രോഗങ്ങളില്‍ വലഞ്ഞ് ഒരു കുടുംബം
Posted on: 09 Jul 2013
കാളികാവ്: രോഗങ്ങളില്‍ പൊറുതിമുട്ടി ഒരു കുടുംബം.കാളികാവ് അഞ്ചച്ചവിടി പൂച്ചപൊയിലിലെ ആലിപ്പറമ്പ് കളരിക്കല്‍ ജനാര്‍ദ്ദനപ്പണിക്കരുടെ
(71) കുടുംബമാണ് ദുരിതത്തിലായത്. ഭാര്യ കാര്‍ത്യായനി (69), ജനാര്‍ദ്ദനന്റെ
സഹോദരി വിശാലാക്ഷി (79) എന്നിവരും രോഗികളാണ്.
കാല്‍ മുറിച്ചുമാറ്റിയ ജനാര്‍ദ്ദനപ്പണിക്കര്‍ക്ക് പരസഹായമില്ലാതെ പുറത്തിറങ്ങാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. ഒരുകണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. സഹോദരി വിശാലാക്ഷി ജന്‍മനാ കാലിന് വൈകല്യമുള്ളയാളാണ്. വൈകല്യമുള്ള കാലിന് രോഗം ബാധിച്ച് ഉണങ്ങാത്ത മുറിവുമായി.
ജനാര്‍ദ്ദനപ്പണിക്കരുടെ ഭാര്യ കാര്‍ത്യായനിയെക്കൂടി രോഗം പിടികൂടിയതോടെയാണ് കുടുംബത്തിന്റെ ആശ്രയമറ്റത്. നട്ടെല്ലിന് ക്ഷതമുള്ളതിന് പുറമെ ഹൃദ്രോഗം കൂടിയുള്ളതിനാല്‍ അഞ്ച് വര്‍ഷമായി ജോലിക്കും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാളികാവ് സാന്ത്വന പരിചരണ യൂണിറ്റിന്റെ സഹായത്തിലാണ് മൂന്നുപേരുടെ ജീവിതം.
ജനാര്‍ദ്ദനപ്പണിക്കരുടെ മകന്‍ ബാലസുബ്രഹ്മണ്യന്‍ വിദ്യാര്‍ഥിയാണ്. ജനാര്‍ദ്ദനപ്പണിക്കര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും കാര്‍ത്യായനിക്ക് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുമാണ് ചികിത്സ. ഭക്ഷണത്തിനുപോലും വകയില്ലാത്ത കുടുംബത്തിന് ചികിത്സതേടാന്‍ പലപ്പോഴും കഴിയാറില്ല.

No comments:
Post a Comment