ജാതക രചനയില്‍ പുതുമകള്‍ കണ്ടെത്തി
റിട്ടയേര്‍ഡ് താഹസില്‍ദാര്‍
ജാതകം തയ്യാറാക്കുന്ന പാരമ്പര്യ രീതിയിൽ നിന്നും ആധുനിക രീതിയിലേക്ക് ചുവടുമാറുകയാണ് മലപ്പുറത്തെ ജ്യോത്സ്യൻ മലപ്പുറം കളരിക്കൽ രാമകൃഷ്ണൻ. പഴയ കാലത്ത് കരിമ്പനയോല ചളിയിൽ താഴ്ത്തി പാകപ്പെടുത്തി എഴുത്താണി കൊണ്ട് എഴുതി മഷി തേച്ചു കറുപ്പിച്ചാണ് ജാതകം കുറിച്ചിരുന്നത്.
|
കെ.രാമകൃഷ്ണന്‍ |
എന്നാൽ കാലം മാറിയതോടെ ഓലകൾ അപ്രത്യക്ഷമാവുകയും പകരം ജാതകം പുസ്തക താളുകളിൽ ഇടം പിടിക്കുകയും ,ഇപ്പോൾ അത് കമ്പ്യൂട്ടർ പ്രിന്റുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു .അങ്ങനെയിരിക്കെയാണ് ജ്യോത്സ്യനായ റിട്ടയേഡ് തഹസിൽദാർ കൂടിയായ രാമകൃഷ്ണൻ ചാർട്ട് പേപ്പർ ഓലയുടെ വലിപ്പത്തിൽ മുറിച്ചെടുത്ത് പേനകൊണ്ട് വൃത്തിയായി എഴുതി ലാമിനേറ്റു ചെയ്തു പ്ലേവുഡ് കൊണ്ട് കവർ ചെയ്തു ജാതകം പുറത്തിറക്കിയത് .കണ്ടാൽ പഴയ രീതിയിലുള്ള ജാതകത്തിന് ആവശ്യക്കാർ വളരെ കൂടുതലാണ് .മാത്രമല്ല ജാതകത്തിന് ദക്ഷിണ അല്പ്പം കൂടും എന്ന് മാത്രം.മലപ്പുറം റവന്യൂ വകുപ്പില്‍നിന്നും താഹസില്‍ ദാരായി വിരമിച്ചതിനു ശേഷം മഞ്ചേരി അരുകിഴായ ശിവ ക്ഷേത്രത്തിനു സമീപം ജ്യോതിഷം കൈകാര്യം ചെയ്തു വരികയാണ് രാമകൃഷ്ണന്‍.
No comments:
Post a Comment