Tuesday, December 31, 2013
ജാതക രചനയില്‍ പുതുമകള്‍ കണ്ടെത്തി
റിട്ടയേര്‍ഡ് താഹസില്‍ദാര്‍
കെ.രാമകൃഷ്ണന് |
Friday, October 18, 2013
ജ്യോതിഷം പശ്ചാത്തലമായ 'ലൂമിനറീസ്'
ബുക്കറിലെ ദൈര്‍ഘ്യമേറിയ കൃതി
2009-ല്‍ എഴുത്തുകാരുടെ
ഒരു ക്യാമ്പില്‍ എലീനര്‍ കാറ്റണിനെ നോവലിന്റെ സുവര്‍ണകുമാരി എന്നാണ് മറ്റ്
എഴുത്തുകാര്‍ വിശേഷിപ്പിച്ചത്. അന്ന് അവരുടെ ആദ്യ നോവല്‍ 'ദ റിഹേഴ്സല്‍'
പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ.
22 വയസ്സിലായിരുന്നു ആദ്യ രചന. നാലുവര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ നോവല്‍ പ്രസിദ്ധപ്പെടുത്തി ബുക്കര്‍ പുരസ്കാരം നേടിയപ്പോള്‍ എഴുത്തുകാരുടെ അന്നത്തെ പ്രവചനം യാഥാര്‍ഥ്യമാവുകയായിരുന്നു. കഴിഞ്ഞ എഴുവര്‍ഷംകൊണ്ട് പത്തോളം പുരസ്കാരം നേടിയ എലീനര്‍ അക്ഷരാര്‍ഥത്തില്‍ സ്വര്‍ണക്കുതിപ്പ് തുടരുകയായിരുന്നു. 45 വര്‍ഷത്തെ ബുക്കര്‍ ചരിത്രത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ വിജയി എലീനറും ദൈര്‍ഘ്യമേറിയ രചന ദ ലൂമിനറീസുമാണെന്നത് ശ്രദ്ധേയമാണ്.
22 വയസ്സിലായിരുന്നു ആദ്യ രചന. നാലുവര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ നോവല്‍ പ്രസിദ്ധപ്പെടുത്തി ബുക്കര്‍ പുരസ്കാരം നേടിയപ്പോള്‍ എഴുത്തുകാരുടെ അന്നത്തെ പ്രവചനം യാഥാര്‍ഥ്യമാവുകയായിരുന്നു. കഴിഞ്ഞ എഴുവര്‍ഷംകൊണ്ട് പത്തോളം പുരസ്കാരം നേടിയ എലീനര്‍ അക്ഷരാര്‍ഥത്തില്‍ സ്വര്‍ണക്കുതിപ്പ് തുടരുകയായിരുന്നു. 45 വര്‍ഷത്തെ ബുക്കര്‍ ചരിത്രത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ വിജയി എലീനറും ദൈര്‍ഘ്യമേറിയ രചന ദ ലൂമിനറീസുമാണെന്നത് ശ്രദ്ധേയമാണ്.
ജ്യോതിഷം അന്തര്‍ധാരയായാണ് എലീനര്‍ കാറ്റണിന്റെ ബുക്കര്‍ നേടിയ നോവല്‍ ദ ലൂമിനറീസ് മുന്നോട്ടുപോകുന്നത്. നോവലിന്റെ ഘടനയിലുമുണ്ട് ഈ സ്വാധീനം. 1886-ല്‍ ന്യൂസീലന്‍ഡിലെ സ്വര്‍ണഖനിയില്‍ ജോലി തേടിയെത്തുന്ന വാള്‍ട്ടര്‍ മൂഡി എന്നയാളെ കേന്ദ്രീകരിച്ചാണ് നോവല്‍ പുരോഗമിക്കുന്നത്. പ്രദേശവാസികള്‍ ഇയാളെ സമീപിച്ച് അവിടെ തെളിയിക്കപ്പെടാതെ കിടക്കുന്ന കുറേ കൊലപാതകങ്ങളെക്കുറിച്ച് പറയുന്നു. തുടര്‍ന്നുള്ള അന്വേഷണമാണ് നോവലിന്റെ പ്രമേയം. ആകാശഗോളങ്ങളെ ചുറ്റിപ്പറ്റിയുള്ള സങ്കീര്‍ണമായ വിശ്വാസങ്ങളും സംഭവങ്ങളും കഥാഗതിയെ നിയന്ത്രിക്കുന്നു.
താന്‍ ജാതകം നോക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന എലീനര്‍, തന്റെ പുരസ്കാര നേട്ടത്തില്‍ ജ്യോതിഷത്തിന്റെ സൂചനകളുള്ളതായി പറയുന്നു. അവസാനമായി ഒരു ന്യൂസീലന്ഡുകാരന് ബുക്കര്‍ ലഭിച്ചത് 28 വര്‍ഷം മുമ്പാണ്. 28-ാം വയസ്സില്‍ തനിക്കും പുരസ്കാരം ലഭിക്കുന്നു. ഈ സംഖ്യ ജ്യോതിഷത്തില്‍ പ്രധാനമാണ്. ശനി ഭൂമിയെ വലം വെക്കുന്നതിനെടുക്കുന്ന സമയമാണ് 28 ദിവസം -എലീനര്‍ ചൂണ്ടിക്കാണിച്ചു.
ഓക്ലാന്ഡില് സര്‍ഗാത്മക രചനാ വിഭാഗത്തില്‍ അധ്യാപികയായ എലീനര്‍ വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വകലാശാലയില്‍ ഗവേഷണവിദ്യാര്‍ഥി കൂടിയാണ്.
