ജ്യോതിഷ
ത്രൈമാസിക
'സമരേഖ' പ്രകാശനം ചെയ്തു
കേരള ഗണക കണിശ സഭ പുറത്തിറക്കുന്ന 'സമരേഖ' ജ്യോതിഷ
ത്രൈമാസിക, സാഹിത്യകാരന്‍ പി.കെ. നരേന്ദ്രദേവ് കെ.ജി.കെ.എസ്. സംസ്ഥാന
പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകന് നല്‍കി പ്രകാശനം ചെയ്തു.
തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍
രവീന്ദ്രന്‍ തിരുവാണിയൂര്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം ഡോ.
പാച്ചല്ലൂര്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. നരേന്ദ്രദേവിനെ ചടങ്ങില്‍ പൊന്നാടയണിയിച്ച്
ആദരിച്ചു.പത്രാധിപര്‍ കെ.എം. കനകലാല്‍ , കെ.ജി. പ്രഭാകരന്‍ , ശശീന്ദ്രന്‍ മറ്റക്കുഴി,
ഇരുമ്പനം ശിവരാമന്‍ , രത്‌നം ശിവരാമന്‍ , പി.എം. പുരുഷോത്തമന്‍ , ഷീലാ
രവീന്ദ്രന്‍ , സതീഷ് ഏഴക്കരനാട് , ടി.കെ. വിജയന്‍ , ആമ്പല്ലൂര്‍ ശശിധരന്‍ ,
ഓണക്കൂര്‍ രാജീവ് ശങ്കരഗണകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments:
Post a Comment