ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Monday, May 05, 2014

ക്ഷേത്രകലകള്‍ പഠിക്കാന്‍ 
അപേക്ഷ ക്ഷണിച്ചു



തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തിലുളള വൈക്കം, ആറ്റിങ്ങല്‍ ക്ഷേത്രകലാപീഠങ്ങളില്‍ പഞ്ചവാദ്യം, തകില്‍ നാദസ്വരം എന്നീ വിഷയങ്ങളില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സിന്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‌ 15 നും 20 നും മദ്ധ്യേ പ്രായമുണ്ടായിരിക്കണം. പത്താം ക്ലാസ്‌ പാസാവുകയും കലയില്‍ അഭിരുചി ഉണ്ടാവകുയും വേണം. ഹിന്ദു മതത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കാണ്‌ അഡ്‌മിഷന്‍ നല്‍കുക. പ്രവേശനം ലഭിക്കുന്നവര്‍ക്ക്‌ ഭക്ഷണവും താമസസൗകര്യവും ദേവസ്വംബോര്‍ഡ്‌ നല്‍കും. അപേക്ഷ ഫോറം അന്‍പത്‌ രൂപയ്‌ക്ക്‌ വൈക്കം, ആറ്റിങ്ങല്‍ എന്നീ ക്ഷേത്രകലാപീഠങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌, വയസ്‌, വിദ്യാഭ്യാസ യോഗയത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉണ്ടായിരിക്കണം. അപേക്ഷകള്‍ മെയ്‌ 14 വൈകീട്ട്‌ നാലുമണിക്ക്‌ മുന്‍പായി അതത്‌ കലാപീഠങ്ങളില്‍ ലഭിക്കണം.

No comments:

Post a Comment