പ്രസിദ്ധീകരിച്ച് 40 ദിവസത്തിനകം ലോകം ശ്രദ്ധിക്കുന്ന പുരസ്കാരം
നേടുമ്പോള്‍, ന്യൂസീലന്‍ഡ് എഴുത്തുകാരി എലീനര്‍ കാറ്റണ് (28) മാന്‍
ബുക്കര്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതി കൂടി
സ്വന്തമാക്കുകയാണ്. 19-ാം നൂറ്റാണ്ടിലെ സ്വര്‍ണഖനികള്‍ പ്രമേയമാക്കിയ 'ദ
ലൂമിനറീസ്' എന്ന 848 പേജുള്ള കൃതി ബുക്കറിന്റെ ചരിത്രത്തിലെ ഏറ്റവും
വലിപ്പമുള്ള രചന കൂടിയാണ്.
50,000 പൗണ്ട്(49.5 ലക്ഷം രൂപ)ആണ് മാന്‍ ബുക്കറിന്റെ പുരസ്കാരത്തുക. ഇന്ത്യന്‍ എഴുത്തുകാരിയായ ജുമ്പാ ലാഹിരിയടക്കം ആറുപേര്‍ ബുക്കറിന്റെ അവസാന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 2500 പൗണ്ട്(രണ്ടര ലക്ഷം രൂപ) വീതം ലഭിക്കും.
1985ല്‍ കാനഡയില്‍ ജനിച്ച എലീനര്‍ പിന്നീട് ന്യൂസീലന്‍ഡിലേക്ക് കുടിയേറി. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മോഡേണ്‍ ലെറ്റേഴ്സില്‍ നിന്ന് എം.എ. നേടി. 2008-ല്‍ പ്രസിദ്ധീകരിച്ച ആദ്യനോവല്‍ 'ദ റിഹേഴ്സല്‍' 12 ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. ഗാര്ഡിയന് ബുക്ക് അവാര്‍ഡ്, ഓറഞ്ച് പ്രൈസ് എന്നിവയ്ക്ക് പരിഗണിക്കപ്പെടുകയും ചെയ്തു. ദ ലൂമിനറീസ് 2013 സപ്തംബര്‍ അഞ്ചിനാണ് പ്രകാശനം ചെയ്യപ്പെട്ടത്. എലീനര്‍ കാറ്റണ് ഇപ്പോള്‍ ഓക്ലന്ഡിലാണ് താമസം.
50,000 പൗണ്ട്(49.5 ലക്ഷം രൂപ)ആണ് മാന്‍ ബുക്കറിന്റെ പുരസ്കാരത്തുക. ഇന്ത്യന്‍ എഴുത്തുകാരിയായ ജുമ്പാ ലാഹിരിയടക്കം ആറുപേര്‍ ബുക്കറിന്റെ അവസാന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 2500 പൗണ്ട്(രണ്ടര ലക്ഷം രൂപ) വീതം ലഭിക്കും.
1985ല്‍ കാനഡയില്‍ ജനിച്ച എലീനര്‍ പിന്നീട് ന്യൂസീലന്‍ഡിലേക്ക് കുടിയേറി. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മോഡേണ്‍ ലെറ്റേഴ്സില്‍ നിന്ന് എം.എ. നേടി. 2008-ല്‍ പ്രസിദ്ധീകരിച്ച ആദ്യനോവല്‍ 'ദ റിഹേഴ്സല്‍' 12 ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. ഗാര്ഡിയന് ബുക്ക് അവാര്‍ഡ്, ഓറഞ്ച് പ്രൈസ് എന്നിവയ്ക്ക് പരിഗണിക്കപ്പെടുകയും ചെയ്തു. ദ ലൂമിനറീസ് 2013 സപ്തംബര്‍ അഞ്ചിനാണ് പ്രകാശനം ചെയ്യപ്പെട്ടത്. എലീനര്‍ കാറ്റണ് ഇപ്പോള്‍ ഓക്ലന്ഡിലാണ് താമസം.
പണിക്കര്‍ സമുദായാംഗത്തിന്
സി.പി.ഐ എം ന്റെ ധന സഹായം
പെരിന്തല്‍മണ്ണ ബൈക്ക് അപകടത്തില്‍ മരണമടഞ്ഞ കീഴാറ്റൂര്‍ കളരിക്കല്‍ ഹരിദാസന്റെ കുടുംബത്തിന് സി.പി.എം ധനസഹായം നല്കി. ഡി.വൈ.എഫ്.ഐ കീഴാറ്റൂര്‍
വില്ലേജ് സെക്രട്ടറിയായിരുന്ന ഹരിദാസിന്റെ കുടുംബത്തിനുള്ള സഹായം പാര്‍ട്ടി
പ്രവര്‍ത്തകര്‍ നാട്ടില്‍നിന്നും 10 ലക്ഷം രൂപ സ്വരൂപിച്ചു.
ഒക്ടോബര്‍ 4ന് പെരിന്തല്‍മണ്ണ നടന്ന ചടങ്ങില്‍ സ.ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി സഖാവ്
പിണറായി വിജയന് ഹരിദാസിന്റെ കുടുംബത്തിന്
തുക കൈമാറി.
2012 ഡിസംബര്‍ 21 നാണ് കീഴാറ്റൂര്‍ കളരിക്കല്‍ ഹരിദാസന് (34) ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായത്. വെള്ളിയാഴ്ച രാവിലെ കുന്നപ്പള്ളിയിലായിരുന്നു അപകടം. ജോലി ആവശ്യാര്‍ഥം ചെറുകരയിലേക്ക് പോവുകയായിരുന്ന ഹരിദാസന് സഞ്ചരിച്ച ബൈക്ക് എതിരെവന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഡിസംബര്‍ 23 ഞായറാഴ്ച പകല്‍ ഒരുമണിയോടെയാണ് മരിച്ചത്. മരണ ശേഷം ഹരിദാസിന്റെ കണ്ണുകള്‍ ദാനം ചെയ്തു. കളരിക്കല്‍ വല്ലഭ പണിക്കരുടെയും തങ്കലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ശ്രീദേവി. മക്കള്‍ : ജയകൃഷ്ണന്, യദുകൃഷ്ണന്.
