വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്‌പ
Posted on: 09 Jun 2012
മലപ്പുറം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 18നും 55 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കും. വാര്‍ഷിക വരുമാനം ഗ്രാമപ്പഞ്ചായത്തില്‍ 40,000 രൂപയും മുനിസിപ്പല്‍ പ്രദേശത്ത് 55,000 രൂപയും കവിയരുത്. പലിശ ആറ് ശതമാനം. വസ്തു/സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം നല്‍കണം.
Tags: Malappuram District News. Malappuram Local News. Eranad. മലപ്പുറം. മലപ്പുറം. ഏറനാട്. Kerala. കേരളം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്‌പ
Posted on: 09 Jun 2012
മലപ്പുറം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ സ്ഥിരതാമസക്കാരായ മറ്റു പിന്നാക്ക (ഒ.ബി.സി) മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്പ നല്‍കും. ബി.ടെക്, എം.ബി.ബി.എസ്, എം.ബി.എ, ബി.എഡ്, ബി.എസ്‌സി നഴ്‌സിങ്, എം.സി.എ തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
പരമാവധി വായ്പാതുക മൂന്നുലക്ഷം രൂപ. പലിശനിരക്ക് നാല് ശതമാനം (പെണ്‍കുട്ടികള്‍ക്ക് 3.5 ശതമാനം). വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. കുടുംബ വാര്‍ഷികവരുമാനം ഗ്രാമങ്ങളില്‍ 40000 രൂപയില്‍ താഴെയും നഗരങ്ങളില്‍ 55,000 രൂപയില്‍ താഴെയും ആയിരിക്കണം. പ്രായം 16നും 32നും മധ്യേ.
അപേക്ഷാഫോമും വിശദവിവരങ്ങളും പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് മൂന്നുവരെ മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0483 2734114.
പരമാവധി വായ്പാതുക മൂന്നുലക്ഷം രൂപ. പലിശനിരക്ക് നാല് ശതമാനം (പെണ്‍കുട്ടികള്‍ക്ക് 3.5 ശതമാനം). വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. കുടുംബ വാര്‍ഷികവരുമാനം ഗ്രാമങ്ങളില്‍ 40000 രൂപയില്‍ താഴെയും നഗരങ്ങളില്‍ 55,000 രൂപയില്‍ താഴെയും ആയിരിക്കണം. പ്രായം 16നും 32നും മധ്യേ.
അപേക്ഷാഫോമും വിശദവിവരങ്ങളും പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് മൂന്നുവരെ മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0483 2734114.
Tags: Malappuram District News. Malappuram Local News. Eranad. മലപ്പുറം. മലപ്പുറം. ഏറനാട്. Kerala. കേരളം
സ്‌കോളര്‍ഷിപ്പോടെ സൗജന്യ സംസ്‌കൃതപഠനം
Posted on: 01 Jun 2012
തൃശ്ശൂര്‍: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള പുറനാട്ടുകര രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ ഗുരുവായൂര്‍ കാമ്പസിലെ റഗുലര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രാക് ശാസ്ത്രി (പ്ലസ് ടു) യോഗ്യത: എസ്.എസ്.എല്‍.സി. ശാസ്ത്രി (ബി.എ.) യോഗ്യത: പ്രാക് ശാസ്ത്രി അല്ലെങ്കില്‍ പ്ലസ് ടു സംസ്‌കൃതം. ആചാര്യ (എം.എ.) യോഗ്യത: ശാസ്ത്രി അല്ലെങ്കില്‍ ബി.എ. സംസ്‌കൃതം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം സ്‌കോളര്‍ഷിപ്പ് ലഭിക്കും.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. പ്രവേശന ഫീസ്, പരീക്ഷാ ഫീസ് ഒഴികെ പഠനം സൗജന്യമാണ്. അപേക്ഷാ ഫീസ് 50 രൂപ. പൂരിപ്പിച്ച അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി ജൂണ്‍ 30. ഫോം തപാലില്‍ ലഭിക്കാന്‍ പ്രിന്‍സിപ്പല്‍, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ (ഡി.യു.), ഗുരുവായൂര്‍ കാമ്പസ് എന്ന പേരില്‍ എടുത്തതും എസ്.ബി.ഐ. വിലങ്ങന്‍ ബ്രാഞ്ചില്‍ മാറാവുന്നതുമായ 100 രൂപയുടെ ഡി.ഡി. സഹിതം അപേക്ഷിക്കണം. വിലാസം: ദി പ്രിന്‍സിപ്പല്‍, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ (ഡി.യു.), ഗുരുവായൂര്‍ കാമ്പസ്, പുറനാട്ടുകര, തൃശ്ശൂര്‍ 680551. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487-2307208, 2307608.
