പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തിലെ
കൊടി മര പ്രതിഷ്ഠാ യജ്ഞത്തിന് തുടക്കമായി
മലപ്പുറം ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളില്‍ ഒന്നായ പൂക്കോട്ടുംപാടംവില്ല്വത്ത് ക്ഷേത്രം അമരമ്പലംക്ഷേത്ര സമുച്ചയങ്ങളില്‍പ്പെട്ട ഒരു ശൈവ വിഷ്ണു ക്ഷേത്രമാണ്.ഏകദേശം പതിനഞ്ചു എക്രയോളം വരുന്ന ഭൂവിസ്തൃതിയിലാണ് ക്ഷേത്രം നിലകൊള്ളുന്നത്.ഇപ്പോള്‍ ക്ഷേത്രം ധ്വജ പ്രതിഷ്ഠയ്ക്ക് ഒരുങ്ങുകയാണ് .
2014 മാര്‍ച്ച് 12 ബുധനാഴ്ച രാവിലെ മുതല്‍ വില്ല്വത്ത് ക്ഷേത്രത്തിലെ കൊടി മര
പ്രതിഷ്ഠാ യജ്ഞത്തിന് തുടക്കമായി.ക്ഷേത്ര വിധി പ്രകാരം അഞ്ച് ആധാരങ്ങള്‍
പൂര്‍ത്തിയാക്കിയക്ഷേത്രങ്ങള്‍ക്ക് മാത്രമെ ആറാമത്തെ ആധാരമായ കൊടിമര
പ്രതിഷ്ഠക്ക് അര്‍ഹതയുള്ളു. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്‌സവം
നടത്താവുന്ന മഹാ ക്ഷേത്രമായി പ്രതിഷ്ഠ പൂര്‍ത്തിയാകുന്നതോടെ ക്ഷേത്രം
മാറും. പുലര്‍ച്ചെ നാമ ജപത്തോടെ ക്ഷേത്രത്തെ വലം വച്ച ശേഷം ക്ഷേത്രം
തന്ത്രിയും മേല്‍ ശാന്തിയും ഭാരവാഹികളും ഭക് ത ജനങ്ങളും ഉള്‍പ്പെടെയുള്ള
സംഘംനിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ പരിധിയിലെ നിലമ്പൂര്‍ റെയ്ഞ്ചിലുള്ള
കാഞ്ഞിരപ്പുഴ വനത്തിലെത്തി കൊടിമരത്തിനാവശ്യമായ തേക്ക് മുറിക്കുന്നതിനുള്ള
ചടങ്ങുകള്‍ ആരംഭിച്ചത്.
1944 ല്‍ പ്ലാന്റു ചെയ്ത എഴുപതു വര്‍ഷം
പഴക്കമുള്ള52 ഉയരമുള്ള തെക്കുമരമാണ് കൊടി മരത്തിനായി തെരഞ്ഞെടുത്തത്.ഭൂമി
പൂജക്ക് ശേഷം പ്രകൃതിയോടും വ്യക്ഷത്തോടും ജീവ ജാലങ്ങളോടും അനുവാദം വാങ്ങി
തന്ത്രി മരം മുറിക്കാനുള്ള അനുവാദം ആശാരിക്ക് കൈമാറി. പ്രധാന തച്ചന്‍
നന്നമ്പ്ര നാരായണന്‍ മരത്തില്‍ അടയാളം കൊത്തി നിലം തൊടാതെ മുറിച്ചെടുത്തു.തുടര്‍ന്ന് വൈകുന്നേരം 7 മണിയോടെ നിരവധി ഭക്തജനങ്ങളുടെയും, വാഹനങ്ങളുടെയും
അകമ്പടിയോടെ അഞ്ചാംമൈലിലെത്തിയ കൊടിമരത്തെ താലപ്പൊലികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു. ക്ഷേത്രാങ്കണത്തിലെത്തിയ കൊടിമരം
പണിതീര്‍ത്ത് എണ്ണത്തോണിയില്‍ കിടത്തുന്ന തോടെയാണ് ആദ്യഘട്ടം സമാപിക്കുക.
ക്ഷേത്രംതന്ത്രി മൂത്തേടത്ത് മനക്കല്‍ ദാമോദരന്‍ നമ്പൂതിരിപ്പാട്,മേല്‍
ശാന്തി വി.എം ശിവപ്രസാദ്, ഗോപി നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം
വഹിച്ചു.
No comments:
Post a Comment