ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Wednesday, April 25, 2012


 
പിന്നാക്ക-ന്യൂനപക്ഷ വായ്‌പ: 
അപേക്ഷാഫോം 28ന് ടൗണ്‍ഹാളില്‍

മലപ്പുറം: സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും മതന്യൂന പക്ഷങ്ങള്‍ക്കും നല്‍കുന്ന വ്യക്തിഗത വായ്പകള്‍ക്കുളള അപേക്ഷാഫോം 28 ന് മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നിന്ന് ലഭിക്കും.

ഇതോടനുബന്ധിച്ച് മറ്റുപിന്നാക്ക, മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ വായ്പ രണ്ടു ലക്ഷം രൂപ, വിദ്യാഭ്യാസ വായ്പ മൂന്ന് ലക്ഷം രൂപ, പെണ്‍കുട്ടികളുടെ വിവാഹത്തിനായി ഒന്നര ലക്ഷം രൂപ, ഉദ്യോഗസ്ഥര്‍ക്ക് ഭവനപുനരുദ്ധാരണത്തിനും വാഹനം വാങ്ങുന്നതിനും മൂന്ന് ലക്ഷം, വിവിധോദ്ദേശ വായ്പകള്‍ ഒരുലക്ഷം രൂപ വരെയും കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്നതിനുളള അപേക്ഷാഫോമുകളുടെ വിതരണമുണ്ടായിരിക്കും.

