ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ
Showing posts with label മലയാള ടെലിവിഷന്‍ പരമ്പരയിലെ ഗണക സാന്നിധ്യം. Show all posts
Showing posts with label മലയാള ടെലിവിഷന്‍ പരമ്പരയിലെ ഗണക സാന്നിധ്യം. Show all posts

Tuesday, December 25, 2012

ബുധനൂര്‍ ജയനാരായണന്‍


മലയാള ടെലിവിഷന്‍ പരമ്പരയിലെ
 ഗണക സാന്നിധ്യം
 ബുധനൂര്‍ ജയനാരായണന്‍

 അഭിനയരംഗത്തും ലളിതഗാനരചനാരംഗത്തും പ്രസിദ്ധനായികൊണ്ടിരിക്കുന്ന ഒരു യുവ കലാകാരനാണ് ബുധനൂര്‍ ജയനാരായണന്‍ .നിരവധി മലയാള ടിവി സീരിയലുകളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ജയനാരായണന്‍ ജനന്‍ എന്ന പേരിലാണ്  കലാരംഗത്ത് അറിയപ്പെടുന്നത്. പവിത്ര ജയിലിലാണ്, കല്ല്യാണി, രഹസ്യം, വീര മാര്‍ത്താണ്ഡവര്‍മ്മ തുടങ്ങിയ സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏകദേശം പത്തു വര്‍ഷത്തോളമായി ഈ മേഖലയില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നാം അറിയുന്നു.
അമേച്വര്‍ നാടകരംഗത്തു നിന്നും ടെലിവിഷന്‍ രംഗത്തെത്തിയ നടനാണ് ജനന്‍ . ചെറിയ കഥാപാത്രങ്ങള്‍ പോലും വ്യത്യസ്തമായി ആവിഷ്ക്കരിക്കാന്‍ ജനന്‍ എന്ന നടന് കഴിയുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ കഥ പറയുന്ന വയലാര്‍ മാധവന്‍ കുട്ടിയുടെ “ശ്രീകൃഷ്ണന്‍ ’ എന്ന പരമ്പരയിലാണ് ജനന്‍ഏറ്റവും അവസാനമായി അഭിനയിച്ചത് .ആകാശവാണിയില്‍ അഞ്ചോളം ലളിതഗാനങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.ആലപ്പുഴ ചെങ്ങനൂരിനടുത്ത് ബുധനൂരില്‍  എഴുത്തുകാരനായ  ലക്ഷ്മീ നിവാസില്‍ എം.എന്‍ .വാസു ഗണകന്റെ മകനായ ജയനാരായണന്‍    ഭാര്യ സേതുലക്ഷ്മിയും ,മക്കള്‍ ശ്രീലക്ഷ്മി , ഹരിനാരായണന്‍ എന്നിവരോടൊപ്പം തിരുവന്തപുരത്ത് താമസിക്കുന്നു.ടിവി സീരിയല്‍ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന ഈ കലാകാരന്  സിനിമാലോകത്തും, ഗാനരചനാ രംഗത്തും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കട്ടെ   എന്നാശംസിക്കുന്നു .
 മൊയ്തീന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രഹസ്യം  എന്ന പരമ്പരയിലെ ഒരു രംഗം