ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Friday, March 28, 2014

പിന്നാക്ക വിദ്യാര്‍ഥികളുടെ പ്രവേശനത്തിനുള്ള സംവരണം തിരഞ്ഞെടുപ്പു കമ്മിഷന്‍ തടഞ്ഞു

മനോരമഓണ്‍ലൈന്‍ – 2014 മാര്‍ 15, ശനി
തിരുവനന്തപുരം• പ്രഫഷനല്‍ കോളജുകളിലും ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിസ്കൂളുകളിലും 30 പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു പ്രവേശനത്തിനു സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷന്‍ തടഞ്ഞു. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച ദിവസമാണു മന്ത്രിസഭാ യോഗത്തിനുശേഷം ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചത്. തിരഞ്ഞെടുപ്പു കഴിയുന്നതുവരെ ഈ തീരുമാനം മാറ്റിവയ്ക്കണമെന്നു കമ്മിഷന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
ആരോഗ്യവകുപ്പില്‍നിന്നു വിരമിക്കുന്ന ഡോക്ടര്‍മാരുടെ സേവന കാലാവധി ആറുമാസത്തേക്കു കൂടി നീട്ടുന്നതിനുള്ള മന്ത്രിസഭാതീരുമാനത്തിനും ഇതേവരെ തിരഞ്ഞെടുപ്പു കമ്മിഷന്‍റെ അംഗീകാരം ലഭിച്ചിട്ടില്ല. പ്രധാന തീരുമാനം ആയതിനാല്‍ ഇതു സംബന്ധിച്ച ഫയല്‍ ഡല്‍ഹിയിലേക്ക് അയച്ചിരിക്കുകയാണെന്നും അതു തിരികെ എത്തിയിട്ടിലെ്ലന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ദിവസം ചേര്‍ന്ന മന്ത്രിസഭയാണ് ഇതു സംബന്ധിച്ച തീരുമാനവുംഎടുത്തത്. ചില ആളുകളെ സഹായിക്കാനാണ് ഇത്തരമൊരു തീരുമാനം എന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇതേ മന്ത്രിസഭാ യോഗത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിച്ചതിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകാരം നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ഉദ്യോഗസ്ഥരും ചുമതലയേറ്റു. കാസര്‍കോട്ടെ മറാഠി സമുദായത്തെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ എടുത്തതാണെങ്കിലും തീരുമാനം നടപ്പാക്കുന്നതു തിരഞ്ഞെടുപ്പു കമ്മിഷന്‍ തടഞ്ഞിരിക്കുകയാണ്. ജനുവരിയില്‍ തീരുമാനം എടുത്തെങ്കിലും ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കാന്‍ വൈകി. ഇതാണു കമ്മിഷന്‍ തടയാന്‍ കാരണം.

No comments:

Post a Comment