സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ തിരുവനന്തപുരത്ത് വെള്ളയമ്പലം കനകനഗറിലെ അയ്യന്‍കാളി ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ സെപ്റ്റംബര്‍ നാലിന് സിറ്റിംഗ് നടത്തും. ഗണക സമുദായത്തെ ഒ.ബി.സി ലിസ്റില്‍ 19-ാമത് ക്രമനമ്പറില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ച നിവേദനങ്ങള്‍ പരിഗണിക്കും. രാവിലെ 11ന് നടക്കുന്ന സിറ്റിംഗില്‍, ഗണകസമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുത്ത് തെളിവ് നല്‍കാം. സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റിസ് ജി. ശിവരാജന്‍, മെമ്പര്‍മാരായ മുല്ലൂര്‍ക്കര മുഹമ്മദ് അലി സഖാഫി, കെ. ജോണ്‍ ബ്രിട്ടോ, മെമ്പര്‍ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാര്‍ ധൊദാവത് എന്നിവര്‍ പങ്കെടുക്കും. (കെ.ഐ.ഒ.പി.ആര്‍ -1166/12)
No comments:
Post a Comment