ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Friday, March 28, 2014

എട്ടാം ക്ലാസ്‌ വാര്‍ഷിക പരീക്ഷ മലയാളം പാഠാവലിയിലെ ചോദ്യപേപ്പറിലെ ഒരു ചോദ്യം ഗണക കണിശ കളരി കുറുപ്പ് സമുദായങ്ങളെ അവഹേളിക്കുന്നതായി മലപ്പുറം ജില്ലാ കെ.ജി.കെ.എസ് ,കെ.കെ.പി.എസ് സമുദായ സംഘടനകള്‍ പത്രദ്വാര പ്രതിഷേധിച്ചപ്പോള്‍ ..
കാല്‍ നൂറ്റാണ്ടിന്‍റെ സംഗീതസപര്യയ്ക്ക് ശേഷം
ബാബുകുമാര്‍ വിരമിക്കുന്നു ..



25 വര്‍ഷക്കാലം പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍സംഗീതാധ്യാപകനായ കണ്ണൂര്‍ ബാബുകുമാര്‍ ഔദ്യോഗിക ജോലിയില്‍ നിന്നും വിരമിക്കുന്നു . ആയിരങ്ങള്‍ക്ക് സംഗീത മധുരം പകര്‍ന്നാണ് ഔദ്യഗിക ജീവിതത്തില്‍ നിന്നും ബാബു മാസ്റര്‍ പടിയിറങ്ങുന്നത്. ഗണക സാമുദായ അംഗമായ ബാബു മാസ്റ്റര്‍ തൃപ്പൂണിത്തുറ ആര്‍ .എല്‍ .വി.സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം പാസ്സായതിനു ശേഷം പൊന്ക്കുന്നം രാമചന്ദ്രന്‍റെ കീഴില്‍ രണ്ടു വര്‍ഷം തുടര്‍ പരിശീലനം നേടി.
1989 ലാണ് മാസ്റ്റര്‍ 1983 ലാണ് മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം സ്‌കൂളിലെത്തുന്നത്. ഇതിനിടയില്‍ ആകാശവാണിയില്‍ ബി. ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയും ദൂരദര്‍ശനില്‍ പി.ലീല , അരുന്ധതി എന്നിവര്‍ക്കൊപ്പം ഗാനവീഥിയെന്ന സംഗീത പരിപാടികള്‍ അവതരിപ്പിച്ചും, പ്രാദേശിക ചാനലുകളില്‍ അവതാരകനായും ശ്രദ്ധേയനായി.
നിലമ്പൂര്‍ പ്രദേശത്തെ സാധാരണക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് സംഗീതം അഭ്യസിപ്പിച്ചും സംഗീത സപര്യ തുടരുന്ന മാഷിനു ഒരേയൊരു ദുഖമേയുള്ളൂ താന്‍ പടിയിറങ്ങുന്നതോടെ സ്കൂളിലെ സംഗീത അധ്യാപക തസ്തികയും നഷ്ടമാവുന്നുയെന്നത്.
കണ്ണൂര്‍ ആലക്കോണം എന്‍.കുമാരന്‍ - ദേവകി ദമ്പതികളുടെ മകനാണ്.കൂത്ത്പറമ്പ് സ്വദേശി ശ്രീജയാണ് സഹധര്‍മ്മിണിയും എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായ അനഘ മകളും എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയായ ദര്‍ശന്‍ ബാബു മകനുമാണ്.
ബാബു മാസ്റര്‍ക്ക് സമാജത്തിന്‍റെ ഭാവി
സംഗീത സപര്യയ്ക്ക് ആശംസകള്‍

പിന്നാക്ക വിദ്യാര്‍ഥികളുടെ പ്രവേശനത്തിനുള്ള സംവരണം തിരഞ്ഞെടുപ്പു കമ്മിഷന്‍ തടഞ്ഞു

