ഓരോ സമുദായവും അവരുടെ സമുദായത്തിന്‍റെആവിര്‍ഭാവവും,സംസ്കാരവും ആചാരങ്ങളും അനുഷ്ടാനങ്ങളും സാമാന്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് .ഇന്ന് പലര്‍ക്കും അതറിയില്ല എന്നത് വസ്തുതയാണ് .എന്നാല്‍ ഇതിനുതകുന്ന ചില പുസ്തകങ്ങള്‍ ഇന്ന് നമുക്ക് ലഭ്യമാണ് .അതില്‍ ഒരു പുസ്തകമാണ് ശ്രീമതി ഡോ.എം.വി.ലളിതാംബികയുടെ കണിയാന്മാരുടെ ജീവിതവും സംസ്കാരവും .
ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളെക്കുറിച്ച് ജ്യോതിഷത്തെ അടിസ്ഥാനമാക്കി വിശദീകരിക്കുന്ന കേരളത്തിലെ ഒരു പ്രമുഖ സമുദായമാണ് കണിയാന്മാര്‍ എന്നു വിളിക്കപ്പെടുന്ന ജ്യോതിഷികള്‍ . ത്രികാലജ്ഞാനികള്‍ എന്ന അര്‍ത്ഥത്തില്‍ ദൈവജ്ഞര്‍ എന്ന സവിശേഷസ്ഥാനവും ഈ സമുദായത്തിനുണ്ട്. ജ്യോതിഷം കൈകാര്യം ചെയ്യുന്നത് കുലത്തൊഴിലായ ഈ സമുദായത്തിന്റെ ജീവിതവും സംസ്കാരവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പി. എച്ച്.ഡി ബിരുദത്തിനായി നടത്തിയ ഗവേഷണമാണ് ഈ പുസ്തകരചനയ്ക്ക് അടിസ്ഥാനം. ഗവേഷണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയ ഡോ. കെ. കെ. കരുണാകരന്‍ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുണ്ട്.
കണിയാന്മാരുടെ ജീവിതവും സംസ്കാരവും ഡോ. എം. വി. ലളിതാംബിക
448 പേജുകള്‍
വില : 220 രൂപ
പ്രസാധനം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
448 പേജുകള്‍
വില : 220 രൂപ
പ്രസാധനം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
No comments:
Post a Comment