സി.പി.എം സഖാക്കള്‍ക്കും ,പാര്‍ട്ടിക്കും അഭിവാദ്യങ്ങള്‍ ....
Friday, October 11, 2013
Thursday, October 03, 2013
പിന്നോക്ക വികസന കോര്പ്പറേഷന്
ആറ് ഉപജില്ലാ ഓഫീസുകള്‍
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് ആറ് ഉപജില്ലാ ഓഫീസുകള്‍
സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയതായി പട്ടികജാതി, പിന്നോക്ക ക്ഷേമ, ടൂറിസം
മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു. വര്‍ക്കല (തിരുവനന്തപുരം),
ഹരിപ്പാട് (ആലപ്പുഴ), ചേലക്കര (തൃശ്ശൂര്‍ ), പട്ടാമ്പി (പാലക്കാട്),
വണ്ടൂര്‍ , തിരൂര്‍ (മലപ്പുറം) എന്നിവിടങ്ങളിലാണ് ഉപജില്ലാ ഓഫീസുകള്‍
തുറക്കുക. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍
കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഉപജില്ലാ
ഓഫീസുകള്‍ക്ക് അനുമതി നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി. ആവശ്യകത
മുന്‍നിര്‍ത്തി, കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ദുര്‍ബല
വിഭാഗങ്ങളിലെത്തിക്കാനാവശ്യമായ നടപടി ഭാവിയിലും സ്വീകരിക്കുമെന്നും മന്ത്രി
അറിയിച്ചു.
ബഹു. കേരള ടൂറിസം / പട്ടിക ജാതി /പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ.പി. അനില്‍കുമാറിനു അഭിവാദ്യങ്ങള്‍
Thursday, September 12, 2013
Tuesday, September 10, 2013
ഓണ പെരുമ്മയുമായി
പെരിന്തല്‍മണ്ണ ഓണപ്പുട കളരി
മലപ്പുറം ജില്ലയിലെ
പെരിന്തല്‍മണ്ണയ്ക്ക് സമീപം കുളത്തൂരിനടുത്താണ് ഓണപ്പുട എന്ന ഗ്രാമം സ്ഥിതി
ചെയ്യുന്നത്.ഓണവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ ഗ്രാമത്തിനു ഈ സ്ഥല നാമം
കിട്ടിയതിനു പിന്നില്‍ ഒരു കഥയുണ്ട്
കേരളത്തിലെ അറിയപ്പെടുന്ന
ഒരു കളരി അഭ്യാസിയായിരുന്നു കുഞ്ഞൻപണിക്കർ.ആ കാലത്ത് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ കളരി അഭ്യസിക്കാൻ
പണിക്കരെ അന്വേഷിച്ചു ഈ ഗ്രാമത്തിലേക്ക് വന്നിരുന്നു.ജാതിമതഭേദമന്യേ എല്ലാവരെയും
പണിക്കര്‍ കളരി അഭ്യസിപ്പിച്ചു.അങ്ങനെ പ്രശസ്തനായി തീര്‍ന്ന പണിക്കരുടെ അഭ്യാസമുറ
കേട്ടറിഞ്ഞ ഒരു നാട്ടു പ്രമാണി അദ്ദേഹത്തെ
കണ്ണൂരിലേക്ക് ക്ഷണിച്ചു. പ്രത്യേക ക്ഷണമനുസരിച്ച് ശിഷ്യന്മാരും ആയുധങ്ങളുമായി
കണ്ണൂരിലെത്തിയ പണിക്കരെ നാട്ടുപ്രമാണി രാജകീയമായിതന്നെ സ്വീകരിച്ചു. ആയോധനകലകള്‍
പരിശീലിപ്പിക്കുകയും,പ്രകടനം നടത്തുകയും ചെയ്ത പണിക്കര്‍ പിന്നീട് അതിപ്രശസ്തനായി
എന്നാണു ഐതീഹ്യം.
ഓണപ്പുട കളരിക്കല്‍
വാസുപണിക്കര്‍
ഇന്നത്തെ തലമുറയിലെ കാരണവരായ ഓണപ്പുട കളരിക്കല്‍
വാസുപണിക്കരുടെ മുതുമുതു മുത്തച്ചനായിരുന്നു കുഞ്ഞൻ പണിക്കർ.തറവാട്ടിൽ കളരി
അഭ്യാസവും കുട്ടികളെ എഴുത്തിനിരുത്തലും ഇവിടത്തെ പതിവായിരുന്നു. നാടിന്റെ പല ഭാഗങ്ങളിലും
കളരി അഭ്യാസവുമായി നടന്ന കുഞ്ഞന്‍ പണിക്കരെ തറവാട്ടുകാരും, നാട്ടുകാരും
ചേര്‍ന്ന് ഒരു ഓണക്കാലത്ത് ഓണപ്പുടവ നല്കി
ആദരിച്ചു.അതിനു ശേഷം എല്ലാ വര്‍ഷവും പണിക്കര്‍ തറവാടിന്റെ നേതൃത്വത്തില്‍ നാട്
മുഴുവന്‍ ഓണസദ്യയും ഓണപ്പുടവയും നല്കി വന്നു. നാടിന്റെ പല ഭാഗങ്ങളിലായി കളരിയഭ്യാസം കൊണ്ട്
നടക്കുമ്പോൾ തന്നെ കുഞ്ഞൻ പണിക്കർ ഓണത്തിനു സ്വന്തം തറവാട്ടിൽ തന്നെ വരുമായിരുന്നു,പുടവ വാങ്ങലും കൊടുക്കലും തന്റെ ഈ ഗ്രാമത്തിൽ നിന്നു തന്നെയാകണം എന്നു അദ്ദേഹത്തിന് നിർബദ്ധവുമായിരുന്നു.
