പിന്നാക്ക സമുദായ ക്ഷേമം: നിയമസഭ സമിതി തൃശ്ശൂര്‍ സിറ്റിങ് 23ന്ചേരും
നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമസമിതി ആഗസ്ത് 23ന് രാവിലെ 11ന് തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സര്‍ക്കാര്‍ സര്‍വ്വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ , സര്‍വ്വകലാശാലകള്‍ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും, പിന്നാക്ക സമുദായക്കാര്‍ നേരിടുന്ന വിദ്യാഭ്യാസ-സാമൂഹിക പ്രശ്‌നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍നിന്നും സംഘടനകളില്‍ നിന്നും സമിതി ഹര്‍ജികളും നിവേദനങ്ങളും സ്വീകരിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം, പിന്നാക്ക സമുദായ വികസനവകുപ്പ്, റവന്യു, പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരുമായും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ , ജില്ലയിലെ പിന്നാക്ക സമുദായ വികസനകോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള ജില്ലാ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. പി.എസ്.സി. മുഖാന്തരം നിയമനം നടത്തിവരുന്ന വിവിധ തസ്തികകളിലെ യോഗ്യതാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികളെ എപ്രകാരം ബാധിച്ചുവെന്നത് സംബന്ധിച്ചും സമിതി നിവേദനങ്ങള്‍ സ്വീകരിക്കും.
നമുടെ സമുദായ അംഗങ്ങളും ,സംഘടന നേതാക്കളും നമ്മുടെ ആവശ്യങ്ങളുമായി സിറ്റിങ്ങില്‍ പങ്കെടുക്കണം
No comments:
Post a Comment