മനോരമഓണ്‍ലൈന്‍ – 2014 മാര്‍ 15, ശനി
തിരുവനന്തപുരം• പ്രഫഷനല്‍ കോളജുകളിലും ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിസ്കൂളുകളിലും 30 പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു പ്രവേശനത്തിനു സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷന്‍ തടഞ്ഞു. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച ദിവസമാണു മന്ത്രിസഭാ യോഗത്തിനുശേഷം ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചത്. തിരഞ്ഞെടുപ്പു കഴിയുന്നതുവരെ ഈ തീരുമാനം മാറ്റിവയ്ക്കണമെന്നു കമ്മിഷന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
ആരോഗ്യവകുപ്പില്‍നിന്നു വിരമിക്കുന്ന ഡോക്ടര്‍മാരുടെ സേവന കാലാവധി ആറുമാസത്തേക്കു കൂടി നീട്ടുന്നതിനുള്ള മന്ത്രിസഭാതീരുമാനത്തിനും ഇതേവരെ തിരഞ്ഞെടുപ്പു കമ്മിഷന്‍റെ അംഗീകാരം ലഭിച്ചിട്ടില്ല. പ്രധാന തീരുമാനം ആയതിനാല്‍ ഇതു സംബന്ധിച്ച ഫയല്‍ ഡല്‍ഹിയിലേക്ക് അയച്ചിരിക്കുകയാണെന്നും അതു തിരികെ എത്തിയിട്ടിലെ്ലന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ദിവസം ചേര്‍ന്ന മന്ത്രിസഭയാണ് ഇതു സംബന്ധിച്ച തീരുമാനവുംഎടുത്തത്. ചില ആളുകളെ സഹായിക്കാനാണ് ഇത്തരമൊരു തീരുമാനം എന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇതേ മന്ത്രിസഭാ യോഗത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിച്ചതിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകാരം നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ഉദ്യോഗസ്ഥരും ചുമതലയേറ്റു. കാസര്‍കോട്ടെ മറാഠി സമുദായത്തെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ എടുത്തതാണെങ്കിലും തീരുമാനം നടപ്പാക്കുന്നതു തിരഞ്ഞെടുപ്പു കമ്മിഷന്‍ തടഞ്ഞിരിക്കുകയാണ്. ജനുവരിയില്‍ തീരുമാനം എടുത്തെങ്കിലും ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കാന്‍ വൈകി. ഇതാണു കമ്മിഷന്‍ തടയാന്‍ കാരണം.

Friday, March 14, 2014

പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തിലെ 

കൊടി മര പ്രതിഷ്ഠാ യജ്ഞത്തിന് തുടക്കമായി

 

 
മലപ്പുറം ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളില്‍ ഒന്നായ  പൂക്കോട്ടുംപാടംവില്ല്വത്ത് ക്ഷേത്രം  അമരമ്പലംക്ഷേത്ര സമുച്ചയങ്ങളില്‍പ്പെട്ട ഒരു ശൈവ വിഷ്ണു ക്ഷേത്രമാണ്.ഏകദേശം പതിനഞ്ചു എക്രയോളം വരുന്ന ഭൂവിസ്തൃതിയിലാണ് ക്ഷേത്രം നിലകൊള്ളുന്നത്.ഇപ്പോള്‍ ക്ഷേത്രം ധ്വജ പ്രതിഷ്ഠയ്ക്ക് ഒരുങ്ങുകയാണ് .
2014 മാര്‍ച്ച്‌ 12 ബുധനാഴ്ച രാവിലെ മുതല്‍ വില്ല്വത്ത് ക്ഷേത്രത്തിലെ കൊടി മര പ്രതിഷ്ഠാ യജ്ഞത്തിന് തുടക്കമായി.ക്ഷേത്ര വിധി പ്രകാരം അഞ്ച് ആധാരങ്ങള്‍ പൂര്‍ത്തിയാക്കിയക്ഷേത്രങ്ങള്‍ക്ക് മാത്രമെ ആറാമത്തെ ആധാരമായ കൊടിമര പ്രതിഷ്ഠക്ക് അര്‍ഹതയുള്ളു. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്‌സവം നടത്താവുന്ന മഹാ ക്ഷേത്രമായി പ്രതിഷ്ഠ പൂര്‍ത്തിയാകുന്നതോടെ ക്ഷേത്രം മാറും. പുലര്‍ച്ചെ നാമ ജപത്തോടെ ക്ഷേത്രത്തെ വലം വച്ച ശേഷം ക്ഷേത്രം തന്ത്രിയും മേല്‍ ശാന്തിയും ഭാരവാഹികളും ഭക് ത ജനങ്ങളും ഉള്‍പ്പെടെയുള്ള സംഘംനിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ പരിധിയിലെ നിലമ്പൂര്‍ റെയ്ഞ്ചിലുള്ള കാഞ്ഞിരപ്പുഴ വനത്തിലെത്തി കൊടിമരത്തിനാവശ്യമായ തേക്ക് മുറിക്കുന്നതിനുള്ള ചടങ്ങുകള്‍ ആരംഭിച്ചത്.


