീഴില്‍ വ്യവസായ സംരംഭം ആരംഭിക്കുന്നതിന് ഗ്രാമ-നഗര മേഖലകളില്‍നിന്നുള്ള സംരംഭകരില്‍നിന്ന് ജില്ലാ വ്യവസായകേന്ദ്രം അപേക്ഷ ക്ഷണിച്ചു.
ഉത്പന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് 25 ലക്ഷംരൂപവരെയും സേവനം പ്രദാനംചെയ്യുന്നവര്ക്ക് 10 ലക്ഷംരൂപവരെയും മൂലധനച്ചെലവ് വരുന്ന പ്രൊജക്ടുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന് 18 വയസ് പൂര്‍ത്തിയാവണം. സംരംഭകര്‍ കുറഞ്ഞത് എട്ടാംതരം പാസായവരാകണം. പദ്ധതി ചെലവിന്റെ 15 മുതല്‍ 35 ശതമാനംവരെ സബ്സിഡി ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക പരിജ്ഞാനം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രൊജക്ട് റിപ്പോര്‍ട്ട്, മറ്റ് രേഖകള്‍ സഹിതം രണ്ട് സെറ്റ് അപേക്ഷ ജില്ലാ വ്യവസായകേന്ദ്രത്തില്‍ നല്‍കണം.

Saturday, June 30, 2012
അനുഭവങ്ങളില്‍ ചാലിച്ച കവിതകളുമായി
തുവൂര്‍ ബാലകൃഷ്ണന് പണിക്കര്‍
തുവൂര്‍ ബാലകൃഷന് എഴുതിയ "യാത്രയിലോരിടവേള" എന്ന പ്രഥമ കവിതാ സമാഹാരം പ്രകാശനം ചെയ്തു.തന്റെ ജീവിത യാത്രയില്‍ കണ്ടു മുട്ടിയ കഥാപാത്രങ്ങളും, അനുഭവങ്ങളും കവിതകളായി പരിണമിക്കുകയാണ് യാത്രയിലോരിടവേള എന്ന കവിതാസമാഹാരത്തില്‍. ഉന്നത വിദ്യാഭ്യാസതിന്റെയോ,കാവ്യ ശിക്ഷണത്തിന്റെയോ പിന്‍ബലമില്ലാത്ത ജന്മസിദ്ധമായ വാസനകൊണ്ട് മാത്രമാണ് ശ്രീ ബാലകൃഷ്ണന് കാവ്യ രചന നടത്തിയിട്ടുള്ളത്.കവി തന്റെ ജീവിതയാത്രയുടെ ഇടവേളകളില്‍ ഗൃഹാതുരതയുടെ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.മലപ്പുറം ചാന്ദ്നി ഓഡിറ്റൊരിയത്തില്‍ നടന്ന ചടങ്ങില്‍ ബഹു.നഗരവികസന വകുപ്പ് മന്ത്രി ശ്രീ മഞ്ഞളാംകുഴി അലി കവിതാസമാഹാരത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.ചടങ്ങില്‍ പാലൂര് ഗോപാലകൃഷ്ണപണിക്കര്‍,വള്ളുവങ്ങാട് വിശ്വനാഥപണിക്കര്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.
മലപ്പുറം ജില്ലയിലെ തുവൂര്‍ സ്വദേശിയായ ശ്രീ തുവൂര്‍ കളരിക്കല്‍ ബാലകൃഷ്ണന് പണിക്കര്‍ കുലത്തൊഴിലായ ജ്യോതിഷം കൈകാര്യം ചെയ്യുന്നതോടൊപ്പം സാഹിത്യ രചനകളും നടത്തിവരുന്നു, ഇപ്പോള്‍ ആര്‍ഷ ജ്യോതിഷ പ്രകാശിനി,വോയ്സ് എന്നീ മാസികകളില്‍ കവിതയും, ലേഖനങ്ങളും എഴുതുന്നുണ്ട്.വാണാപുരം കളരിക്കല്‍ കമലാക്ഷിയാണ് ഭാര്യ.ആര്ടിസ്റായ മധുസൂദനന് മകനും, ശ്രീജിത മകളുമാണ്.വിലാസം:ബാലകൃഷ്ണന്തുവൂര്, കളരിക്കല്‍, ജ്യോതിഷസദനം,തുവൂര്‍. പി,ഓ, മലപ്പുറം, പിന്:679321, ഫോണ്‍:04931 286135, മൊബൈല്‍: 09446729409
Subscribe to:
Posts (Atom)