ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Thursday, October 09, 2014

 

ഇനിയെങ്കിലും ജ്യോതിഷികള്‍  പെൺകുട്ടികളെ വെറുതെ വിടണം: 

പി.കെ ശ്രീമതി

pk-sreemathy-facebook-post-mangalyan--1

കണ്ണൂർ: മംഗൾയാന്റെ ചൊവ്വ പര്യവേഷണ യാത്രയെ ചൊവ്വാദോഷവുമായി ബന്ധപ്പെടുത്തി പി.കെ ശ്രീമതി എം.പിയുടെ പരിഹാസം. മംഗൾയാൻ ചൊവ്വയിലെത്തി, ഇനിയെങ്കിലും ജ്യോതിഷികള്‍   പെൺകുട്ടികളെ വെറുതെ വിടണമെന്നാണ് ശ്രീമതി ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസിറ്റിന്റെ പൂർണ്ണരൂപം:
മംഗൾയാൻ ചൊവ്വയിലെത്തി.
ഇനിയെങ്കിലും ജ്യോതിഷികൾ പെൺകുട്ടികളെ വെറുതെ വിടണം…
ഇനിയെങ്കിലും ചൊവ്വ എന്ന ഗ്രഹത്തിന്റെ ‘ദോഷം ‘ മാറ്റി കൊടുക്കാൻ ജോതിഷികൾ തയ്യാറാവണം. രാശിപ്പലകയിലെ പാപസ്ഥാനത്ത് നിർത്തി ഒരു പാട് അധിക്ഷേപം ചൊരിഞ്ഞ ‘മംഗല്യം മുടക്കിയായ ‘ഈ ഗ്രഹത്തിന് അതിമാനുഷികമായ ഒരു ശക്തിയും ഇല്ലായിരുന്നു എന്ന് പറയാനും വിശ്വസിക്കാനും ഇനിയെങ്കിലും ജ്യോതിഷ പണ്ഡിതന്മാർ തയ്യാറാകണം. ഒരു പാട് കുടുംബങ്ങളുടെ കണീര് വീണ് നനഞ്ഞ ഒരു ഇരുണ്ട കാലഘട്ടത്തിന് ഇവിടെ തിരശീല വീഴട്ടെ.. വിശ്വാസത്തിൽ നിന്ന് തിരിച്ചറിവിലേക്കും, ഭയത്തിൽ നിന്ന് യാഥാത്ഥ്യത്തിലക്കുമുള്ള ദൂരമാണ് മംഗൾയാൻ താണ്ടിയത് ..

Tuesday, July 22, 2014

തൊഴില്‍ സംവരണമേര്‍പ്പെടുത്തണം 
-ഗണക കണിശസഭ


ചേര്‍ത്തല: ഗണകാദി വിഭാഗങ്ങള്‍ക്ക് ഒരുശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് കേരള ഗണക കണിശസഭ (കെ.ജി.കെ.എസ്.) ആലപ്പുഴ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.ജി.കെ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ.പാച്ചല്ലൂര്‍ അശോകന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് കെ.എസ്.മനോജ് സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു.
മുത്തൂര്‍ ദേവിദാസന്‍, കെ.ജി.പ്രഭാകരന്‍, പുനലൂര്‍ ചന്ദ്രബോസ്, മണ്ണടി ഹരി, പട്ടണക്കാട് രാജീവ്, സ്ഥാനത്ത് റജി, ആമ്പല്ലൂര്‍ ശശിധരന്‍, പരമേശ്വര ഗണകന്‍, സുശീലാ പദ്മനാഭന്‍, ലളിത പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുറവൂര്‍ സായിറാം സ്വാഗതവും ഗോകുല്‍കൃഷ്ണ നന്ദിയും പറഞ്ഞു. കുടുംബസംഗമം, ജില്ലയിലെ സംസ്ഥാന നേതാക്കളെ ആദരിക്കല്‍ , എന്‍ഡോവ്‌മെന്റ് വിതരണം എന്നിവയും നടത്തി.
 