അങ്ങനെ ഓണ സദ്യയും ഓണപ്പുടവയും നല്കി വന്ന ഈ ഗ്രാമത്തെ ഓണപ്പുടവ എന്ന് വിളിക്കാൻ തുടങ്ങി.പിന്നീട് അത്
ലോപിച്ച് ഓണപ്പുടയായി മാറി.ഇപ്പോള്‍ കുംഭ മാസത്തില്‍ കളരി പൂജയും,വിളക്ക്
തെളിയിക്കലും മാത്രമാണ് ഈ ഓണപ്പുട കളരിയില്‍ നടക്കാറുള്ളൂ.
Saturday, August 24, 2013
വൈദ്യകലാനിധി ഡോ. ടി.എന്‍ . സുകുമാരന്‍
ശതാഭിഷേകആശംസകള്‍
ഡോ. സുകുമാരന്‍
വൈദ്യകലാനിധി ഡോ. ടി.എം. സുകുമാരന്‍ ശതാഭിഷേകനിറവില്‍ . ആയുര്‍വേദ
ചികിത്സാരംഗത്ത് ആറ് പതിറ്റാണ്ടുകാലത്തെ അനുഭവസമ്പത്തിനുടമയായ ഡോ.
സുകുമാരന്റെ ശതാഭിഷേക ചടങ്ങുകള്‍ 22ന് പാഴൂര്‍ പടിപ്പുരയില്‍ നടന്നു.
കൊട്ടാരക്കര തൃക്കണ്ണമംഗലത്ത് നാരായണന്റെയും ലക്ഷ്മിയുടെയും മകനായി ജനിച്ച
സുകുമാരന്‍ പടിപ്പുരയിലെ പ്രശസ്തനായ ശങ്കരന് ജ്യോത്സ്യരുടെ മകള്‍
പത്മാവതിയെ വിവാഹം കഴിച്ചാണ് പടിപ്പുര പാരമ്പര്യത്തിന്റെ കണ്ണിയായത്.
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ നിന്ന് വൈദ്യകലാനിധി പാസായ ഡോ.
സുകുമാരന്‍ 1957-ല്‍ കുട്ടനാട്ടിലെ ചമ്പക്കുളം ഗവ. ആയുര്‍വേദ ആസ്പത്രിയില്‍
ഭിഷഗ്വരനായാണ് ഔദ്യോഗിക രംഗത്തെത്തിയത്.
തോപ്പില്‍ ഭാസി, ഡോ.
സി.കെ. രാമചന്ദ്രന് , ഡോ. കെ.എസ് . ഗംഗാധരന് എന്നിവര്‍
സഹപാഠികളായിരുന്നു. വൈദ്യകലാനിധി പാരമ്പര്യത്തില്‍ ഇനി ശേഷിക്കുന്ന
മൂന്നുപേരില്‍ ഒരാളാണ് പടിപ്പുരയിലെ ഡോ. ടി.എന്‍ . സുകുമാരന്‍ . 1979-ല്‍
ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചുവെങ്കിലും 'വൈദ്യം' എന്ന തന്റെ
കര്മമേഖലയില് ഇന്നും സക്രിയനാണ് അദ്ദേഹം. തൊടുപുഴ, മൂവാറ്റുപുഴ, പിറവം
ആയുര്‍വേദ ആസ്പത്രികളിലെ സേവനമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
മൂവാറ്റുപുഴയില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന കാലത്ത് 'മേള'യുടെ മുഖ്യ
സംഘാടകനായിരുന്നു ഡോ. സുകുമാരന്‍ .
ഭഗവന്‍ സത്യസായി ബാബയുടെ കേരള
സന്ദര്‍ശന വേളയില്‍ അതിന്റെ മുഖ്യ സംഘാടകരിലൊരാളും ഡോക്ടറായിരുന്നു. ഡോ.
ടി.എസ്. രാജേന്ദ്രന് (ശ്യാം ആയുര്‍വേദ ക്ലിനിക്, പിറവം), പടിപ്പുരയിലെ
ദൈവജ്ഞന് സുരേന്ദ്രന് ജ്യോത്സ്യര്, ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്നും
സംഗീതവിഭാഗം അധ്യാപികയായി വിരമിച്ച പ്രൊഫ. ലൈല എന്നിവര്‍ മക്കളും. യമുന,
ഇന്ദിര, ചിറ്റൂര്‍ ഗവ. കോളേജ് റിട്ട. മലയാള വിഭാഗം മേധാവി പ്രൊഫ. കെ.
ശശികുമാര്‍ എന്നിവര്‍ മരുമക്കളുമാണ്.
Friday, August 09, 2013
രോഗങ്ങളില്‍ വലഞ്ഞ് ഒരു കുടുംബം
Posted on: 09 Jul 2013
കാളികാവ്: രോഗങ്ങളില്‍ പൊറുതിമുട്ടി ഒരു കുടുംബം.കാളികാവ് അഞ്ചച്ചവിടി പൂച്ചപൊയിലിലെ ആലിപ്പറമ്പ് കളരിക്കല്‍ ജനാര്‍ദ്ദനപ്പണിക്കരുടെ
(71) കുടുംബമാണ് ദുരിതത്തിലായത്. ഭാര്യ കാര്‍ത്യായനി (69), ജനാര്‍ദ്ദനന്റെ
സഹോദരി വിശാലാക്ഷി (79) എന്നിവരും രോഗികളാണ്.