Tuesday, April 17, 2012

വിഷുഫല  പത്രിക പുറത്തിറക്കി

കണിയാര്‍  പണിക്കര്‍ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിഷുഫല പത്രിക പുറത്തിറക്കി.മുന്‍പ് ഓലയില്‍ എഴുതി വീടുകളില്‍ എത്തിച്ചിരുന്ന വിഷുഫല പത്രിക നോട്ടീസ്‌ രൂപത്തിലാണ് സമാജം പുറത്തിറക്കിയത്.പത്തപ്പിരിയം മോഹന്‍ദാസ്‌ പണിക്കരും,തളിയങ്ങോട്ടു കളരിക്കല്‍ ശ്രീജിത്ത്‌ പണിക്കരുമാണ് വിഷുഫലം ഗണിച്ചത്.ദേശത്ത് ജനശ്രദ്ധയാകര്‍ഷിച്ച വിഷുഫല പത്രിക  നല്ല പ്രതികരണമാണ്  ലഭിച്ചുകൊണ്ടിരിക്കുന്നത് .
വിഷുഫല പത്രിക പുറത്തിറക്കിയതുമായി ബന്ധപ്പെട്ടു 
മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത
വിഷുഫല പത്രിക പുറത്തിറക്കി പഴയ ആചാര അനുഷ്ടാനങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ ശ്രമിക്കുകയാണ് കണിയാര്‍ പണിക്കര്‍ സമാജം.സമാജം പ്രസിഡന്‍റ് ടി.കെ.രാമദാസ്‌  പത്രിക പ്രകാശനം ചെയ്തു. സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍, ഭാരവാഹികളായ ടി.കെ.ഗോവിന്ദന്‍, ടി.കെ.സതീശന്‍,വിപിന്‍ അയ്യാത്ത്‌, ബിനേഷ്‌ പണിക്കര്‍  എന്നിവര്‍ സംസാരിച്ചു .
  വിഭാഗീയത മറന്നു ഒത്തോരുമിക്കണം
 കേരളത്തിലെ പിന്നാക്ക സമുദായമായ ഗണകന്‍, കണിയാന്‍, കാണി, കണിയാര്‍ പണിക്കര്‍, കളരി കുറുപ്പ്, കളരി പണിക്കര്‍ എന്നീ നാമധേയങ്ങളില്‍ അറിയപ്പെടുന്ന ജ്യോതിഷ വിഭാഗം ഇതര സമുദായങ്ങളെ അപേക്ഷിച്ചു  ഇന്നും  അവഗണനയുടെ വക്കിലാണ്. ഈ സമുദായത്തിനു വിഭാഗീയത മറന്നു സംഘടിക്കുവാണോ, മറ്റു സമുദായങ്ങളെപ്പോലെ സാമൂഹ്യപരമായും, രാഷ്ട്രീയപരമായും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ പ്രവര്ത്തിക്കുവാണോ നാളിതുവരെയായി കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ന് കേരളത്തില്‍ ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷമായ പണിക്കര്‍ സമുദായം പല ജില്ലകളിലായി വ്യത്യസ്ത പേരുകളില്‍ വിവിധ നാമധേയങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും എകോപനമില്ലാത്തതാണ് ഇന്നത്തെ ഈ ദുരവസ്ഥക്ക് കാരണമെന്ന് പറയേണ്ടിയിരിക്കുന്നു.എന്നാല്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യവും,കുലമഹിമയും അവകാശപ്പെടുന്ന തൃശ്ശൂര്‍ ആസ്ഥാനമാകി പ്രവര്‍ത്തിക്കുന്ന ഒരു പണിക്കര്‍  സംഘടനയും, രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ജാതി താഴ്ത്തി അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ ശ്രമിക്കുന്ന തിരുവനന്തപുരം ആസ്ഥാനമാകി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഗണക സംഘടനയും തമ്മിലാണ് പുതിയ പോരടിക്കല്‍. മറ്റു സമുദായങ്ങളെല്ലാം തന്നെ തങ്ങളുടെ സമുദായ ഉന്നമനത്തിനായി സ്ഥാനമാനങ്ങളും, വര്‍ണ്ണ വ്യത്യാസങ്ങളും മറന്നു ഒത്തൊരുമിച്ചപ്പോള്‍ അവര്‍ നേടിയെടുത്തത് തങ്ങളുടെ സമുദായത്തിന്‍റെ അഭിമാനവും, ഉന്നമാനവുമായിരുന്നു.ഇന്ന് ഭരണ സിരാകേന്ദ്രങ്ങള്‍ നിയന്ത്രിക്കാന്‍ തന്നെ ഈ സമുദായ സംഘടനകള്‍ക്കായി എന്നത് വിസ്മരിക്കാനാവില്ല. ഇത്തരം സാഹചര്യങ്ങളിലാണ് നമ്മുടെ സമുദായം മാത്രം ആഡ്യത്വവും, സ്ഥാനമാനങ്ങളും പറഞ്ഞു അസംഘടിതരായി നില്‍ക്കുന്നത്.
ഇപ്പോള്‍  നമ്മള്‍ ഇരുത്തി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. മറ്റു സമുദായങ്ങളില്‍നിന്നും വ്യത്യസ്തരായി പണ്ഡിതരും,  ലോകപരിചിതരുമാണെന്നു അഭിമാനിക്കുന്ന ഈ സമുദായത്തിനു  നാളിതുവരെയായി എന്ത് നേടാനായിസമൂഹത്തില്‍  സാമൂഹ്യപരമായും, വിദ്യാഭ്യാസപരമായും മുന്നേറാന്‍ ഈ സമുദായത്തിന് എന്ത് കൊണ്ടാവുന്നില്ല ...സമുദായത്തിനു ലഭിക്കേണ്ട അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ നമുക്കായിട്ടുണ്ടോ .. ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ സംഘടന കെട്ടുറപ്പ് ഇല്ലാത്തത് തന്നെയല്ലേ കാരണം..
നമുക്ക് കളരി കുറുപ്പിന്‍റെയും,കളരി പണിക്കരുടെയും, കണിയാന്‍റെയും, ഗണകന്‍റെയും പിന്നാമ്പുറം തേടി പോകുകയാണോ വേണ്ടത്...അതോ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്ന ഒരേ വിഭാഗത്തില്‍ വരുന്ന ഈ സമുദായങ്ങളുടെ എകോപനവും, ഉന്നമനവുമാണോ വേണ്ടത്..
എന്തായാലും ഒരു കാര്യം തീര്‍ച്ചയാണ് സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ജീവിക്കുന്ന ഒരേ സമുദായത്തിനു തന്നെ വ്യത്യസ്ത സംസ്കാരവും, ആചാരഅനുഷ്ടാനങ്ങളും, ജീവിതരീതികളും സ്വാഭാവികമാണ്.ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുക പ്രയാസമാണ്. അതിനാല്‍ ഇപ്പോള്‍ നമുക്കാവശ്യം സമുദായത്തിന്‍റെ വിഭാഗീയത മറന്നുള്ള പ്രവര്‍ത്തനമാണ്.എല്ലാ പണിക്കര്‍ സമുദായ സംഘടനകളും വിഭാഗീയത്‌ മറന്നു ഒരു കൊടിക്കീഴില്‍ അണിനിരക്കുകയും, സമുദായ ഉന്നമനത്തിനു ഉദകുന്ന അവകാശങ്ങള്‍ക്കായി പോരാടുകയും,അത് നേടിയെടുക്കുവാന്‍ ശക്തി പ്രാപിക്കുകയും ചെയ്യണം. അല്ലാതെ ജാതിയുടെ മാഹാത്മ്യവും, ആഡ്യത്വവും ഉയര്‍ത്തിക്കാട്ടി, തങ്ങളുടെ സഹോദരന്മാരെ തന്നെ ഉച്ചനീചത്വം പറഞ്ഞുആക്ഷേപിച്ചു വിഭാഗീയത സൃഷ്ടിച്ചു വിഘടിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്ന് മറക്കാതിരിക്കുക.  

