സമാജം അംഗം ഒഴുക്കില്‍പ്പെട്ട് മരിച്ചു .
ഹേമലത |
ഈ വര്‍ഷത്തെ കാലവര്‍ഷ കെടുതിയില്‍ മലപ്പുറം പൂക്കോട്ടുംപാടം അമരമ്പലം പഞ്ചായത്തിലെ പുതിയകളം പരേതനായ തളിയങ്ങോട്ട് കളരിക്കല്‍
കൃഷ്ണപ്പണിക്കരുടെ മകള്‍ ഹേമലത (58) യെ ഒഴുക്കില്‍പ്പെട്ട് കാണാതായി.ജൂണ്‍ 26 നു
ബുധനാഴ്ച രാവിലെ ആറുമണിക്ക് വീട്ടില്‍നിന്നിറങ്ങിയ ഹേമലത
തിരിച്ചെത്താത്തതിനെത്തുടര്ന്ന ് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. നിലമ്പൂര്‍ പോലീസ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ട്യുബ് ബോട്ടിറക്കി രണ്ടു ദിവസം തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി.ജൂണ്‍ 29 നു ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മമ്പാട് കറുകമണ്ണ ചാലിയാര്‍ പുഴയില്‍ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു .
ഫയര്‍ ഫോഴ്സ് തിരച്ചില്‍ നടത്തുന്നു |
നിലമ്പൂര്‍ താഹസില്‍ ദാര്‍ ഡെപ്യൂട്ടി താഹസില്‍ ദാര്‍ സുഭാഷ്‌ചന്ദ്രബോസ് ,സര്‍വേയര്‍ ബാബു പാലിശ്ശേരി ,വില്ലേജ് അസിസ്റ്റന്റ് ഷിബു നീലോടി ,അമരമ്പലം വില്ലേജ് ഓഫീസര്‍ വിജയന്‍ വെള്ളയൂര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു .നിലമ്പൂര്‍ സബ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍ ഫയര്‍ ഫോഴ്സ് ഓഫീസര്‍ സുഗുണന്‍ എന്നിവര്‍ നേതൃത്വം നല്‍കി .
കാണാതായ കുതിരപുഴ കടവ് |
No comments:
Post a Comment