കാല് മുറിച്ചുമാറ്റിയ ജനാര്‍ദ്ദനപ്പണിക്കര്‍ക്ക് പരസഹായമില്ലാതെ പുറത്തിറങ്ങാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. ഒരുകണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. സഹോദരി വിശാലാക്ഷി ജന്മനാ കാലിന് വൈകല്യമുള്ളയാളാണ്. വൈകല്യമുള്ള കാലിന് രോഗം ബാധിച്ച് ഉണങ്ങാത്ത മുറിവുമായി.
ജനാര്‍ദ്ദനപ്പണിക്കരുടെ ഭാര്യ കാര്‍ത്യായനിയെക്കൂടി രോഗം പിടികൂടിയതോടെയാണ് കുടുംബത്തിന്റെ ആശ്രയമറ്റത്. നട്ടെല്ലിന് ക്ഷതമുള്ളതിന് പുറമെ ഹൃദ്രോഗം കൂടിയുള്ളതിനാല്‍ അഞ്ച് വര്‍ഷമായി ജോലിക്കും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാളികാവ് സാന്ത്വന പരിചരണ യൂണിറ്റിന്റെ സഹായത്തിലാണ് മൂന്നുപേരുടെ ജീവിതം.
ജനാര്‍ദ്ദനപ്പണിക്കരുടെ മകന് ബാലസുബ്രഹ്മണ്യന് വിദ്യാര്‍ഥിയാണ്. ജനാര്‍ദ്ദനപ്പണിക്കര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും കാര്‍ത്യായനിക്ക് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുമാണ് ചികിത്സ. ഭക്ഷണത്തിനുപോലും വകയില്ലാത്ത കുടുംബത്തിന് ചികിത്സതേടാന്‍ പലപ്പോഴും കഴിയാറില്ല.
കാല് മുറിച്ചുമാറ്റിയ ജനാര്‍ദ്ദനപ്പണിക്കര്‍ക്ക് പരസഹായമില്ലാതെ പുറത്തിറങ്ങാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. ഒരുകണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. സഹോദരി വിശാലാക്ഷി ജന്മനാ കാലിന് വൈകല്യമുള്ളയാളാണ്. വൈകല്യമുള്ള കാലിന് രോഗം ബാധിച്ച് ഉണങ്ങാത്ത മുറിവുമായി.
ജനാര്‍ദ്ദനപ്പണിക്കരുടെ ഭാര്യ കാര്‍ത്യായനിയെക്കൂടി രോഗം പിടികൂടിയതോടെയാണ് കുടുംബത്തിന്റെ ആശ്രയമറ്റത്. നട്ടെല്ലിന് ക്ഷതമുള്ളതിന് പുറമെ ഹൃദ്രോഗം കൂടിയുള്ളതിനാല്‍ അഞ്ച് വര്‍ഷമായി ജോലിക്കും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാളികാവ് സാന്ത്വന പരിചരണ യൂണിറ്റിന്റെ സഹായത്തിലാണ് മൂന്നുപേരുടെ ജീവിതം.
ജനാര്‍ദ്ദനപ്പണിക്കരുടെ മകന് ബാലസുബ്രഹ്മണ്യന് വിദ്യാര്‍ഥിയാണ്. ജനാര്‍ദ്ദനപ്പണിക്കര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും കാര്‍ത്യായനിക്ക് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുമാണ് ചികിത്സ. ഭക്ഷണത്തിനുപോലും വകയില്ലാത്ത കുടുംബത്തിന് ചികിത്സതേടാന്‍ പലപ്പോഴും കഴിയാറില്ല.
Monday, July 08, 2013
കുടുംബതര്‍ക്ക പരിഹാരത്തിന് സംവിധാനം
മലപ്പുറം:കുടുംബതര്‍ക്കങ്ങളും സ്വത്ത് തര്‍ക്കങ്ങളും
പരിഹരിക്കാന്‍ ജനമിത്രം കുടുംബക്ഷേമ നീതിവേദി സംവിധാനമൊരുക്കുന്നു.
മഞ്ചേരി കച്ചേരിപ്പടി സിറ്റിഗേറ്റ് ബില്‍ഡിങ്ങിലെ സംഘടനയുടെ
ജില്ലാകമ്മിറ്റി ഓഫീസില്‍ തിങ്കളാഴ്ച 10 മുതല്‍ ഏഴ് വരെയാണിത്. ഫോണ്‍ :
9846627710, 9846608918.
Friday, July 05, 2013
സ്മരണാഞ്ജലി
തളിയങ്ങോട്ട് കളരിക്കല്‍ മാധവ പണിക്കര്‍
നിലമ്പൂരിലെ പ്രശസ്ത ജ്യോതിഷ പണ്ഡിതനായ തളിയങ്ങോട്ട് കളരിക്കല്‍ മാധവ പണിക്കര്‍ അന്തരിച്ചിട്ട് ജൂലൈ അഞ്ചിന് ആറു വര്‍ഷം പൂര്‍ത്തിയാവുന്നു .കണിയാര് പണിക്കര്‍ സമാജം പ്രസിഡന്റ് ടി.കെ.രാമദാസ് ,ടി.കെ.സതീശന് ,രാജേഷ് ,ശ്രീനിവാസന് ,ശ്രീജിത്ത് പണിക്കര്‍ , പരേതനായ പ്രശസ്ത ജ്യോതിഷ പണ്ഡിതനന്‍ അരീകുളങ്ങര സോമന് പണിക്കരുടെ ഭാര്യ ഭാരതി ,ഉമാദേവി ,പ്രേമലത ,ബിന്ദു എന്നിവര്‍ മക്കളാണ് .
Thursday, July 04, 2013
സമാജം അംഗം ഒഴുക്കില്‍പ്പെട്ട് മരിച്ചു .
സമാജം അംഗം ഒഴുക്കില്‍പ്പെട്ട് മരിച്ചു .
ഹേമലത |
ഈ വര്‍ഷത്തെ കാലവര്‍ഷ കെടുതിയില്‍ മലപ്പുറം പൂക്കോട്ടുംപാടം അമരമ്പലം പഞ്ചായത്തിലെ പുതിയകളം പരേതനായ തളിയങ്ങോട്ട് കളരിക്കല്‍
കൃഷ്ണപ്പണിക്കരുടെ മകള്‍ ഹേമലത (58) യെ ഒഴുക്കില്‍പ്പെട്ട് കാണാതായി.ജൂണ്‍ 26 നു
ബുധനാഴ്ച രാവിലെ ആറുമണിക്ക് വീട്ടില്‍നിന്നിറങ്ങിയ ഹേമലത
തിരിച്ചെത്താത്തതിനെത്തുടര്ന്ന ് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. നിലമ്പൂര്‍ പോലീസ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ട്യുബ് ബോട്ടിറക്കി രണ്ടു ദിവസം തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി.ജൂണ്‍ 29 നു ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മമ്പാട് കറുകമണ്ണ ചാലിയാര്‍ പുഴയില്‍ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു .
ഫയര്‍ ഫോഴ്സ് തിരച്ചില്‍ നടത്തുന്നു |
നിലമ്പൂര്‍ താഹസില്‍ ദാര്‍ ഡെപ്യൂട്ടി താഹസില്‍ ദാര്‍ സുഭാഷ്ചന്ദ്രബോസ് ,സര്‍വേയര്‍ ബാബു പാലിശ്ശേരി ,വില്ലേജ് അസിസ്റ്റന്റ് ഷിബു നീലോടി ,അമരമ്പലം വില്ലേജ് ഓഫീസര്‍ വിജയന് വെള്ളയൂര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു .നിലമ്പൂര്‍ സബ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍ ഫയര്‍ ഫോഴ്സ് ഓഫീസര്‍ സുഗുണന് എന്നിവര്‍ നേതൃത്വം നല്കി .
കാണാതായ കുതിരപുഴ കടവ് |
അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ .എം ബഷീര്‍ ,വാര്‍ഡ് അംഗങ്ങള്‍ ,കണിയാര് പണിക്കര്‍ സമാജം പ്രവര്‍ത്തകരായ ടി.കെ.രാമദാസ്,ടി.കെ.സതീശന് ,കരിമ്പില്‍ രാധാകൃഷ്ണന് , ടി.കെ.രവീന്ദ്രന് ,ടി.കെ.രാമചന്ദ്രന് പണിക്കര്‍ എന്നിവര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ നിയന്ത്രിച്ചു .നാട്ടുകാരുടെയും അധികൃതരുടെയും ഭരണാധികാരികളുടെയും സഹകരണങ്ങള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു .
Friday, June 14, 2013
കേരളത്തിന്റെ ക്രിക്കറ്റ് ഇതിഹാസം
ബാലന് പണ്ഡിറ്റ്
കേരളത്തിന്‍െറ ക്രിക്കറ്റ് ഇതിഹാസമായിരുന്നു ബാലന് പണ്ഡിറ്റ്.
17 വര്‍ഷം കേരളത്തിന്‍െറ സെലക്ഷന് കമ്മിറ്റി ചെയര്‍മാനായിരുന്ന ബാലന് പണ്ഡിറ്റ്
ഇംഗ്ളണ്ടിലെ ലങ്കാഷെയറില്‍ ക്രിക്കറ്റ് ലീഗ് കളിക്കുകയെന്ന
ചരിത്രനേട്ടത്തിന് ഉടമയായ ഏക മലയാളിയാണ്. കേരള രഞ്ജി ടീം അംഗം, കേരള ടീം
ക്യാപ്റ്റന്‍, എഫ്.എ.സി.ടി ടീം പരിശീലകന്, രഞ്ജി ട്രോഫി ക്രിക്കറ്റ്
സെലക്ഷന് ബോര്‍ഡ് അംഗം, ദേശീയ സെലക്ഷന് കമ്മിറ്റി അംഗം. എഫ്.എ.സി.ടി
സ്പോര്‍ട്സ് സൂപ്പര്‍വൈസര്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.
ആയുര്‍വേദ ഡോക്ടറായിരുന്ന അച്ഛന് മഹാദേവ സ്വാമി 1927ല്‍ മുംബൈയില്‍
താമസമാക്കിയതോടെയാണ് ബാലന് പണ്ഡിറ്റ് ക്രിക്കറ്റ് ലോകത്തെത്തുന്നത്.
