കളരിയും
കളരിയധിപരും
കേരളത്തിന്‍റെ സാംസ്കാരിക
ചരിത്രം പരിശോധിക്കുമ്പോള്‍ കളരി കുറുപ്പ്,കളരി പണിക്കര്‍,ഗണകന്‍,കണിയാന്‍,കണിശന്‍
തുടങ്ങിയ ജ്യോതിഷ വിഭാഗങ്ങളടങ്ങിയ സമുദായങ്ങള്‍ക്ക് ഉണ്ടായിരുന്ന പ്രസക്തി
എടുത്തുപറയേണ്ടിയിരിക്കുന്നു.
![]() |
മുകുന്ദന്‍ കുറുപ്പ് |
ഗ്രാമാന്തരങ്ങള്‍ തോറും ആശാന്‍
പള്ളിക്കൂടങ്ങളും,അക്ഷര കളരികളും,ജ്യോതിഷവും,ആയോധന കളരികളും,വൈദ്യ ശാലകളും നടത്തി;
ഒരു ജനതയ്ക്ക് ആവശ്യമായ കായികവും ധൈഷണികപരവുമായ
അറിവുകള്‍ നല്‍കി പോന്ന ഒരു വിഭാഗമായിരുന്നു ഗണക സമുദായം. കാലാന്തരത്തില്‍
കളരികളും, പള്ളികൂടങ്ങളും അന്യാധീനപ്പെട്ടു പോവുകയും, സമുദായങ്ങളുടെ മുഖ്യധാരയില്‍
നിന്നും പുറന്തള്ളപ്പെടുകയും ചെയ്ത ഈ സമുദായത്തിന്‍റെ സാമൂഹ്യ സാംസ്കാരിക ചരിത്രം
ചികഞ്ഞെടുക്കുകയാണ് തൃശ്ശൂര്‍ അകപറമ്പ് കളരിക്കല്‍ മുകുന്ദന്‍ കുറുപ്പ് തന്‍റെ കളരിയും
കളരിയധിപരും എന്ന ചരിത്ര ഗ്രന്ഥത്തിലൂടെ. ഒരു മറുനാടന്‍ മലയാളി കൂടിയായ
മുകുന്ദന്‍ കുറുപ്പ് അന്വേഷണാത്മക പ്രബന്ധങ്ങളാണ് ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം.കുലതോഴിലായി
ജ്യോതിഷം കൈകാര്യം ചെയുന്ന ഈ സമുദായത്തിന്‍റെ ജീവിതവും സംസ്ക്കാരവും അനാവരണം
ചെയ്യുന്നതാണ് കളരിയും കളരിയധിപരും.
കളരിയും കളരിയധിപരും
മുകുന്ദന്‍ കുറുപ്പ്
അവതാരിക
ജ്യോതിഷ ശിരോമണി പ്രൊ:എ.എന്‍.ചെട്ടിയാര്‍
ജ്യോതിഷ ശിരോമണി പ്രൊ:എ.എന്‍.ചെട്ടിയാര്‍
പേജ് : 219
അദ്ധ്യായം: 11
വില : 250.00
പ്രസാധനം
ഖാദി പബ്ലിഷേഴ്സ് അഹമ്മദാബാദ്
ഖാദി പബ്ലിഷേഴ്സ് അഹമ്മദാബാദ്
വിതരണം ഡി.സി.ബുക്സ് കോട്ടയം
No comments:
Post a Comment