വൈദ്യകലാനിധി ഡോ. ടി.എന്‍ . സുകുമാരന് ശതാഭിഷേകആശംസകള്‍
ഡോ. സുകുമാരന്‍
വൈദ്യകലാനിധി ഡോ. ടി.എം. സുകുമാരന്‍ ശതാഭിഷേകനിറവില്‍ . ആയുര്‍വേദ
ചികിത്സാരംഗത്ത് ആറ് പതിറ്റാണ്ടുകാലത്തെ അനുഭവസമ്പത്തിനുടമയായ ഡോ.
സുകുമാരന്റെ ശതാഭിഷേക ചടങ്ങുകള്‍ 22ന് പാഴൂര്‍ പടിപ്പുരയില്‍ നടന്നു.
കൊട്ടാരക്കര തൃക്കണ്ണമംഗലത്ത് നാരായണന്റെയും ലക്ഷ്മിയുടെയും മകനായി ജനിച്ച
സുകുമാരന്‍ പടിപ്പുരയിലെ പ്രശസ്തനായ ശങ്കരന്‍ ജ്യോത്സ്യരുടെ മകള്‍
പത്മാവതിയെ വിവാഹം കഴിച്ചാണ് പടിപ്പുര പാരമ്പര്യത്തിന്റെ കണ്ണിയായത്.
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ നിന്ന് വൈദ്യകലാനിധി പാസായ ഡോ.
സുകുമാരന്‍ 1957-ല്‍ കുട്ടനാട്ടിലെ ചമ്പക്കുളം ഗവ. ആയുര്‍വേദ ആസ്പത്രിയില്‍
ഭിഷഗ്വരനായാണ് ഔദ്യോഗിക രംഗത്തെത്തിയത്.
തോപ്പില്‍ ഭാസി, ഡോ.
സി.കെ. രാമചന്ദ്രന്‍ , ഡോ. കെ.എസ് . ഗംഗാധരന്‍ എന്നിവര്‍
സഹപാഠികളായിരുന്നു. വൈദ്യകലാനിധി പാരമ്പര്യത്തില്‍ ഇനി ശേഷിക്കുന്ന
മൂന്നുപേരില്‍ ഒരാളാണ് പടിപ്പുരയിലെ ഡോ. ടി.എന്‍ . സുകുമാരന്‍ . 1979-ല്‍
ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചുവെങ്കിലും 'വൈദ്യം' എന്ന തന്റെ
കര്‍മമേഖലയില്‍ ഇന്നും സക്രിയനാണ് അദ്ദേഹം. തൊടുപുഴ, മൂവാറ്റുപുഴ, പിറവം
ആയുര്‍വേദ ആസ്പത്രികളിലെ സേവനമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
മൂവാറ്റുപുഴയില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന കാലത്ത് 'മേള'യുടെ മുഖ്യ
സംഘാടകനായിരുന്നു ഡോ. സുകുമാരന്‍ .
ഭഗവന്‍ സത്യസായി ബാബയുടെ കേരള
സന്ദര്‍ശന വേളയില്‍ അതിന്റെ മുഖ്യ സംഘാടകരിലൊരാളും ഡോക്ടറായിരുന്നു. ഡോ.
ടി.എസ്. രാജേന്ദ്രന്‍ (ശ്യാം ആയുര്‍വേദ ക്ലിനിക്, പിറവം), പടിപ്പുരയിലെ
ദൈവജ്ഞന്‍ സുരേന്ദ്രന്‍ ജ്യോത്സ്യര്‍, ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്നും
സംഗീതവിഭാഗം അധ്യാപികയായി വിരമിച്ച പ്രൊഫ. ലൈല എന്നിവര്‍ മക്കളും. യമുന,
ഇന്ദിര, ചിറ്റൂര്‍ ഗവ. കോളേജ് റിട്ട. മലയാള വിഭാഗം മേധാവി പ്രൊഫ. കെ.
ശശികുമാര്‍ എന്നിവര്‍ മരുമക്കളുമാണ്.
No comments:
Post a Comment