മുംബൈയിലെ കിങ് ജോര്‍ജ് സ്കൂളില്‍നിന്ന് ക്രിക്കറ്റ് കളിക്കാരനായി മാറിയ
ബാലന് പണ്ഡിറ്റ് അധികം വൈകാതെ ദാദാര്‍ യൂനിയന്‍ ക്രിക്കറ്റ് ക്ളബ്
അംഗമായി. 1947ല്‍, അഹ്മദാബാദില്‍ ഗുജറാത്തിനെതിരെ പശ്ചിമ ഇന്ത്യന്‍
സംസ്ഥാനങ്ങളുടെ ടീമിന് വേണ്ടിയായിരുന്നു ആദ്യ രഞ്ജി മത്സരം. നാലുവര്‍ഷം
വിക്കറ്റ് കീപ്പറും ഓപണിങ് ബാറ്റ്സ്മാനുമായി രഞ്ജിക്ക് വേണ്ടി കളിച്ചു. 13
മത്സരങ്ങളില്‍ കേരളത്തിന്‍െറ നായകനായി. 1951ല്‍ മുംബൈയിലേക്ക്
തിരിച്ചുപോന്നു. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍െറ കീഴിലുള്ള സ്ഥാപനമായ
ബി.ഇ.എസ്.ടിയില്‍ (മുംബൈ ഇലക്ട്രിക്കല്‍ സപൈ്ള ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്)
ട്രാഫിക് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചു. 1951-1952ല്‍
ബി.ഇ.എസ്.ടിയുടെ ക്രിക്കറ്റ് ടീം ‘ടൈംസ് ഓഫ് ഇന്ത്യ ഷീല്‍ഡ് ’
ചാമ്പ്യന്മാരായിരുന്നു. വള്ളുവള്ളി കളരിക്കല്‍ പരേതനായ പണ്ഡിറ്റ് മഹാദേവ
സ്വാമിയുടെയും കല്യാണി ഭായിയുടെയും ആറ് മക്കളില്‍ മൂന്നാമനാണ്. ഭാര്യ:
തൃശൂര്‍ മണ്ണുത്തി കളരിക്കല്‍ കുടുംബാംഗം പ്രഫ. ലീല. മക്കള്‍: ക്ഷമ
(ജൂനിയര്‍ പ്രഫസര്‍ , മുംബൈ), സഞ്ചു ബാലന് (സോഫ്ട്വെയര് എന്‍ജിനീയര്‍ ,
ബംഗളൂരു), രഞ്ജിത്ത് ബാലന് (സോഫ്ട്വെയര് എന്‍ജിനീയര്‍ , ബംഗളൂരു).
മരുമക്കള്‍ : കേണല്‍ ഗൗതം, പ്രിയ, കല.
Monday, May 27, 2013
PART TIME JUNIOR LANGUAGE TEACHER -
SANSKRIT - EDUCATION
Gazette Date: 30/04/2013
Last Date: 05/06/2013
Last Date: 05/06/2013
Category No: 77/2013
Applications are invited online only by 'ONE TIME REGISTRATION' for the
following post.
1. Department : Education
2. Name of post : Part Time Junior Language Teacher (Sanskrit)
3. Scale of pay : ` 9190-15780
http://www.keralapscnotification.com/2013/05/part-time-junior-language-teacher.html?spref=fbApplications are invited online only by 'ONE TIME REGISTRATION' for the
following post.
1. Department : Education
2. Name of post : Part Time Junior Language Teacher (Sanskrit)
3. Scale of pay : ` 9190-15780
Friday, April 26, 2013
അനുശോചനം
മനുഷ്യ കംപ്യൂട്ടര്‍' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന പ്രശസ്ത
ഗണിതശാസ്ത്രജ്ഞയും ജ്യോതിഷപണ്ഡിതയുമായ ശകുന്തളാ ദേവി (84)നിര്യാണത്തിൽ കണിയാർ പണിക്കർ സമാജം അനുശോചനം രേഖപ്പെടുത്തുന്നു
ഇവര്‍
കമ്പ്യൂട്ടറിന്റെ വേഗത്തില്‍ കണക്കുകള്‍ ചെയ്ത് ഗിന്നസ് ബുക്കില്‍ ഇടം
നേടിയിട്ടുണ്ട്. 1980 ജൂണ്‍ 13 ന് ലണ്ടനിലെ ഇമ്പീരിയല്‍ കോളജില്‍ രണ്ട്
പതിമൂന്നക്ക സംഖ്യകളുടെ ഗുണനഫലം വെറും ഇരുപത്തിയെട്ടു സെക്കന്റുകള്‍ കൊണ്ട്
പൂര്‍ത്തിയാക്കി ഗിന്നസ് ബുക്കില്‍ ഇടംനേടിയിരുന്നു.
Saturday, April 13, 2013
Posted on: 13 Apr 2013
പൂക്കോട്ടുംപാടം: കേരളീയ കാര്‍ഷിക പാരമ്പര്യത്തിന്റെ
ഗതിനിയന്ത്രിച്ചിരുന്ന വിഷുഫല പത്രികയ്ക്ക് മലനാട്ടില്‍ പുനര്ജന്മം.
അമരമ്പലം കണിയാര്‍പണിക്കര്‍ സമാജമാണ് മലയാളനാട്ടിലെ കാര്‍ഷികകലണ്ടര്‍
പുനര്‍സൃഷ്ടിച്ചത്.
ജ്യോതിഷം കുലത്തൊഴിലാക്കിയ കണിയാര് പണിക്കര്‍ സമുദായാംഗങ്ങള്‍ വിഷുവിന്റെ വരവറിയിച്ച് ദേശഫലം ഗണിച്ചെടുക്കുന്ന പതിവ് ദേശത്ത് ഉണ്ടായിരുന്നു. വെട്ടിയൊരുക്കിയ പനയോലകള്‍ ചളിയില്താഴ്ത്തി ഉറപ്പുവരുത്തും. ഫലംകുറിച്ച രേഖകള്‍ മഷിയിട്ട് കറുപ്പിച്ചാണ് ഫലം രേഖപ്പെടുത്തുക. ജന്മിഗൃഹങ്ങളിലും തറവാടുകളിലും ഫലവായന നടത്തും. യാവനയായി (പ്രതിഫലം) നാണയത്തുട്ടുകളും അരി, നാളികേരം മുതലായവയും ലഭിക്കും. കണികാണുന്നതിനും നിലം ഉഴല്‍ , വിത്തിടല്‍, കൊയ്ത്ത് എന്നിവയ്ക്കുമുള്ള സമയക്രമവും കാറ്റിന്റെഗതി, മഴയുടെ ഏറ്റക്കുറച്ചിലുകള്‍ , മുതലായ വിവരങ്ങളും പത്രികയില്‍ രേഖപ്പെടുത്തുന്നതിനാല് കാര്‍ഷിക കലണ്ടര്‍ എന്നാണ് വിഷുപ്പത്രിക അറിയപ്പെട്ടിരുന്നത്. കൃഷി കുറയുകയും ജന്മികുടിയാന് വ്യവസ്ഥ അവസാനിക്കുകയും ചെയ്തതോടെ ഫലപത്രികയും അന്യമായി.