 1944 ല്‍ പ്ലാന്റു ചെയ്ത എഴുപതു വര്‍ഷം പഴക്കമുള്ള52 ഉയരമുള്ള തെക്കുമരമാണ് കൊടി മരത്തിനായി തെരഞ്ഞെടുത്തത്.ഭൂമി പൂജക്ക് ശേഷം പ്രകൃതിയോടും വ്യക്ഷത്തോടും ജീവ ജാലങ്ങളോടും അനുവാദം വാങ്ങി തന്ത്രി മരം മുറിക്കാനുള്ള അനുവാദം ആശാരിക്ക് കൈമാറി. പ്രധാന തച്ചന്‍ നന്നമ്പ്ര നാരായണന്‍ മരത്തില്‍ അടയാളം കൊത്തി നിലം തൊടാതെ മുറിച്ചെടുത്തു.തുടര്‍ന്ന് വൈകുന്നേരം 7 മണിയോടെ നിരവധി ഭക്തജനങ്ങളുടെയും, വാഹനങ്ങളുടെയും അകമ്പടിയോടെ അഞ്ചാംമൈലിലെത്തിയ കൊടിമരത്തെ താലപ്പൊലികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു. ക്ഷേത്രാങ്കണത്തിലെത്തിയ കൊടിമരം പണിതീര്‍ത്ത് എണ്ണത്തോണിയില്‍ കിടത്തുന്ന തോടെയാണ്  ആദ്യഘട്ടം സമാപിക്കുക. ക്ഷേത്രംതന്ത്രി മൂത്തേടത്ത് മനക്കല്‍ ദാമോദരന്‍ നമ്പൂതിരിപ്പാട്,മേല്‍ ശാന്തി വി.എം ശിവപ്രസാദ്, ഗോപി നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