സംസ്‌കൃത സര്‍വകലാശാല ബി.എ. പ്രവേശനം
Posted on: 30 May 2012
കൊയിലാണ്ടി: സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ബി.എ. പ്രവേശനത്തിനുള്ള അപേക്ഷാഫോറം വിതരണം തുടങ്ങി.
സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം ജനറല്‍ എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 50 രൂപയാണ് അപേക്ഷാഫോമിന് വില. അപേക്ഷകള്‍ ജൂണ്‍ 18ന് മുമ്പ് ലഭിക്കണം.
വിലാസം ഡയരക്ടര്‍ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല,നടുവത്തൂര്‍ പി.ഓ ,കൊയിലാണ്ടി, കോഴിക്കോട് 676101 ഫോണ്‍ : 0496 2695445.
അപേക്ഷ ഫോം ഇവിടെ ക്ലിക്ക് ചെയ്യുക
ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍
കഥകളി വേഷം, സംഗീതംഡിപ്ലോമ
തൃശ്ശൂര്‍ ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ കഥകളി വേഷം, സംഗീതം (6വര്‍ഷ കോഴ്‌സ്) , ചെണ്ട, മദ്ദളം (4 വര്‍ഷം) ചുട്ടി (3 വര്‍ഷം) എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്‌സിനും പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സിനും മെയ് 30 വരെ അപേക്ഷിക്കാം. ഡിപ്ലോമയ്ക്കു ള്ള യോഗ്യത ഏഴാംക്ലാസ്. പട്ടികജാതി- വര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കഥകളിയോടൊപ്പം ഔപചാരിക വിദ്യാഭ്യാസത്തിനും അവസരമുണ്ടാകും. പരിശീലനവും താമസവും സൗജന്യം. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസം 1000 രൂപ സ്റ്റൈപെന്റ് ലഭിക്കും. താല്പര്യമുള്ളവര്‍ രക്ഷിതാവിന്റെ സമ്മത പത്രമടങ്ങുന്ന അപേക്ഷ സ്വന്തം വിലാസമെഴുതിയ 5 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍സഹിതം 30 ന് മുമ്പ് കലാനിലയം ഓഫീസില്‍ ലഭിക്കത്ത വിധം സെക്രട്ടറി , ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട - 680121 തൃശ്ശൂര്‍ ജില്ല എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
ഹാന്‍ഡ്‌ലൂം ടെക്‌നോളജി
ഡിപ്ലോമ കോഴ്‌സ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ ത്രിവത്സര ഹാന്‍ഡ്‌ലൂം ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഗ്രേഡ് സമ്പ്രദായത്തില്‍ പത്താംക്ലാസ് പാസ്സായവര്‍ മാര്‍ക്കുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രായം 2012 ജൂലായ് ഒന്നിന് 15 വയസ്സിനും 23 വയസ്സിനും മധ്യേ. പട്ടികജാതി- വര്‍ഗ വിഭാഗത്തില്‍ പ്രായപരിധി 25 വയസ്സ് ആണ്. കൂടാതെ സംവരണവും അനുവദിച്ചിട്ടുണ്ട്.നെയ്ത്തുവിഭാഗത്തിലുള്ളവര്‍ക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. ആകെയുള്ള 40 സീറ്റില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് 30 സീറ്റുകളാണ്.
അപേക്ഷാഫോറങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, തിരുവനന്തപുരത്തെ കൈത്തറി ടെക്‌സ്റ്റൈല്‍ ഡയറക്ടറേറ്റ്, തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം www.iihtkannur.org വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 10ന് വൈകുന്നേരം അഞ്ചിനുമുമ്പ് ഹാന്‍ഡ്‌ലൂംസ് ആന്‍ഡ് ടെക്‌സ്റ്റൈല്‍ ഡയറക്ടര്‍, വികാസ് ഭവന്‍ (പി.ഒ), തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.
No comments:
Post a Comment