ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Monday, November 28, 2011

Areekulangara Soman panicker

                                                                           രണ്ടാം ശ്രാര്‍ദ്ധ   ദിനം 


അരീകുളങ്ങര സോമന്‍ പണിക്കര്‍ 
 അരീകുളങ്ങര സോമന്‍ പണിക്കര്‍ 
ജ്യോതിഷത്തിനും, സമുദായത്തിനും വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയും പ്രയത്നിക്കുകയും ചെയ്ത ജ്യോതിഷാചാര്യന്‍ അരീകുളങ്ങര സോമന്‍ പണിക്കര്‍.കേരളത്തിലെ അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതന്മാരില്‍ ഒരാളായിരുന്ന    അദ്ദേഹം. K.K.PS .സംസ്ഥാന അധ്യക്ഷ പദവിയും അലങ്കരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു .

 

Friday, November 25, 2011



                           നിര്യാതയായി
തളിയങ്ങോട്ട് കളരിക്കല്‍ രാവുണ്ണി പണിക്കരുടെ ഭാര്യ മാടശ്ശേരി കളരിക്കല്‍ കല്യാണി പണിക്കത്യാര്‍ നിര്യാതയായി .ഉത്തമന്‍ ,രവീന്ദ്രന്‍ പണിക്കര്‍ (ജ്യോത്സ്യന്‍ )ഉഷ രത്നം എന്നിവര്‍ മക്കളാണ് .തച്ചിങ്ങാടം കളരിക്കല്‍ സുലോചന ,കുവക്കൊട്ട് കളരിക്കല്‍ ജയസുധ ,പാതയ്ക്കര കളരിക്കല്‍ വാസുദേവന്‍ എന്നിവര്‍ മരുമക്കളുമാണ് .

Sunday, November 06, 2011

      ഏകീകൃത ജാതി സര്ട്ടിഫിക്കട്റ്റ്   അനുവദിക്കണം 

കേരളത്തില്‍ ജ്യോതിഷം കുലതോഴിലാക്കിയ ഗണകന്‍,കണിയാര്‍ ,കണിശു.കളരി പണിക്കര്‍,കളരി കുറുപ്പ് ,കണിയാര്‍ പണിക്കര്‍ എന്നീ സമുദായ വിഭാഗങ്ങള്‍ക്ക് ഏകീകൃത ജാതി സര്ട്ടിഫിക്കട്റ്റ്   അനുവദിക്കണമെന്ന് കണിയാര്‍ പണിക്കര്‍ സമാജം പ്രവര്‍ത്തകസമിതി യോഗം ആവശ്യപെട്ടു. പിന്നോക്ക ജാതിയിലുള്‍പ്പെട്ട ഈ സമുദായത്തിലെ  ഓരോ വിഭാഗവും വ്യത്യസ്ത  സംഘടനകള്‍ ഉണ്ടാക്കി   ഉന്നമനത്തിനു  മത്സരിക്കുന്നത് സമുദായത്തിന് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ക്കും , അവകാശങ്ങള്‍ക്കും  വിഘാതമാവുകയാണ്‌ .അതിനാല്‍  സമുദായ ഏകീകരണത്തിന്  വേണ്ടി എല്ലാ ജ്യോതിഷ   സമുദായ നേതാക്കന്മാരും ഒത്തൊരുമിക്കേണ്ട സമയം അതിക്രമിചിരിക്കയാനെന്നും യോഗം വിലയിരുത്തി.ഏകീകൃത ജാതി സര്ട്ടിഫിക്കട്റ്റ്  അനുവദിക്കണമെന്ന് ആവശ്യപെട്ടു പിന്നോക്ക  ക്ഷേമ   വകുപ്പ് മന്ത്രി  എ.പി.അനില്‍കുമാറിന്   നിവേദനം  നല്‍കുവാനും   യോഗം തീരുമാനിച്ചു 
ചടങ്ങില്‍ സമാജംഭാരവാഹികളായ ടി.കെ.രാമദാസ് ,കരിമ്പില്‍ രാധാകൃഷ്ണന്‍   ,തൃക്കിടീരി   കളരിക്കല്‍ രാമകൃഷ്ണന്‍  ,തിരുവാലി കളരിക്കല്‍ പത്മനാഭന്‍ ,തളിയങ്ങോട്ട്  കളരിക്കല്‍ ബിനീഷ് പണിക്കര്‍ ,ടി.കെ.സതീശന്‍ ,വിപിന്‍  അയ്യാത്ത്,ടി.കെ.സതീഷ്‌ പണിക്കര്‍ എന്നിവര്‍   സംസാരിച്ചു.