Wednesday, March 05, 2014


പിന്നാക്ക വിഭാഗ വിദ്യാര്‍ഥി  സംവരണം
ഇനി കണിയാര്‍ പണിക്കര്‍  സമുദായത്തിനും


തിരുവനന്തപുരം: വിവിധ പ്രൊഫഷണല്‍ കോളേജുകളിലും ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പ്രവേശനത്തിന് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഇതനുസരിച്ച് ലത്തീന്‍ കത്തോലിക്ക വിദ്യാര്‍ഥികള്‍ക്കൊപ്പം ആംഗ്ലോ ഇന്ത്യന്‍ വിദ്യാര്‍ഥികളെക്കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള രണ്ടു ശതമാനം സംവരണം മൂന്ന് ശതമാനം ആക്കി. ധീവര, വിശ്വകര്‍മ സമുദായങ്ങള്‍ക്ക് രണ്ടു ശതമാനവും കുടുംബി, കുശവന്‍, കുലാലന്‍, കുലാലനായര്‍, കുംഭാരന്‍, വേളാന്‍, ഓടന്‍, കുലാല, ആന്ത്രാനായര്‍, ആന്തൂര്‍ നായര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഒരു ശതമാനവും സംവരണം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ ഒ.ബി.എച്ച് വിഭാഗത്തില്‍ സംവരണം അനുഭവിച്ചുകൊണ്ടിരുന്ന ധീവരര്‍ , വിശ്വകര്‍മജര്‍ , കുശവര്‍ , കുലാലന്‍ തുടങ്ങിയ സമുദായങ്ങള്‍ക്ക് പ്രത്യേക സംവരണം അനുവദിച്ച സാഹചര്യത്തില്‍ ഒ.ബി.എച്ചിന് ഇനിമേല്‍ സംവരണം മൂന്ന് ശതമാനം ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ഷികവരുമാനപരിധി ഒരുലക്ഷം രൂപ കവിയരുതെന്ന നിബന്ധനക്ക് വിധേയമായി വാണിക-വൈശ്യ വിഭാഗങ്ങളില്‍പ്പെട്ട സമുദായങ്ങള്‍ക്കും ഒ.ബി.എച്ചില്‍ ഉള്‍പ്പെട്ട വാണിയ (വാണിക, വാണിക വൈശ്യ, വാണിഭ ചെട്ടി, വാണിയ ചെട്ടി, അയിരവര്‍ , നാഗരതര്‍ , വാണിയന്‍), വെളുത്തേടത്തു നായര്‍ (വെളുത്തേടന്‍, വണ്ണാത്തന്‍), ചെട്ടി/ചെട്ടികള്‍ (കോട്ടാര്‍ ചെട്ടികള്‍ , പാറക്ക ചെട്ടികള്‍ , ഏലൂര്‍ ചെട്ടികള്‍ , ആറ്റിങ്ങല്‍ ചെട്ടികള്‍ , പുതുക്കട ചെട്ടികള്‍ , ഇരണിയേല്‍ ചെട്ടികള്‍ , ശ്രീപണ്ടാര ചെട്ടികള്‍ , തെലുഗു ചെട്ടികള്‍ , ഉദിയന്‍കുളങ്ങര ചെട്ടികള്‍ , പേരൂര്‍ക്കട ചെട്ടികള്‍ , സാധു ചെട്ടികള്‍ , 24 മന ചെട്ടികള്‍ , വയനാടന്‍ ചെട്ടികള്‍ , കലവറ ചെട്ടികള്‍ , 24 മന തെലുഗു ചെട്ടികള്‍), ഈഴവാത്തി (വാത്തി), ഗണിക, കണിശു അഥവാ കണിയാര്‍ പണിക്കര്‍, കാണി അഥവാ കണിയാന്‍ (ഗണക) അഥവാ കണിശാന്‍ അഥവാ കംനാന്‍, കളരി കുറുപ്പ് അഥവാ കളരി പണിക്കര്‍ , വില്‍ക്കുറുപ്പ്, പെരുങ്കൊല്ലന്‍, യാദവര്‍ (കോലയ, ആയര്‍ , മായര്‍ , മണിയാനി, ഇരുമന്‍), എരുമക്കാര്‍ , ദേവാംഗ, പട്ടാര്യ, ശാലിയ (ചാലിയ, ചാലിയന്‍), പണ്ഡിതര്‍ , വാണിയര്‍ , എഴുത്തച്ഛന്‍, ചക്കാല/ചക്കാല നായര്‍ , റെഡ്ഡയാര്‍ (മലബാര്‍ മേഖല ഒഴികെ), കാവുതീയ, വീരശൈവ ( യോഗി, യോഗീശ്വര, പൂപണ്ടാരം, മലപണ്ടാരം, ജങ്കം, മടപതി, പണ്ടാരം, പണ്ടാരന്‍, വൈരവി, വൈരാഗി), വിളക്കിത്തല നായര്‍-വിളക്കിത്തലവന്‍, വടുക-വടുകന്‍, വടുഗര്‍ , വടുക, വടുവന്‍, ചവളക്കാരന്‍, അഗസ, കയ്‌കോലന്‍, കന്നടിയാന്‍, കേരള മുദലി, മടിവല, നായ്ക്കന്‍, തോല്‍ക്കൊല്ലന്‍, തൊട്ടിയാന്‍, മൂപ്പര്‍ അഥവാ കൊല്ലന്‍ മൂപ്പന്‍ അഥവാ കൊല്ലന്‍ മൂപ്പര്‍ സമുദായങ്ങള്‍ക്കും ഒ.ഇ.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ നിരക്കില്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കും - മുഖ്യമന്ത്രി പറഞ്ഞു.