Thursday, April 12, 2012

വിഷു ഫലം  2012
കൊല്ലം1187  മത് മീന മാസം31നു  ( 2012ഏപ്രില്‍ 13 ) വെള്ളിയാഴ്ച അസ്തമിച്ചു സൂര്യോദയാദി 32 നാഴികയും 17 വിനാഴികയും ചെന്ന സമയം (വൈകുന്നേരം 7 മണി16 മിനിറ്റ്‌ )ഉത്രാടം നക്ഷത്രം മകരകൂറില്‍ തുലാം രാശി ഉദയ സമയെ  വിഷു സംക്രമം.അന്നസ്തമിച്ചു മേട മാസം 1 നു ശനിയാഴ്ച പുലരുവാന്‍ 4 നാഴിക രാവുള്ളപ്പോള്‍ മീനം രാശി സമയത്ത് (കാലത്ത് 4.44 നു ശേഷം 6 മണിക്കുള്ളില്‍) കണി കൈ നേട്ടാദികള്‍ക്കും, കൈക്കോട്ടു ചാല്‍ക്കും,മേടം 1 നു ഉദയാസ്തമയെ  മേടം രാശി സമയത്ത് പോഴുതളുപ്പാനും, മേട മാസം 6നു വ്യാഴാഴ്ച ഉദിച്ചു  4 നാഴിക  പുലര്‍ന്നതിനു ശേഷം (പകല്‍ 7 മണിക്ക് ശേഷം7.56 നുള്ളില്‍ )ഇടവം രാശി സമയത്ത് ചാലിടുവാനും, വിതപ്പാനും  ശുഭം .
വിഷു വരവ് 
 വൃഷഭ വാഹനം, നിന്ന് വരവ്, വടക്കോട്ട് ദൃഷ്ടി,വെളുത്തനിറം,നിര്‍മ്മല വസ്ത്രം,ഗോമേദകം ആഭരണം,ചക്രം ആയുധം,ദര്‍ഭ ഭക്ഷണം,നാല് പറ വര്ഷം,മാഹേന്ദ്ര മണ്ഡലം,രാജ ശുക്ര:,മന്ത്രി ശുക്ര:,സെനാധിപോ ഗുരു:.
സാമാന്യ ഫലങ്ങള്‍ 
വാഹനം വൃഷഭ (കാള)മാകയാല്‍ താഴ്ന്ന സമുദായക്കാര്‍ക്ക് സുഖവും,നിന്ന് വരവാകയാല്‍ ബഹുമാന്യ ജനങ്ങളെ സ്ഥാനമാനങ്ങള്‍ക്കനുസരിച്ചു അഭിവന്ദിക്കുകയും,വടക്കോട്ട് ദൃഷ്ടിയാകയാല്‍ ദീര്‍ഘായുസ്സും,ഐശ്വര്യവും ഫലം. വെളുത്തനിറമാകയാല്‍ മനസന്തുഷ്ടിയും,കാര്യസാദ്ധ്യവും, നിര്‍മ്മല വസ്ത്രമാകയാല്‍ ശൂദ്ര വര്‍ണ്ണ വിഭാഗങ്ങള്‍ക്ക് അരിഷ്ടതയും,ചക്രം ആയുധമാകയാല്‍ രോഗക്ലേശവും,ദര്‍ഭ  ഭക്ഷണമാകയാല്‍ ധാന്യവിളകള്‍ക്ക് നാശവും,നാലുപറ വര്‍ഷമാകയാല്‍ കൃഷ്യാദികള്‍ക്ക് ഉപയുക്തമായ കാലഘട്ടങ്ങളില്‍ വര്‍ഷ കുറവും, മറ്റു കാലങ്ങളില്‍ അമിത വര്‍ഷവും, മാഹേന്ദ്ര മണ്ടലമാകയാല്‍ സുഭിക്ഷവും സുഖവുന്‍ ഫലം.
രാജാവ് ശുക്രനാകയാല്‍ ധാന്യാദികള്‍ക്ക് വര്‍ധനയും,നാല്‍ക്കാലികള്‍ക്ക് പുരോഗതിയും,വര്ഷം യഥാകാലത്തു തുടങ്ങുകയും,ദാമ്പത്യസുഖവും ഫലം. മന്ത്രി  ശുക്രനാകയാല്‍ സ്ത്രീജനങ്ങള്‍ക്ക്‌ ഭര്‍ത്താക്കന്മാരില്‍ നിന്ന് സമാധാനവും, ബഹു ധാന്യ വൃദ്ധിയും ആരോഗ്യവും, സേനാധിപന്‍ ഗുരുവായതിനാല്‍ യാഗാദികര്‍മ്മങ്ങളില്‍ ജനങ്ങള്‍ക്ക്‌ താല്‍പ്പര്യവും, രാജാക്കന്മാര്‍ ധര്‍മ്മരഥന്മാരായി പ്രവര്‍ത്തിക്കുകയും ഫലം.
എല്ലാവര്‍ക്കും പണിക്കര്‍ സമാജത്തിന്‍റെ 
നന്മ നിറഞ്ഞ സമൃദ്ധിയുടെ വിഷു ആശംസകള്‍ 
നിങ്ങളുടെ വിഷുഫലം

