'ജ്യോതിര്‍ വിദ്യ പുരസ്കാരം'
വള്ളുവങ്ങാട് വിശ്വനാഥന്‍ പണിക്കര്‍ക്ക്
വള്ളുവങ്ങാട് വിശ്വനാഥന്‍ പണിക്കര്‍ക്ക്
പൂക്കോട്ടുംപാടം :മലപ്പുറം ജില്ലയിലെ പ്രഗത്ഭ ജ്യോത്സ്യന്മാര്‍ക്ക് കണിയാര്‍ പണിക്കര്‍ സമാജം നല്‍കുന്ന പ്രഥമ 'ജ്യോതിര്‍ വിദ്യ'പുരസ്കാരത്തിന് പാണ്ടിക്കാട് വള്ളുവങ്ങാട് കളരിക്കല്‍ വിശ്വനാഥന്‍ പണിക്കരെ തെരഞ്ഞെടുത്തു ..2011ജൂണ്‍ 18 നു ശനിയാഴ്ച രാവിലെ 10 മണിക്ക് പൂക്കോട്ടുംപാടം വ്യാപാര ഭവനില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ബഹു .കേരളാ ടൂറിസം വകുപ്പ് മന്ത്രി ശ്രീ .എ .പി. അനില്‍ കുമാര്‍ വള്ളുവങ്ങാട് വിശ്വനാഥന്‍ പണിക്കര്‍ക്ക് പുരസ്കാരം സമ്മാനിക്കും. പ്രശസ്ത തിരകഥ കൃത്ത് ആര്യാടന്‍ ഷൌക്കത്ത് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കും .
വിശ്വനാഥ പണിക്കര്‍ |
1954 ജനുവരി 10 നു വള്ളുവങ്ങാട് കളരിക്കല്‍ ഉണ്ണി കേളന്‍ പണിക്കരുടെയും, പേരൂര്‍ കളരിക്കല്‍ മീനാക്ഷിയമ്മയുടെയും മകനായി ജനിച്ച വിശ്വനാഥ പണിക്കര്‍ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ ജ്യോതിഷ രംഗങ്ങളില്‍ ശ്രദ്ധേയനാണ് .പാണ്ടിക്കാട് ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി .പഠനം പൂര്‍ത്തിയാക്കിയ ശേഷം അന്നൂര്‍ കളരിക്കല്‍ ഗോവിന്ദന്‍ പണിക്കരില്‍ നിന്നും ജ്യോതിഷ പഠനം നടത്തി.ജില്ലയിലെ ജ്യോതിഷം അഭ്യസിക്കുന്നവര്‍ക്കുന്നവരുടെ കൂട്ടായ്മയായ 'നവഗ്രഹ ദൈവജ്ഞ സഭ'യുടെ രക്ഷാധികാരി ,കളരി കുറുപ്പ് കളരി പണിക്കര്‍ സംഘം സംസ്ഥാന രക്ഷാധികാരി ,ജില്ല വൈസ് പ്രസിഡന്റ് ,ബി .ജെ .പി. പാണ്ടിക്കാട് പഞ്ചായത്ത് മണ്ഡലം പ്രസിഡന്റ് ,സെക്രട്ടറി എന്നി നിലകളില്‍ പ്രസിദ്ധനാണ്.തുവൂര്‍ വേട്ടേക്കരന്‍ കാവ് ഭരണ സമിതി 'ജ്യോതിഷ ശ്രേഷ്ഠ 'പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട് .
ഇടപറ്റ കളരിക്കല്‍ രത്ന കുമാരിയാണ് ഭാര്യ .ജ്യോത്സ്യനായ രാഗേഷ് ,രേണുക എന്നിവര്‍ മക്കളാണ് .
No comments:
Post a Comment