ഒ.ബി.സി വിഭാഗത്തിലെ മറ്റു സമുദായങ്ങള്‍ക്കു കൂടി ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടോ എന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ വി.ആര്‍ . ജോഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Monday, March 03, 2014

 ഹിന്ദു ഐക്യവേദി 
വണ്ടൂര്‍ പഞ്ചായത്ത് കുടുംബസംഗമം

വണ്ടൂര്‍ : ഹിന്ദു ഐക്യവേദി വണ്ടൂര്‍ പഞ്ചായത്ത് കുടുംബസംഗമവും കണ്‍വെന്‍ഷനും നടന്നു. കണിയാര്‍ പണിക്കര്‍ സമാജം സെക്രട്ടറികരിമ്പില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജു ഏലമ്പ്ര അധ്യക്ഷത വഹിച്ചു. ഗിരീഷ് പൈക്കാടന്‍, ശിവപ്രകാശ്, കൊന്നമണ്ണ മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
ഒ.ഇ.സി. പട്ടികയില്‍
 കണിയാര്‍ പണിക്കര്‍   
ഉള്‍പ്പെടെ 18 സമുദായങ്ങള്‍ കൂടി 



തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട 18 സമുദായങ്ങളെക്കൂടി അദര്‍ എലിജിബിള്‍ കമ്യൂണിറ്റീസ് (ഒ.ഇ.സി.) പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ ഒ.ഇ.സി. പട്ടികയില്‍പ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ലഭിക്കും. 18 സമുദായങ്ങളെക്കൂടി ഒ.ഇ.സി. പട്ടികയില്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും. ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ്, പരീക്ഷാഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ ഒ.ഇ.സി. പട്ടികയില്‍പ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ നല്‍കേണ്ടതില്ല. കൂടാതെ സ്‌റ്റൈപ്പന്റും ഇവര്‍ക്കു ലഭിക്കും. വണിക, വൈശ്യ, വാണിയചെട്ടി, വെളുത്തേടത്തുനായര്‍ വിഭാഗത്തിലെ വെടുത്തേടന്‍, ചെട്ടി വിഭാഗത്തിലെ തെലുഗുചെട്ടി, ഉദയന്‍കുളങ്ങര ചെട്ടി, ഏല്ലൂര്‍ചെട്ടി, ഗണക വിഭാഗത്തിലെ കണിയാര്‍ പണിക്കര്‍ , വില്‍ക്കുറുപ്പ്, യാദവ, പണ്ഡിതര്‍ തുടങ്ങിയ സമുദായങ്ങളും എഴുത്തച്ഛന്‍, മക്കാല, റെഡ്ഡ്യാര്‍ , കാവുദിയ വിഭാഗവും കുംഭാരന്‍ വിഭാഗവും ആണ് ഒ.ഇ.സി. പട്ടികയില്‍ പുതുതായി ഇടം തേടുന്നത്.ഇതുകൂടാതെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളിലേക്കുമുള്ള പ്രവേശനങ്ങളില്‍ ധീവര സമുദായത്തിന് രണ്ടുശതമാനവും കുടുംബി സമുദായത്തിന് ഒരു ശതമാനവും സംവരണം നല്‍കാനും ലത്തീന്‍ കത്തോലിക്ക സമുദായത്തിന് നിലവിലുള്ള രണ്ടു ശതമാനം സംവരണം മൂന്നാക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.
രാജന്‍ കോട്ടപ്പുറത്തിന്റെ
പുതിയ പുസ്തകം പുറത്തിറങ്ങി 