Tuesday, April 10, 2012

അന്തരിച്ചു 


പൂക്കോട്ടുംപാടം  : തട്ടിയെക്കല്‍ വലിയകുളം തട്ടാം വീട്ടില്‍ ഭാനുമതി (84) അന്തരിച്ചു .

Tuesday, April 03, 2012

പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് 
ഈ വര്‍ഷം മുതല്‍ 
 തൃശൂര്‍: പിന്നാക്ക വികസന വകുപ്പിന്റെ ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഇക്കൊല്ലം തന്നെ പാവപ്പെട്ട കുട്ടികള്‍ക്ക് ലഭ്യമാകും. ഏറെ വിവാദങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ട വകുപ്പിന്റെ ആദ്യപദ്ധതിയാകും ഇത്. ഇക്കൊല്ലം സ്‌കോളര്‍ഷിപ്പിനായി രണ്ടര കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. പദ്ധതിക്കായി കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസം ഒന്നേകാല്‍ കോടി രൂപ അനുവദിച്ചിരുന്നു. ഇത്രയും തുക തന്നെ സംസ്ഥാന വിഹിതമായും ലഭിക്കും. കേന്ദ്രവിഹിതത്തിന് തുല്യമായ തുകമാത്രമേ സംസ്ഥാനത്തിന് ചെലവാക്കാനാകൂ.
ഈ വിദ്യാഭ്യാസ വര്‍ഷം തീരും മുമ്പ് കുറച്ചുകുട്ടികള്‍ക്കെങ്കിലും നല്‍കി സ്‌കോളര്‍ഷിപ്പ് വിതരണത്തിന് തുടക്കം കുറിക്കാനുള്ള നീക്കത്തിലായിരുന്നു വകുപ്പ്. ഇതിനായി പട്ടികജാതി പിന്നാക്ക ക്ഷേമ മന്ത്രി എ.പി. അനില്‍കുമാറും പിന്നാക്ക വികസന വകുപ്പ് ഡയറക്ടര്‍ വി. ആര്‍. ജോഷിയും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മന്ത്രി മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ബഡ്ജറ്റ് വകയിരുത്തല്‍ കഴിഞ്ഞെങ്കിലും അടിയന്തരമായി ഒന്നേകാല്‍ കോടി രൂപ അനുവദിച്ചത്. പത്താം ക്‌ളാസില്‍ പഠിക്കുന്ന കാല്‍ ലക്ഷത്തോളം കുട്ടികള്‍ക്കെങ്കിലും ഇക്കൊല്ലം സ്‌കോളര്‍ഷിപ്പ് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
ഗവ, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ഈഴവരുള്‍പ്പെടെയുള്ള ഹിന്ദു, മുസ്‌ളിം, ലാറ്റിന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വാര്‍ഷിക വരുമാനം 44,500 രൂപ കവിയാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ്. ക്‌ളാസ് 1–5: 750 രൂപ, ക്‌ളാസ് 6–8: 900, ക്‌ളാസ് 9–10 : 1000 എന്നിങ്ങനെയാണ് വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക.