സംരംഭങ്ങള്‍ തുടങ്ങാന്‍ അപേക്ഷിക്കാം
മലപ്പുറം: പി.എം.ഇ.ജി.പിക്കു കീഴില്‍ വ്യവസായ സംരംഭം ആരംഭിക്കുന്നതിന് ഗ്രാമ-നഗര മേഖലകളില്‍നിന്നുള്ള സംരംഭകരില്‍നിന്ന് ജില്ലാ വ്യവസായകേന്ദ്രം അപേക്ഷ ക്ഷണിച്ചു.
ഉത്പന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് 25 ലക്ഷംരൂപവരെയും സേവനം പ്രദാനംചെയ്യുന്നവര്‍ക്ക് 10 ലക്ഷംരൂപവരെയും മൂലധനച്ചെലവ് വരുന്ന പ്രൊജക്ടുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന് 18 വയസ് പൂര്‍ത്തിയാവണം. സംരംഭകര്‍ കുറഞ്ഞത് എട്ടാംതരം പാസായവരാകണം. പദ്ധതി ചെലവിന്റെ 15 മുതല്‍ 35 ശതമാനംവരെ സബ്‌സിഡി ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക പരിജ്ഞാനം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രൊജക്ട് റിപ്പോര്‍ട്ട്, മറ്റ് രേഖകള്‍ സഹിതം രണ്ട് സെറ്റ് അപേക്ഷ ജില്ലാ വ്യവസായകേന്ദ്രത്തില്‍ നല്‍കണം.

No comments:
Post a Comment