ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Saturday, August 25, 2012

ഐശ്വര്യവും,സമൃദ്ധിയും നിറഞ്ഞ നല്ല നാളുകള്‍ എന്നും ഉണ്ടാവട്ടെ
മനസ്സില്‍ സ്നേഹത്തിന്റെ ഒരു ഓണവുമായി
 ഒരായിരം ഓണാശംസകള്‍
 



സംസ്ഥാന പിന്നാക്കവിഭാഗ കമ്മീഷന്‍ സിറ്റിങ്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ തിരുവനന്തപുരത്ത് വെള്ളയമ്പലം കനകനഗറിലെ അയ്യന്‍കാളി ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ സെപ്റ്റംബര്‍ നാലിന് സിറ്റിംഗ് നടത്തും. ഗണക സമുദായത്തെ ഒ.ബി.സി ലിസ്റില്‍ 19-ാമത് ക്രമനമ്പറില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ച നിവേദനങ്ങള്‍ പരിഗണിക്കും. രാവിലെ 11ന് നടക്കുന്ന സിറ്റിംഗില്‍, ഗണകസമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുത്ത് തെളിവ് നല്‍കാം. സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റിസ് ജി. ശിവരാജന്‍, മെമ്പര്‍മാരായ മുല്ലൂര്‍ക്കര മുഹമ്മദ് അലി സഖാഫി, കെ. ജോണ്‍ ബ്രിട്ടോ, മെമ്പര്‍ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാര്‍ ധൊദാവത് എന്നിവര്‍ പങ്കെടുക്കും. (കെ.ഐ.ഒ.പി.ആര്‍ -1166/12)

Thursday, August 16, 2012


                                     

കൊല്ലവര്‍ഷം എന്ന മലയാളം കലണ്ടര്‍
 
ചിങ്ങം ഒന്നിനു കൊല്ലവര്‍ഷം തുടങ്ങുന്നു.എന്താണ് ഈ കൊല്ലവര്‍ഷം?
മലയാളിയുടെ മാത്രമായ കലണ്ടര്‍ ആണ് കൊല്ലവര്‍ഷം. ഇതിലെ മാസങ്ങളെ മലയാള മാസം എന്നു പറയുന്നൂ

ഒരേ അര്‍ഥം വരുന്ന കൊല്ലവും വര്‍ഷവും ചേന്ന് കൊല്ലവര്‍ഷം എന്ന് ഈ കലണ്ടറിനു എങ്ങനെ പേര്‍ വന്നു? സംശയം ന്യായമാണ്.

കേരളത്തിലെ കൊല്ലത്താണ് ഈ കലണ്ടര്‍ ഉണ്ടാക്കാനായി ജ്യോതിഷികളുടേ സമ്മേളനം നടന്നത്. കൊല്ലത്തു പിറന്ന വര്‍ഷം- കലണ്ടര്‍ പിന്നെ കൊല്ലവര്‍ഷമായി.

ഈ കലണ്ടര്‍ നിലവില്‍ വന്നത് എ ഡി 825 ഓഗസ്റ്റ് 25 ആണെന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്. കൊല്ലവര്‍ഷത്തെ കുറിച്ച് പരാമര്‍ശമുള്ള ആദ്യത്തെ രേഖ എ ഡി 970 ലെ -കൊല്ലവര്‍ഷം 149 ലെ - ശ്രീവല്ലഭന്‍ കൊത്തയുടെ മാമ്പിള്ളി ശാസനങ്ങളാണ് .

സൂര്യമാസം
മലയാളികളുടെ വര്‍ഷമാണ് കൊല്ലവര്‍ഷം.സൂര്യനെ ആശ്രയിച്ചുള്ള കൊല്ലവര്‍ഷ കലണ്ടര്‍ ഉണ്ടായത് ക്രിസ്തുവര്‍ഷം 825 ല്‍ ആണ്.അതിനു മുന്‍പ് മലയാളികള്‍ കലിവര്‍ഷമായിരുന്നത്രെ കാലഗണനക്കായി ഉപയോഗിച്ചിരുന്നത്
സൗരയൂഥത്തിലെ സ്ഥിര നക്ഷത്ര സമൂഹത്തെ മുന്‍ നിര്‍ത്തി ഓരോ സമയത്തും ഏതു നക്ഷ്ത്ര സമൂഹത്തോടൊപ്പമാണ് സൂര്യന്‍റെ സ്ഥാനം എന്ന് നിര്‍ണ്ണയിച്ചാണ് മലയളമാസങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.
ഉദാഹരണം: ചിങ്ങം. ചിങ്ങമാസം ലിയോ നക്ഷത്ര സമൂഹത്തെ മുന്‍ നിര്‍ത്തി വന്ന പേരാണ് . ലിയോ എന്നാല്‍ ലയണ്‍- സിംഹം; ചിങ്ങം സിംഹത്തിന്‍റെ തത്ഭവരൂപം.
ഞാറ്റുവേല

