ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Sunday, July 29, 2012

ഒന്നാംക്ലാസ് മുതല്‍ സംസ്‌കൃതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം
-കേരള ഗണക കണിശ സഭ

ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും,പണിക്കര്‍ സമുദായത്തില്‍പെട്ട 60 കഴിഞ്ഞ എല്ലാ ജ്യോത്സ്യന്മാര്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്നും കേരള ഗണക കണിശ സഭ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാലുചേളാരി, മുത്തുര്‍ ദേവീദാസന്‍, ദേശമംഗലം മനോജ്, കെ.പുരം സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
  പി.കെ. ബാലന്‍ (പ്രസി), ഗോപാലന്‍, കുറൂര്‍ ശശിധരന്‍ പണിക്കര്‍ (വൈസ് പ്രസി), താനൂര്‍ പ്രേമന്‍ പണിക്കര്‍ (സെക്ര.), ചങ്ങരംകുളം കിഷോര്‍ പണിക്കര്‍, സുന്ദരന്‍ കെ. പുരം, എട്ടുതറ ബാലകൃഷ്ണന്‍ (ജോ. സെക്ര.), കൊടവായൂര്‍ രാജന്‍ പണിക്കര്‍ (ട്രഷ.)എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Friday, July 27, 2012

പണിക്കര്‍ സമുദായത്തിനു  സംവരണം  
ഏര്‍പ്പെടുത്തണം
-കണിയാര്‍ പണിക്കര്‍ സമാജം

 ഗണക,കണിയാര്‍ ,കളരി കുറുപ്പ്, കളരി പണിക്കര്‍ സമുദായത്തിന്റെ വിദ്യാഭ്യാസ  സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്  ജാതി സംവരണം ഏര്‍പ്പെടുത്തണമെന്നും.ദേവസ്വം  ബോര്‍ഡിലും ക്ഷേത്രങ്ങളിലും പാരമ്പര്യ ജ്യോത്സ്യന്മാര്‍ക്ക്   അര്‍ഹമായ  പ്രാതിനിധ്യം നല്‍കണമെന്നും  കണിയാര്‍ പണിക്കര്‍ സമാജം ജില്ല  പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ്  ടി.കെ.     രാമദാസ്  അധ്യക്ഷത  വഹിച്ചു.  ടി.കെ. രാമചന്ദ്രപ്പണിക്കര്‍, ടി.കെ.ശിവദാസന്‍ ,ടി.കെ.ബിനീഷ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
ടി.കെ.രാമദാസ് (പ്രസിഡന്റ് ),ടി.കെ.രവീന്ദ്രന്‍  പണിക്കര്‍ (വൈസ്‌ പ്രസിഡന്റ് ), കരിമ്പില്‍ രാധാകൃഷ്ണന്‍ (സെക്രട്ടറി), ടി.എസ് സുരേഷ് ബാബു,വിപിന്‍ അയ്യാത്ത് (ജോയന്റ്  സെക്രട്ടറി), ടി.കെ.പദ്മനാഭന്‍ ( ട്രഷറര്‍ ) ,ടി.കെ.സതീശന്‍ (കോ ഓര്‍ -ഡിനേറ്റര്‍ ) എന്നിവരെ പുതിയ  ഭാരവാഹികളായി തിരഞ്ഞെടുത്തു.