രണ്ടുവര്‍ഷംമുമ്പ് അമരമ്പലം കണിയാര്‍പണിക്കര്‍ സമാജമാണ് വിഷുഫല പത്രികയുടെ പുനര്‍സൃഷ്ടിക്കായി രംഗത്ത് എത്തിയത്. ആദ്യവര്‍ഷങ്ങളില്‍ പ്രിന്റു ചെയ്തിറങ്ങിയ പാരമ്പര്യ രീതികള്‍ നിലനിര്‍ത്തിക്കൊണ്ട് താളിയോലയില്‍ പുനര്ജനിക്കുന്നുവെന്നതാണ് സവിശേഷത.
പൂക്കോട്ടുംപാടം വില്ലൂത്ത് ക്ഷേത്ര സന്നിധിയില്‍ പ്രസിഡന്റ് പി.വി. വാസുദേവന്‍ താളിയോലകള്‍ കൈമാറി ഫലപത്രിക പ്രകാശനംചെയ്തു. ഭാരവാഹികളായ ടി.കെ. രാമദാസ്, കരിമ്പില്‍ രാധാകൃഷ്ണന്, ടി.കെ. സതീശന് , ക്ഷേത്രം സെക്രട്ടറി കെ. സുകുമാരന്‍ എന്നിവരും പങ്കെടുത്തു.
വിഷുഫലം 2013
sImÃw 1188-þm-aXv ao\w amkw
30þ\v (2013 G{]n 13þ\v) aµhmcakvXan¨v 45 \mgn-Ibpw 55 hn\m-gn-Ibpw cmhp sN¶
kab¯v FSh¡qdn [\p cmin kab¯v taj hnjp kw{Iaw.
A¶-kvX-an¨v taS amkw 1þ\v (RmbdmgvN) ]pe-cp-hm³ 4 \mgnI cmhp-Å-t¸mÄ ao\w cmin
ka-b¯v (Im-e¯v 4 aWn¡v tijw 4 aWn 44 an\n«n\pÅnÂ) IWn-ssI-t\-«m-Zn-IÄ¡pw
ssIt¡m«v Nm¡pw,
At¶Znhkw DZbkasb taSw cmin kab¯v s]mgpX-f-¸m\pw, taS-amkw 5þ\v hymgmgvN DZn¨v 4
\mgnI ]peÀ¶Xn\v tijw (]-I 7 a-Wn¡v tijw 7.56-\p-ÅnÂ) FShw cmin ka-b¯v Nmen-Sp-hm\pw
hnX-¸m\pw ip`w.
hnjp-h-chv: Ip¡pS hm-l-\w,
InS¶v hc-hv, sXt¡m«v ZrjvSn, Nph¶ \ndw, Idp¯ -h-kv{Xw, ]pjycmKw B`-c-Ww, KZ
Bbp-[w, \ncmlmcw `£-Ww, Hcp ]d hÀjw, Aán -a-Þ-ew. cmPm Kpcpx, a{´n chn,
സmam-\y-^-e-§Ä:
i\nbmgvN kw{IaambXpsImv hym[n
ZpcnXhpw Ip¡pS hml\(tImgn)ambXpsImv AImearXnIfpw ]ckv]c hntcm[hpw, bp²kq
N\bpw, InS¶p hchmIbm tcmKt¢iZpcnX§fpw sXt¡m«p ZrjvSnbmb XpsImv arXyp ZpxJhpw
Nph¶ \ndamIbm kwL«\§fpw ]ckv]c hntcm[hpw Idp¯\ndambXpsImv BiuNImZn ^e§fpw
ZpxJkqN\bpw ]pjycmKw B`cWambXp B`cWmZnIÄ¡pw teml km[\§Ä¡pw anXamb hne\nc¡pw KZ
Bbp[amIbm bp² kpN\bpw \ncmlmcw `£WamIbm [m\y \mihpw, Hcp]d hÀjambXpsImv
kmam\y tZmjanÃm¯ hÀjhpw Aána ÞeamIbm CSn an¶Â, sshZypXmLmXw, amcImbp[§Ä
\nan¯ apÅ A]IS§Ä, Aán`oXn hÀjw DmIpsa¦nepw [m\ymZn Irjnbmhiy §Ä¡pw
D]tbmK{]Zamb kab¯v hÀjanÃmbvabpw.
cmPmhv Kpcp BIbm {_mÒWÀ kzIÀ½§fn Xmev]cyapÅhcmbpw cmPm¡·mÀ \à amÀ¤t¯bpw
\nbat¯bpw A\pkcn¨v `cn¡p¶hcmbpw kp`n£bpw kpJZhpw ^ew.
a{´n kqcy\mIbm cmPm¡·mÀ ]ckv]cw hntcm[nIfmbpw Aev]hrjvSnbpw P\§Ä A[À½§fnÂ
Xev]ccmbpw `hn¡pw.
tk\m[n]³ i\nbmIbm cmPmI·mÀ tk\mhn`mKt¯mSv Xmev]cy¡pdhpw {]PIÄ A[À½¯nepw aäp
Xev]ccmbpw `bhnlzecmbpw [m\ymZnIÄ¡v \mihpw ^ew.
Subscribe to:
Posts (Atom)