27
നക്ഷത്രങ്ങളെ കണക്കിലെടുത്ത് 365 ദിവസമുള്ള ഒരൊ കൊല്ലത്തേയും 14 ദിവസം വീത മുള്ള 27 ഞാറ്റുവേലകളാക്കി തിരിച്ചിട്ടുണ്ട്.തിരുവാതിര ഞാറ്റുവേല പുണര്‍തം എന്നിങ്ങനെ.കൃഷിയെ അടിസ്ഥാനപ്പെടുതി കൂടി ഉള്ളതാണ് ഞാറ്റുവേലയുടെ കാലഗണന.

Tuesday, August 14, 2012

എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍






Wednesday, August 08, 2012


ഗണക സംഗമം സപ്തംബര്‍ 23ന്



കൊച്ചി: കേരള ഗണക സമുദായ സഭ സംഘടിപ്പിക്കുന്ന സംസ്ഥാന ഗണക സംഗമം സപ്തംബര്‍ 23ന് പെരുമ്പാവൂരില്‍ നടക്കും. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ , പിന്നാക്ക സമുദായ വകുപ്പ് ഡയറക്ടര്‍ വി.ആര്‍. ജോഷി, മന്ത്രിമാര്‍ , എം.എല്‍.എ.മാര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് കേരള ഗണക സമുദായ സഭ പ്രസിഡന്റ് ഒ.എന്‍ . മോഹനന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഗണക സമുദായത്തിന് അര്‍ഹിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളോ, സീറ്റ് സംവരണമോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ജാതി സെന്‍സസ് നടന്നതിനാല്‍ തങ്ങള്‍ക്ക് സംവരണം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്.

ജാതി സെന്‍സസ് പ്രകാരം ജാതി തിരിച്ചുള്ള പട്ടിക സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള ഗണക സമുദായ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. പ്രഭാകരന്‍ , പത്തനംതിട്ട-കൊല്ലം ഗണക സമുദായ സഭ പ്രസിഡന്റുമാര്‍ എന്നിവരും പങ്കെടുത്തു.

Thursday, August 02, 2012


പിന്നാക്ക സമുദായ ക്ഷേമം: നിയമസഭ സമിതി തൃശ്ശൂര്‍ സിറ്റിങ് 23ന്ചേരും

നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമസമിതി ആഗസ്ത് 23ന് രാവിലെ 11ന് തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സര്‍ക്കാര്‍ സര്‍വ്വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ , സര്‍വ്വകലാശാലകള്‍ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും, പിന്നാക്ക സമുദായക്കാര്‍ നേരിടുന്ന വിദ്യാഭ്യാസ-സാമൂഹിക പ്രശ്‌നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍നിന്നും സംഘടനകളില്‍ നിന്നും സമിതി ഹര്‍ജികളും നിവേദനങ്ങളും സ്വീകരിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം, പിന്നാക്ക സമുദായ വികസനവകുപ്പ്, റവന്യു, പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരുമായും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ , ജില്ലയിലെ പിന്നാക്ക സമുദായ വികസനകോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള ജില്ലാ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. പി.എസ്.സി. മുഖാന്തരം നിയമനം നടത്തിവരുന്ന വിവിധ തസ്തികകളിലെ യോഗ്യതാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികളെ എപ്രകാരം ബാധിച്ചുവെന്നത് സംബന്ധിച്ചും സമിതി നിവേദനങ്ങള്‍ സ്വീകരിക്കും.
നമുടെ സമുദായ അംഗങ്ങളും ,സംഘടന നേതാക്കളും നമ്മുടെ ആവശ്യങ്ങളുമായി സിറ്റിങ്ങില്‍ പങ്കെടുക്കണം