ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ
Showing posts with label കെ.ജി.കെ.എസ്. ജ്യോതിഷ ത്രൈമാസിക 'സമരേഖ' പ്രകാശനം ചെയ്തു. Show all posts
Showing posts with label കെ.ജി.കെ.എസ്. ജ്യോതിഷ ത്രൈമാസിക 'സമരേഖ' പ്രകാശനം ചെയ്തു. Show all posts

Friday, April 05, 2013


  ജ്യോതിഷ ത്രൈമാസിക
 'സമരേഖ' പ്രകാശനം ചെയ്തു
 


                          കേരള ഗണക കണിശ സഭ പുറത്തിറക്കുന്ന  'സമരേഖ' ജ്യോതിഷ ത്രൈമാസിക, സാഹിത്യകാരന്‍ പി.കെ. നരേന്ദ്രദേവ് കെ.ജി.കെ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകന് നല്‍കി പ്രകാശനം ചെയ്തു.
തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രവീന്ദ്രന്‍ തിരുവാണിയൂര്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം ഡോ. പാച്ചല്ലൂര്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. നരേന്ദ്രദേവിനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.പത്രാധിപര്‍ കെ.എം. കനകലാല്‍ , കെ.ജി. പ്രഭാകരന്‍ , ശശീന്ദ്രന്‍ മറ്റക്കുഴി, ഇരുമ്പനം ശിവരാമന്‍ , രത്‌നം ശിവരാമന്‍ , പി.എം. പുരുഷോത്തമന്‍ , ഷീലാ രവീന്ദ്രന്‍ , സതീഷ് ഏഴക്കരനാട് , ടി.കെ. വിജയന്‍ , ആമ്പല്ലൂര്‍ ശശിധരന്‍ , ഓണക്കൂര്‍ രാജീവ് ശങ്കരഗണകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.