ഒ.ബി.സി. - ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്
വിദ്യാഭ്യാസ വായ്പ
|
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ സ്ഥിരതാമസക്കാരായ
മറ്റു പിന്നാക്ക (ഒ.ബി.സി. മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെക്കവര്‍ക്ക്
വിദ്യാഭ്യാസ വായ്പ നല്‍കും. ബി.ടെക്, എം.ബി.ബി.എസ്, എം.ബി.എ., ബി.എഡ്,
ബി.എസ്.സി., നഴ്സിങ്, എം.സി.എ. തുടങ്ങിയ പ്രൊഫഷനല്‍ കോഴ്സുകള്‍ക്ക്
സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍
പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
പരമാവധി വായ്പ മൂന്ന് ലക്ഷം. പലിശ നിരക്ക് നാല് ശതമാനം
(പെണ്‍കുട്ടികള്‍ക്ക് 3.5ശതമാനം) വയ്പയ്ക്ക് വസ്തു ജാമ്യമോ ഉദ്യോഗസ്ഥ
ജാമ്യമോ നല്‍കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം
ഗ്രാമപ്രദേശങ്ങളില്‍ 40,000 രൂപയില്‍ താഴെയും നഗര പ്രദേശങ്ങളില്‍ 55,000
രൂപയില്‍ താഴെയുമാവണം. പ്രായം 16നും 32നും മധ്യേ. അപേക്ഷാ ഫോമും
വിശദവിവരങ്ങളും മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0483 2734114 .
No comments:
Post a Comment