Posted on: 13 Apr 2013
പൂക്കോട്ടുംപാടം: കേരളീയ കാര്‍ഷിക പാരമ്പര്യത്തിന്റെ
ഗതിനിയന്ത്രിച്ചിരുന്ന വിഷുഫല പത്രികയ്ക്ക് മലനാട്ടില്‍ പുനര്‍ജന്മം.
അമരമ്പലം കണിയാര്‍പണിക്കര്‍ സമാജമാണ് മലയാളനാട്ടിലെ കാര്‍ഷികകലണ്ടര്‍
പുനര്‍സൃഷ്ടിച്ചത്.
ജ്യോതിഷം കുലത്തൊഴിലാക്കിയ കണിയാര്‍ പണിക്കര്‍ സമുദായാംഗങ്ങള്‍ വിഷുവിന്റെ വരവറിയിച്ച് ദേശഫലം ഗണിച്ചെടുക്കുന്ന പതിവ് ദേശത്ത് ഉണ്ടായിരുന്നു. വെട്ടിയൊരുക്കിയ പനയോലകള്‍ ചളിയില്‍താഴ്ത്തി ഉറപ്പുവരുത്തും. ഫലംകുറിച്ച രേഖകള്‍ മഷിയിട്ട് കറുപ്പിച്ചാണ് ഫലം രേഖപ്പെടുത്തുക. ജന്മിഗൃഹങ്ങളിലും തറവാടുകളിലും ഫലവായന നടത്തും. യാവനയായി (പ്രതിഫലം) നാണയത്തുട്ടുകളും അരി, നാളികേരം മുതലായവയും ലഭിക്കും. കണികാണുന്നതിനും നിലം ഉഴല്‍ , വിത്തിടല്‍, കൊയ്ത്ത് എന്നിവയ്ക്കുമുള്ള സമയക്രമവും കാറ്റിന്റെഗതി, മഴയുടെ ഏറ്റക്കുറച്ചിലുകള്‍ , മുതലായ വിവരങ്ങളും പത്രികയില്‍ രേഖപ്പെടുത്തുന്നതിനാല്‍ കാര്‍ഷിക കലണ്ടര്‍ എന്നാണ് വിഷുപ്പത്രിക അറിയപ്പെട്ടിരുന്നത്. കൃഷി കുറയുകയും ജന്മികുടിയാന്‍ വ്യവസ്ഥ അവസാനിക്കുകയും ചെയ്തതോടെ ഫലപത്രികയും അന്യമായി.
രണ്ടുവര്‍ഷംമുമ്പ് അമരമ്പലം കണിയാര്‍പണിക്കര്‍ സമാജമാണ് വിഷുഫല പത്രികയുടെ പുനര്‍സൃഷ്ടിക്കായി രംഗത്ത് എത്തിയത്. ആദ്യവര്‍ഷങ്ങളില്‍ പ്രിന്റു ചെയ്തിറങ്ങിയ പാരമ്പര്യ രീതികള്‍ നിലനിര്‍ത്തിക്കൊണ്ട് താളിയോലയില്‍ പുനര്‍ജനിക്കുന്നുവെന്നതാണ് സവിശേഷത.
പൂക്കോട്ടുംപാടം വില്ലൂത്ത് ക്ഷേത്ര സന്നിധിയില്‍ പ്രസിഡന്റ് പി.വി. വാസുദേവന് താളിയോലകള്‍ കൈമാറി ഫലപത്രിക പ്രകാശനംചെയ്തു. ഭാരവാഹികളായ ടി.കെ. രാമദാസ്, കരിമ്പില്‍ രാധാകൃഷ്ണന്‍, ടി.കെ. സതീശന്‍ , ക്ഷേത്രം സെക്രട്ടറി കെ. സുകുമാരന്‍ എന്നിവരും പങ്കെടുത്തു.
No comments:
Post a Comment