ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Wednesday, July 04, 2012

തിരുമാന്ധാംകുന്ന് യജുര്‍വേദ
 ലക്ഷാര്‍ച്ചനയ്‌ക്കൊരുങ്ങുന്നു


 


അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തില്‍ ആദ്യമായി യജുര്‍വേദ ലക്ഷാര്‍ച്ചന നടത്തുന്നു. യജുര്‍വേദ ലക്ഷാര്‍ച്ചന അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രമാണുള്ളത്.
കര്‍ക്കടകാരംഭ ദിവസമായ 17ന് ലക്ഷാര്‍ച്ചന തുടങ്ങും. നാലമ്പലത്തിനകത്ത് പാട്ടുകൊട്ടിലിനടുത്ത വാതില്‍മാടത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് യജ്ഞം. 24ന് സമാപിക്കും.
ഇരിങ്ങാലക്കുട കാമകോടി യജുര്‍വേദ പാഠശാലയുടെ നേതൃത്വത്തില്‍ കൈമുക്ക് വൈദികന്‍ ശ്രീധരന്‍ നമ്പൂതിരിയുടെയും ക്ഷേത്രംതന്ത്രി പന്തലക്കോട്ടത്ത് നാരായണന്‍ നമ്പൂതിരിയുടെയും പ്രത്യേക കാര്‍മികത്വത്തില്‍ മാതൃശാലയിലെ ഭഗവതിക്കാണ് യജ്ഞം.
നിത്യേന രാവിലെ 6.30 മുതല്‍ 11.30 വരെയും വൈകുന്നേരം 4.40 മുതല്‍ 7.00 വരെയുമാണ് യജ്ഞം.

No comments:

Post a Comment