ഗോചരന്‍റെ ശൈവസംസ്കാര പൈതൃകം
എം .എന്‍.വാസു ഗണകന്‍ |
കേരളത്തിലെ ന്യൂനപക്ഷ വിഭാഗമായ ഗണക ,കണിയാര്‍ സമുദായത്തിന്‍റെവംശ ചരിത്രത്തെ ക്കുറിച്ചുള്ള ഒരു സത്യാന്വേഷണമാണ്ശ്രീ .എം എന്‍.വാസു ഗണകന്‍റെ"ഗോചരന്‍റെ ശൈവസംസ്കാര പൈതൃകം "എന്നാ ഗ്രന്ഥം .സര്‍വ വിജ്ഞാനകോശം,അഖില വിജ്ഞാനകോശം,ശബ്ദ താരാവലി ,ചില നിഘണ്ടുകള്‍ എന്നിവയില്‍ 'ഗോചരന്‍' എന്നാ പദത്തിനു കൊടുത്തിട്ടുള്ള അര്‍ഥം സസൂക്ഷമം പരിശോധിക്കുകയും ,വിമര്‍ശനപ്പൂര്‍വ്വം വിശദീകരിക്കുകയും ചെയ്യുന്നതാണ് ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നത് .
1934 ല്‍ ആലപ്പുഴ ചെങ്ങനൂരിനടുത്ത് ബുധനൂരില്‍ ജനിച്ച ലക്ഷ്മീ നിവാസില്‍ എം.എന്‍ .വാസു ഗണകന്‍ കൂടാതെ ഭഗവത്‌ഗീത സംഗ്രഹം,ശ്രീ സത്യസായി സഹസ്രനാമം സ്വരസുധ വ്യാഖ്യാനം ,സത്യനാരായണീയം എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട് .
സമുദായത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകം ഒരു മുതല്‍ കൂട്ടാകുമെന്നതില്‍ സംശയമില്ല .
ഗോചരന്‍റെ ശൈവസംസ്കാര പൈതൃകം
ഗ്രന്ഥ കര്‍ത്താവ് :എം .എന്‍.വാസു ഗണകന്‍
അവതാരിക :ഡോ.രാജന്‍ ഗുരുക്കള്‍,
( HOD എം .ജി .സര്‍വകലാശാല}
പ്രസിദ്ധീകരണം :ഹരിശ്രീ പബ്ലിക്കേഷന്‍സ് തിരുവനതപുരം പേജ് :88
വില :30 രൂപ
No comments:
Post a Comment