സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന് ആറ് ഉപജില്ലാ ഓഫീസുകള്‍
സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയതായി പട്ടികജാതി, പിന്നോക്ക ക്ഷേമ, ടൂറിസം
മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു. വര്‍ക്കല (തിരുവനന്തപുരം),
ഹരിപ്പാട് (ആലപ്പുഴ), ചേലക്കര (തൃശ്ശൂര്‍ ), പട്ടാമ്പി (പാലക്കാട്),
വണ്ടൂര്‍ , തിരൂര്‍ (മലപ്പുറം) എന്നിവിടങ്ങളിലാണ് ഉപജില്ലാ ഓഫീസുകള്‍
തുറക്കുക. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍
കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഉപജില്ലാ
ഓഫീസുകള്‍ക്ക് അനുമതി നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി. ആവശ്യകത
മുന്‍നിര്‍ത്തി, കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ദുര്‍ബല
വിഭാഗങ്ങളിലെത്തിക്കാനാവശ്യമായ നടപടി ഭാവിയിലും സ്വീകരിക്കുമെന്നും മന്ത്രി
അറിയിച്ചു. ബഹു. കേരള ടൂറിസം / പട്ടിക ജാതി /പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ.പി. അനില്‍കുമാറിനു അഭിവാദ്യങ്ങള്‍
No comments:
Post a Comment