ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Monday, April 28, 2014



ദൈവജ്ഞ പരിഷത്ത്‌ "ജ്യോതിഷ ശാസ്ത്ര സദസ്സ് "
മെയ്‌ ഏഴിന് കോഴിക്കോട്‌ 


ദൈവജ്ഞ പരിഷത്തിന്റെ ജ്യോതിഷസെമിനാറും ചര്‍ച്ചയും 2014 മെയ്‌ 7 നു ബുധനാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠധിപതി ചിദാനന്ദപുരി ഉദ്ഘാടനം നിര്‍വഹിക്കും. ‘ജ്യോതിഷത്തിന്റെ വേദാംഗത്വവും ശാസ്ത്രീയതയും’ എന്ന വിഷയത്തില്‍ നടക്കുന്ന ശാസ്ത്രസദസ്സില്‍ ഗവ.മെഡിക്കല്‍കോളേജ്‌ റിട്ടയര്‍ പ്രൊഫസര്‍ ഡോ.സുവര്‍ണ്ണ നാലപ്പാട്ട് ,തിരുവനന്തപുരം ഗവ.സംസ്കൃത കോളെജ് പ്രൊഫസ്സര്‍ ഡോ.ഈശ്വരന്‍ എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെമിനാറില്‍ ജ്യോതിഷം “കുടുംബ ഭദ്രതയ്ക്കു ഒരു ശാസ്ത്രീയ അപഗ്രഥനം”എന്നവിഷയത്തില്‍ വട്ടോളി അരവിന്ദന്‍ പണിക്കര്‍ പ്രബന്ധമവതരിപ്പിക്കും. പൂക്കാട് സോമന്‍ പണിക്കര്‍, അരീകുളങ്ങര സുരേഷ് പണിക്കര്‍ , ഉള്ള്യേരി രാരിച്ചന്‍കുട്ടി ജോത്സ്യര്‍, അമ്പലക്കോത്ത് വിജയരാഘവന്‍, വള്ളിക്കുന്ന് ബാബുപണിക്കര്‍ തുടങ്ങിയ പ്രമുഖ ജ്യോത്സ്യന്മാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക പൂവത്തിങ്ങല്‍ പ്രകാശ്‌ പണിക്കര്‍ 9847484904, കൊടുവള്ളി രമേശ്‌ പണിക്കര്‍ 9447884743 ,പാലക്കാട് യമുനനന്‍ പണിക്കര്‍ 9846445482

No comments:

Post a Comment