ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ
Showing posts with label പിന്നാക്ക സമുദായ സംഘടനകള്‍. Show all posts
Showing posts with label പിന്നാക്ക സമുദായ സംഘടനകള്‍. Show all posts

Friday, November 09, 2012

പിന്നാക്ക സമുദായ സംഘടനകള്‍ രജിസ്റര്‍ ചെയ്യണം
സംസ്ഥാനത്ത് വിവിധ പിന്നാക്ക സമുദായങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും അതിന് സര്‍ക്കാര്‍ തലത്തില്‍ നിയമാനുസൃതം സ്വീകരിക്കാവുന്ന പരിഹാര നടപടികള്‍ പരിശോധിക്കുന്നതിനും പിന്നാക്ക സമുദായ സംഘടനാ പ്രതിനിധികളുടെ യോഗം സംസ്ഥാന തലത്തില്‍ പിന്നാക്ക സമുദായ വികസന വകുപ്പ് സംഘടിപ്പിക്കുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള സമുദായ സംഘടനകളുടെ സംസ്ഥാനതലത്തിലുള്ള രണ്ട് പ്രതിനിധികളുടെ പേരും വിലാസവും ഫോണ്‍ നമ്പരും പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ , അയ്യങ്കാളി ഭവന്‍ , കവടിയാര്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ നവംബര്‍ 15 ന് മുമ്പ് ലഭ്യമാക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. രജിസ്റര്‍ ചെയ്യാതെവരുന്നവരെ യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്നും ഡയറക്ടര്‍ അറിയിച്ചു.