ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Friday, April 26, 2013

   അനുശോചനം 

മനുഷ്യ കംപ്യൂട്ടര്‍' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞയും ജ്യോതിഷപണ്ഡിതയുമായ ശകുന്തളാ ദേവി (84)നിര്യാണത്തിൽ കണിയാർ പണിക്കർ സമാജം അനുശോചനം രേഖപ്പെടുത്തുന്നു
 ഇവര്‍ കമ്പ്യൂട്ടറിന്റെ വേഗത്തില്‍ കണക്കുകള്‍ ചെയ്‌ത്‌ ഗിന്നസ്‌ ബുക്കില്‍ ഇടം നേടിയിട്ടുണ്ട്‌. 1980 ജൂണ്‍ 13 ന്‌ ലണ്ടനിലെ ഇമ്പീരിയല്‍ കോളജില്‍ രണ്ട്‌ പതിമൂന്നക്ക സംഖ്യകളുടെ ഗുണനഫലം വെറും ഇരുപത്തിയെട്ടു സെക്കന്റുകള്‍ കൊണ്ട്‌ പൂര്‍ത്തിയാക്കി ഗിന്നസ്‌ ബുക്കില്‍ ഇടംനേടിയിരുന്നു.

Saturday, April 13, 2013

വിഷുവിനെ വരവേല്‍ക്കാന്‍ ഗതകാല സ്സ്മരണകളുമായി ഫല പത്രിക ..
  2013 ഏപ്രില്‍ 13  മാധ്യമം ദിനപത്ര വാര്‍ത്ത
 


Posted on: 13 Apr 2013

 പൂക്കോട്ടുംപാടം: കേരളീയ കാര്‍ഷിക പാരമ്പര്യത്തിന്റെ ഗതിനിയന്ത്രിച്ചിരുന്ന വിഷുഫല പത്രികയ്ക്ക് മലനാട്ടില്‍ പുനര്‍ജന്മം. അമരമ്പലം കണിയാര്‍പണിക്കര്‍ സമാജമാണ് മലയാളനാട്ടിലെ കാര്‍ഷികകലണ്ടര്‍ പുനര്‍സൃഷ്ടിച്ചത്.

ജ്യോതിഷം കുലത്തൊഴിലാക്കിയ കണിയാര്‍ പണിക്കര്‍ സമുദായാംഗങ്ങള്‍ വിഷുവിന്റെ വരവറിയിച്ച് ദേശഫലം ഗണിച്ചെടുക്കുന്ന പതിവ് ദേശത്ത് ഉണ്ടായിരുന്നു. വെട്ടിയൊരുക്കിയ പനയോലകള്‍ ചളിയില്‍താഴ്ത്തി ഉറപ്പുവരുത്തും. ഫലംകുറിച്ച രേഖകള്‍ മഷിയിട്ട് കറുപ്പിച്ചാണ് ഫലം രേഖപ്പെടുത്തുക. ജന്മിഗൃഹങ്ങളിലും തറവാടുകളിലും ഫലവായന നടത്തും. യാവനയായി (പ്രതിഫലം) നാണയത്തുട്ടുകളും അരി, നാളികേരം മുതലായവയും ലഭിക്കും. കണികാണുന്നതിനും നിലം ഉഴല്‍ , വിത്തിടല്‍, കൊയ്ത്ത് എന്നിവയ്ക്കുമുള്ള സമയക്രമവും കാറ്റിന്റെഗതി, മഴയുടെ ഏറ്റക്കുറച്ചിലുകള്‍ , മുതലായ വിവരങ്ങളും പത്രികയില്‍ രേഖപ്പെടുത്തുന്നതിനാല്‍ കാര്‍ഷിക കലണ്ടര്‍ എന്നാണ് വിഷുപ്പത്രിക അറിയപ്പെട്ടിരുന്നത്. കൃഷി കുറയുകയും ജന്മികുടിയാന്‍ വ്യവസ്ഥ അവസാനിക്കുകയും ചെയ്തതോടെ ഫലപത്രികയും അന്യമായി.

രണ്ടുവര്‍ഷംമുമ്പ് അമരമ്പലം കണിയാര്‍പണിക്കര്‍ സമാജമാണ് വിഷുഫല പത്രികയുടെ പുനര്‍സൃഷ്ടിക്കായി രംഗത്ത് എത്തിയത്. ആദ്യവര്‍ഷങ്ങളില്‍ പ്രിന്റു ചെയ്തിറങ്ങിയ പാരമ്പര്യ രീതികള്‍ നിലനിര്‍ത്തിക്കൊണ്ട് താളിയോലയില്‍ പുനര്‍ജനിക്കുന്നുവെന്നതാണ് സവിശേഷത.

പൂക്കോട്ടുംപാടം വില്ലൂത്ത് ക്ഷേത്ര സന്നിധിയില്‍ പ്രസിഡന്റ് പി.വി. വാസുദേവന് താളിയോലകള്‍ കൈമാറി ഫലപത്രിക പ്രകാശനംചെയ്തു. ഭാരവാഹികളായ ടി.കെ. രാമദാസ്, കരിമ്പില്‍ രാധാകൃഷ്ണന്‍, ടി.കെ. സതീശന്‍ , ക്ഷേത്രം സെക്രട്ടറി കെ. സുകുമാരന്‍ എന്നിവരും പങ്കെടുത്തു.
വിഷുഫലം 2013





sImÃw 1188-þm-aXv ao\w amkw 30þ\v (2013 G{]n 13þ\v) aµhmcakvXan¨v 45 \mgn-Ibpw 55 hn\m-gn-Ibpw cmhp sN¶ kab¯v FSh¡qdn [\p cmin kab¯v  taj hnjp kw{Iaw.

