പണിക്കര്‍ സമുദായാംഗത്തിന്
സി.പി.ഐ എം ന്‍റെ ധന സഹായം
പെരിന്തല്‍മണ്ണ ബൈക്ക് അപകടത്തില്‍ മരണമടഞ്ഞ കീഴാറ്റൂര്‍ കളരിക്കല്‍ ഹരിദാസന്‍റെ കുടുംബത്തിന് സി.പി.എം ധനസഹായം നല്‍കി. ഡി.വൈ.എഫ്.ഐ കീഴാറ്റൂര്‍
വില്ലേജ് സെക്രട്ടറിയായിരുന്ന ഹരിദാസിന്‍റെ കുടുംബത്തിനുള്ള സഹായം പാര്‍ട്ടി
പ്രവര്‍ത്തകര്‍ നാട്ടില്‍നിന്നും 10 ലക്ഷം രൂപ സ്വരൂപിച്ചു.
ഒക്ടോബര്‍ 4ന് പെരിന്തല്‍മണ്ണ നടന്ന ചടങ്ങില്‍ സ.ശ്രീരാമകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി സഖാവ്
പിണറായി വിജയന്‍ ഹരിദാസിന്‍റെ കുടുംബത്തിന്
തുക കൈമാറി.
2012 ഡിസംബര്‍ 21 നാണ് കീഴാറ്റൂര്‍ കളരിക്കല്‍ ഹരിദാസന്‍ (34) ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായത്. വെള്ളിയാഴ്ച രാവിലെ കുന്നപ്പള്ളിയിലായിരുന്നു അപകടം. ജോലി ആവശ്യാര്‍ഥം ചെറുകരയിലേക്ക് പോവുകയായിരുന്ന ഹരിദാസന്‍ സഞ്ചരിച്ച ബൈക്ക് എതിരെവന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഡിസംബര്‍ 23 ഞായറാഴ്ച പകല്‍ ഒരുമണിയോടെയാണ് മരിച്ചത്. മരണ ശേഷം ഹരിദാസിന്റെ കണ്ണുകള്‍ ദാനം ചെയ്തു. കളരിക്കല്‍ വല്ലഭ പണിക്കരുടെയും തങ്കലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ശ്രീദേവി. മക്കള്‍ : ജയകൃഷ്ണന്‍, യദുകൃഷ്ണന്‍.
സി.പി.എം സഖാക്കള്‍ക്കും ,പാര്‍ട്ടിക്കും അഭിവാദ്യങ്ങള്‍ ....
No comments:
Post a Comment