പ്രസംഗിക്കാൻ ആവശ്യപ്പെട്ടാൽ പലർക്കും പേടിയാണ് , എങ്ങനെ? എന്താണ് പറയുക? തന്നെക്കാൾ അറിവും ലോകപരിചയവും ഉള്ളവരുടെ മുന്നിൽ എങ്ങനെ സംസാരിക്കാനാകും ? പ്രസംഗിക്കുന്നതിനിടയിൽ വാക്കുകൾ കിട്ടാതെ വന്നാൽ എന്ത് ചെയ്യും - പ്രസംഗകൻ അംഗീകരിക്കുന്ന പ്രശ്നങ്ങള നിരവധിയാണിങ്ങനെ .. ആത്മവിശ്വാസവും ആത്മാർതഥയും കൈമുതലായുണ്ടെങ്കിൽ ആര്ക്കും ഒരു നല്ല പ്രസംഗികനാകം എന്നതാണ് സത്യം . നിങ്ങളിൽ മറഞ്ഞിരിക്കുന്ന പ്രഭാഷകനെയാണ് ഈ ഗ്രന്ഥം വെളിച്ചത്തു കൊണ്ടുവരുന്നത് ..
രാജന്‍ കോട്ടപ്പുറം
H&C പബ്ലിഷിംഗ്
വില 50 രൂപ

ആലൂര്‍ കളരിക്കല്‍ ഉണ്ണി പണിക്കര്‍ 
അശീതിയുടെ നിറവില്‍

സാമൂതിരി കോവിലകത്തെ ആസ്ഥാന ജ്യോതിഷ കുടുംബമായ ആലൂര്‍ കളരിക്കല്‍ തറവാട്ടിലെ പ്രസിദ്ധ ജ്യോത്സ്യനായ ആലൂര്‍ ഉണ്ണി പണിക്കര്‍ അശീതി ജന്മദിനം ആഘോഷിക്കുന്നു. 2014 ജനുവരി 18 നു ആലൂര്‍ തറവാട്ടില്‍ ശിഷ്യന്‍മാര്‍ ഒരുക്കുന്ന ആഘോഷ ചടങ്ങില്‍ കോഴിക്കോട്‌ സാമൂതിരി രാജ വി.കെ.മാനവവിക്രമരാജ , കമല രാജ മഹാകവി അക്കിത്തം അച്യുതന്‍നമ്പൂതിരി , തൃത്താല എം.എല്‍.എ. വി.ടി ബാലറാം, പട്ടാമ്പി എം.എല്‍.എ. സി.പി.മുഹമ്മദ്‌,സാഹിത്യകാരന്‍മാരായ ആലങ്കോട് ലീലാകൃഷ്ണന്‍,രാജന്‍ ചുങ്കത്ത്‌,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ് ടി.വി.ചന്ദ്രമോഹന്‍, കേരള ഗണക കണിശ സഭ സംസ്ഥാന പ്രസിഡന്റ് ഡോ.അശോകന്‍ പാച്ചല്ലൂര്‍. KGKS സെക്രട്ടറി മുത്തൂര്‍ ദേവിദാസ് ,കേരള ജ്യോതിഷ പരിഷത്ത്‌ പ്രസിഡന്‍റ് അഡ്വ രഘുരാമ പണിക്കര്‍ തുടങ്ങിയ പ്രമുഖര്‍സംബന്ധിക്കും .