A¶-kvX-an¨v taS amkw 1þ\v (RmbdmgvN) ]pe-cp-hm³ 4 \mgnI cmhp-Å-t¸mÄ ao\w cmin ka-b¯v (Im-e¯v 4 aWn¡v tijw 4 aWn 44 an\n«n\pÅnÂ) IWn-ssI-t\-«m-Zn-IÄ¡pw ssIt¡m«v Nm¡pw, 

At¶Znhkw DZbkasb taSw cmin kab¯v s]mgpX-f-¸m\pw, taS-amkw 5þ\v hymgmgvN DZn¨v 4 \mgnI ]peÀ¶Xn\v tijw (]-I 7 a-Wn¡v tijw 7.56-\p-ÅnÂ) FShw cmin ka-b¯v Nmen-Sp-hm\pw hnX-¸m\pw ip`w.
hnjp-h-chv: Ip¡pS hm-l-\w, InS¶v hc-hv, sXt¡m«v ZrjvSn, Nph¶ \ndw, Idp¯ -h-kv{Xw, ]pjycmKw B`-c-Ww, KZ Bbp-[w, \ncmlmcw `£-Ww, Hcp ]d hÀjw, Aán -a-Þ-ew. cmPm Kpcpx, a{´n chn,

mam-\y-^-e-§Ä: 
i\nbmgvN kw{IaambXpsIm­v hym[n ZpcnXhpw Ip¡pS hml\(tImgn)ambXpsIm­v AImearXnIfpw ]ckv]c hntcm[hpw, bp²kq N\bpw, InS¶p hchmIbm tcmKt¢iZpcnX§fpw sXt¡m«p ZrjvSnbmb XpsIm­v arXyp ZpxJhpw Nph¶ \ndamIbm kwL«\§fpw ]ckv]c hntcm[hpw Idp¯\ndambXpsIm­v BiuNImZn ^e§fpw ZpxJkqN\bpw ]pjycmKw B`cWambXp B`cWmZnIÄ¡pw teml km[\§Ä¡pw anXamb hne\nc¡pw KZ Bbp[amIbm bp² kpN\bpw \ncmlmcw `£WamIbm  [m\y \mihpw, Hcp]d hÀjambXpsIm­v kmam\y tZmjanÃm¯ hÀjhpw Aána ÞeamIbm CSn an¶Â, sshZypXmLmXw, amcImbp[§Ä  \nan¯ apÅ A]IS§Ä, Aán`oXn hÀjw D­mIpsa¦nepw [m\ymZn Irjnbmhiy §Ä¡pw D]tbmK{]Zamb kab¯v hÀjanÃmbvabpw.

cmPmhv Kpcp BIbm {_mÒWÀ kzIÀ½§fn Xmev]cyapÅhcmbpw cmPm¡·mÀ \à amÀ¤t¯bpw \nbat¯bpw A\pkcn¨v `cn¡p¶hcmbpw kp`n£bpw kpJZhpw ^ew.

a{´n kqcy\mIbm cmPm¡·mÀ ]ckv]cw hntcm[nIfmbpw Aev]hrjvSnbpw P\§Ä A[À½§fn Xev]ccmbpw `hn¡pw.

tk\m[n]³ i\nbmIbm cmPmI·mÀ tk\mhn`mKt¯mSv Xmev]cy¡pdhpw {]PIÄ A[À½¯nepw aäp Xev]ccmbpw `bhnlzecmbpw [m\ymZnIÄ¡v \mihpw ^ew.

Friday, April 05, 2013


  ജ്യോതിഷ ത്രൈമാസിക
 'സമരേഖ' പ്രകാശനം ചെയ്തു
 


                          കേരള ഗണക കണിശ സഭ പുറത്തിറക്കുന്ന  'സമരേഖ' ജ്യോതിഷ ത്രൈമാസിക, സാഹിത്യകാരന്‍ പി.കെ. നരേന്ദ്രദേവ് കെ.ജി.കെ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകന് നല്‍കി പ്രകാശനം ചെയ്തു.
തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രവീന്ദ്രന്‍ തിരുവാണിയൂര്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം ഡോ. പാച്ചല്ലൂര്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. നരേന്ദ്രദേവിനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.പത്രാധിപര്‍ കെ.എം. കനകലാല്‍ , കെ.ജി. പ്രഭാകരന്‍ , ശശീന്ദ്രന്‍ മറ്റക്കുഴി, ഇരുമ്പനം ശിവരാമന്‍ , രത്‌നം ശിവരാമന്‍ , പി.എം. പുരുഷോത്തമന്‍ , ഷീലാ രവീന്ദ്രന്‍ , സതീഷ് ഏഴക്കരനാട് , ടി.കെ. വിജയന്‍ , ആമ്പല്ലൂര്‍ ശശിധരന്‍ , ഓണക്കൂര്‍ രാജീവ് ശങ്കരഗണകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.