പിന്നാക്ക സമുദായ സംഘടനകള്‍ രജിസ്റര്‍ ചെയ്യണം
|
സംസ്ഥാനത്ത് വിവിധ പിന്നാക്ക സമുദായങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍
മനസിലാക്കുന്നതിനും അതിന് സര്‍ക്കാര്‍ തലത്തില്‍ നിയമാനുസൃതം
സ്വീകരിക്കാവുന്ന പരിഹാര നടപടികള്‍ പരിശോധിക്കുന്നതിനും പിന്നാക്ക സമുദായ
സംഘടനാ പ്രതിനിധികളുടെ യോഗം സംസ്ഥാന തലത്തില്‍ പിന്നാക്ക സമുദായ വികസന
വകുപ്പ് സംഘടിപ്പിക്കുന്നു.
യോഗത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള സമുദായ സംഘടനകളുടെ
സംസ്ഥാനതലത്തിലുള്ള രണ്ട് പ്രതിനിധികളുടെ പേരും വിലാസവും ഫോണ്‍ നമ്പരും
പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ , അയ്യങ്കാളി ഭവന്‍ , കവടിയാര്‍
പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ നവംബര്‍ 15 ന് മുമ്പ്
ലഭ്യമാക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. രജിസ്റര്‍ ചെയ്യാതെവരുന്നവരെ
യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്നും ഡയറക്ടര്‍ അറിയിച്ചു.
No comments:
Post a Comment