Wednesday, July 18, 2012

സമുദായങ്ങളുടെ ഐക്യവുമായി സഹകരിക്കും


അവശത അനുഭവിക്കുന്ന മുഴുവന്‍ ഹിന്ദുക്കളുടെയും ഒരു വേദി രൂപീകരിക്കാനുള്ള എസ്എന്‍ഡിപി യുടെ ശ്രമം  സ്വാഗതാര്‍ഹമാണെന്നും,എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി.യും ചേര്‍ന്ന് ഭൂരിപക്ഷ സമുദായങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്  കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്  കണിയാര്‍ പണിക്കര്‍ സമാജം ജില്ല കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു ഈ കൂട്ടായ്മയെ ശാക്തീകരിക്കാന്‍  കണിയാര്‍ പണിക്കര്‍ സമാജം പരിപൂര്‍ണ സഹകരണം  നല്‍കുമെന്നും സമാജം ഭാരവാഹികള്‍ അറിയിച്ചു.യോഗം സമാജം പ്രസിഡന്റ് ടി.കെ.രാമദാസന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍ പ്രമേയം അവതരിപ്പിച്ചു. ടി.കെ.സതീശന്‍ , ടി.കെ.പദ്മനാഭന്‍ , ടി.കെ.ബിനേഷ് പണിക്കര്‍ ,വിപിന്‍   അയ്യാത്ത് എന്നിവര്‍ സംസാരിച്ചു.

Thursday, July 12, 2012

വാസ്തു-ജ്യോതിഷക്ലാസുകള്‍

തൃശ്ശൂര്‍ : പാറമേക്കാവ് ദേവസ്വം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വാസ്തു-ജ്യോതിഷം ക്ലാസുകള്‍ (ഈവനിങ്) മൂന്നാമത്തെ ബാച്ച് ഉടനെ ആരംഭിക്കുന്നതാണ്. കൂടാതെ ഹോര-ജാതകാദേശം ഒന്നാം ബാച്ചും ആരംഭിക്കുന്നുണ്ട്. എസ്.എസ്.എല്‍.സി.യാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവര്‍ക്കും സംസ്‌കൃത പരിജ്ഞാനമുള്ളവര്‍ക്കും പ്രവേശനത്തിന് മുന്‍ഗണന. അപേക്ഷകര്‍ക്ക് 20 വയസ്സ് പൂര്‍ത്തിയിരിക്കണം. ദേവസ്വം ഓഫീസില്‍ നിന്ന് അപേക്ഷാഫോറം ലഭിക്കും. താല്പര്യമുള്ളവര്‍ ജൂലായ് 18 രാവിലെ 11 മണിക്ക് പാറമേക്കാവ് ദേവസ്വം ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍: 0487 2331273

Wednesday, July 11, 2012

ജ്യോതിശാസ്ത്രപരിഷത്ത് സംസ്ഥാനസമ്മേളനം
 കോഴിക്കോട്ട്

കോഴിക്കോട്: ഭാരതീയ ജ്യോതിശാസ്ത്രപരിഷത്തിന്റെ 36-ാം സംസ്ഥാനസമ്മേളനം ആഗസ്ത് 24ന് രാവിലെ ഒമ്പതുമുതല്‍ കോഴിക്കോട് പത്മശ്രീ ഓഡിറ്റോറിയത്തില്‍ നടക്കും.

ഇതിന്റെ ഭാഗമായി പണ്ഡിതസദസ്സ്, താന്ത്രിക-തച്ചുശാസ്ത്രസെമിനാര്‍ എന്നിവയുണ്ടാകും. ഭാരതത്തിന്റെയും യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധിയുടെയും പേരുകള്‍ സമന്വയിപ്പിച്ച് അഷ്ടമംഗല്യപ്രശ്‌നം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പരിഷത്ത് പ്രസിഡന്റ് മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ , ജനറല്‍സെക്രട്ടറി ടി.കെ. മുരളീധരപ്പണിക്കര്‍ , വൈസ്​പ്രസിഡന്റ് ഹരിദാസ് പണിക്കര്‍ , ഷാജികൃഷ്ണന്‍ , പി.ഇ. ഗിരിജ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Wednesday, July 04, 2012

തിരുമാന്ധാംകുന്ന് യജുര്‍വേദ
 ലക്ഷാര്‍ച്ചനയ്‌ക്കൊരുങ്ങുന്നു


 


അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തില്‍ ആദ്യമായി യജുര്‍വേദ ലക്ഷാര്‍ച്ചന നടത്തുന്നു. യജുര്‍വേദ ലക്ഷാര്‍ച്ചന അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രമാണുള്ളത്.
കര്‍ക്കടകാരംഭ ദിവസമായ 17ന് ലക്ഷാര്‍ച്ചന തുടങ്ങും. നാലമ്പലത്തിനകത്ത് പാട്ടുകൊട്ടിലിനടുത്ത വാതില്‍മാടത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് യജ്ഞം. 24ന് സമാപിക്കും.
ഇരിങ്ങാലക്കുട കാമകോടി യജുര്‍വേദ പാഠശാലയുടെ നേതൃത്വത്തില്‍ കൈമുക്ക് വൈദികന്‍ ശ്രീധരന്‍ നമ്പൂതിരിയുടെയും ക്ഷേത്രംതന്ത്രി പന്തലക്കോട്ടത്ത് നാരായണന്‍ നമ്പൂതിരിയുടെയും പ്രത്യേക കാര്‍മികത്വത്തില്‍ മാതൃശാലയിലെ ഭഗവതിക്കാണ് യജ്ഞം.
നിത്യേന രാവിലെ 6.30 മുതല്‍ 11.30 വരെയും വൈകുന്നേരം 4.40 മുതല്‍ 7.00 വരെയുമാണ് യജ്ഞം.

Tuesday, July 03, 2012


സൗജന്യ ജ്യോതിഷ ക്ലാസ്‌


തൃശ്ശൂര്‍: തെക്കേ സ്വാമിയാര്‍ മഠത്തിന്റെ 'ശങ്കരീയം -2012' കാര്യക്രമങ്ങളുടെ ഭാഗമായി ഭദ്രകാളിക്ഷേത്രത്തില്‍ നടന്ന സൗജന്യ ജ്യോതിഷ - ആയുര്‍വേദ - വാസ്തുശാസ്ത്ര ക്ലാസ് ശങ്കരാനന്ദ ബ്രഹ്മാനന്ദ സ്വാമിയാര്‍ ഉദ്ഘാടനം ചെയ്തു. വടക്കുമ്പാട്ട് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. അടുത്ത ക്ലാസ് ജൂലായ് 29ന് ഉച്ചകഴിഞ്ഞ് 2ന് നടക്കും. ഫോണ്‍: 09447995474.

Monday, July 02, 2012


സംരംഭങ്ങള്‍ തുടങ്ങാന്‍ അപേക്ഷിക്കാം

മലപ്പുറം: പി.എം.ഇ.ജി.പിക്കു കീഴില്‍ വ്യവസായ സംരംഭം ആരംഭിക്കുന്നതിന് ഗ്രാമ-നഗര മേഖലകളില്‍നിന്നുള്ള സംരംഭകരില്‍നിന്ന് ജില്ലാ വ്യവസായകേന്ദ്രം അപേക്ഷ ക്ഷണിച്ചു.
ഉത്പന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് 25 ലക്ഷംരൂപവരെയും സേവനം പ്രദാനംചെയ്യുന്നവര്‍ക്ക് 10 ലക്ഷംരൂപവരെയും മൂലധനച്ചെലവ് വരുന്ന പ്രൊജക്ടുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന് 18 വയസ് പൂര്‍ത്തിയാവണം. സംരംഭകര്‍ കുറഞ്ഞത് എട്ടാംതരം പാസായവരാകണം. പദ്ധതി ചെലവിന്റെ 15 മുതല്‍ 35 ശതമാനംവരെ സബ്‌സിഡി ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക പരിജ്ഞാനം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രൊജക്ട് റിപ്പോര്‍ട്ട്, മറ്റ് രേഖകള്‍ സഹിതം രണ്ട് സെറ്റ് അപേക്ഷ ജില്ലാ വ്യവസായകേന്ദ്രത്തില്‍ നല്‍കണം.