ഗുരുവായൂരിലെ ആചാരലംഘനം അംഗീകരിക്കാനാവില്ല 
-ജ്യോതിശ്ശാസ്ത്ര പരിഷത്ത്‌ 
കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തിലും ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലും നടക്കുന്ന ആചാരാനുഷ്ഠാനലംഘനം അംഗീകരിക്കാനാവില്ലെന്ന് ഭാരതീയ ജ്യോതിശ്ശാസ്ത്ര പരിഷത്ത് സംസ്ഥാനസമ്മേളനം അഭിപ്രായപ്പെട്ടു.
കര്‍ക്കടവാവ് ജൂലായ് 26ന് തന്നെ അനുഷ്ഠിക്കണം. പുലര്‍ച്ചെ 4.30-നാണ് വാവിന്റെ ആരംഭം.
സമ്മേളനത്തില്‍ പ്രസിഡന്റ് മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. സപ്തംബറില്‍ കോഴിക്കോട്ട് വിപുലമായ ജ്യോതിശ്ശാസ്ത്ര സമ്മേളനം നടത്താന്‍ തീരുമാനിച്ചു.
ഭാരവാഹികള്‍: മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ (പ്രസി.), ബേപ്പൂര്‍ ടി.കെ.മുരളീധരന്‍ പണിക്കര്‍ (ജന.സെക്ര.), ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ചെലവൂര്‍ ഹരിദാസന്‍ പണിക്കര്‍ (വൈസ് പ്രസി. ), ശ്യാംജിത്ത് പാലക്കല്‍ , ശ്രീകൃഷ്ണന്‍നമ്പൂതിരി (സെക്ര.), നെല്ലിക്കോട് പി.മോഹന്‍ദാസ് പണിക്കര്‍ (ട്രഷ.).
ഗണക കണിശസഭ മലപ്പുറം ജില്ലാ സമ്മേളനം

കേരള ഗണക കണിശസഭ മലപ്പുറം ജില്ലാ സമ്മേളനം പരപ്പനങ്ങാടിയില്‍ നടന്നു. കെ.കെ. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മുത്തൂര്‍ ദേവിദാസ്, ഇരിമ്പനം ശിവരാമന്‍, രത്‌നം ശിവരാമന്‍, പി.കെ. ബാലസുബ്രഹ്മണ്യന്‍, തൃപ്രങ്ങോട് ഗംഗാധര പണിക്കര്‍ , നിലമ്പൂര്‍ ഗോപാലന്‍, കുറൂര്‍ ശശിധരപണിക്കര്‍ , കെ.കെ. രാജന്‍ പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ വനിതാസഭ രൂപവത്കരിച്ചു. ഭാരവാഹികളായി സരസ്വതി പൊന്നാനി (പ്രസി), ഷീബ അശോകന്‍ (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.

Monday, June 02, 2014

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്


പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും, മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുമായ വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഒറ്റത്തവണയായി 5,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷാ ഫോറത്തിന്റെ മാതൃക http://ksbcdc.com/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, രേഖകള്‍ സഹിതം ജൂണ്‍ 30 നകം മാനേജിങ് ഡയറക്ടര്‍ , കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, സെന്റിനല്‍ , മൂന്നാം നില, പാറ്റൂര്‍ , വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം - 695 035 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
അപേക്ഷ ഫോറം ലഭിക്കാന്‍
അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കണം:
സ്വാമി സന്ദീപാനന്ദഗിരി

തൃശൂര്‍ : കേരളത്തില്‍ അടുത്ത സര്‍ക്കാര്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കണമെന്ന് സ്വാമി സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു. ആത്മവിശ്വാസമില്ലാതെ ആള്‍ദൈവങ്ങള്‍ക്കു പിറകെപ്പോകുന്ന "എസ്കേപ്പിസ"മാണ് ആധുനിക ആത്മീയത. സ്വന്തം അമ്മയില്‍നിന്ന് കിട്ടാത്ത സ്നേഹവും വാത്സല്യവും മറ്റൊരു "അമ്മ"യില്‍നിന്നും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച "ആള്‍ദൈവങ്ങളും ആത്മീയ വ്യാപാരവും ചോദ്യം ചെയ്യപ്പെടണം" എന്ന ജനസദസ്സ് തൃശൂര്‍ തെക്കേ ഗോപുരനടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി സന്ദീപാനന്ദഗിരി. അന്ധവിശ്വാസം മനുഷ്യനെ കീഴ്പെടുത്തിയതിന്റെ ഫലമായി പ്രകൃതി നിശ്ചയിക്കുന്ന സമയത്ത് ഒരു കുഞ്ഞിന് പിറന്നുവീഴാന്‍പോലും സാധ്യമല്ലാതായി. പ്രത്യേക നക്ഷത്രത്തില്‍ മാത്രം കുട്ടി ജനിച്ചാല്‍ മതിയെന്ന് നിശ്ചയിച്ച് ജ്യോത്സ്യരുടെ കുറിപ്പടികളുമായാണ് ഡോക്ടറെ സമീപിക്കുന്നത്. മാതാപിതാക്കളുടെ താല്‍പ്പര്യപ്രകാരം ജ്യോത്സ്യന്‍ പറയുന്ന സമയത്ത് കുഞ്ഞിനെ ഡോക്ടര്‍ കീറി പുറത്തെടുക്കുന്നു. പണിത വീട് വാസ്തുശാസ്ത്രത്തിന് എതിരെന്നു പറഞ്ഞ് പൊളിക്കുന്നു. "അക്ഷയതൃതീയ ദിന"ത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യമെന്ന എംബിഎ ബുദ്ധിയും വിശ്വാസമായി വിറ്റഴിക്കുന്നു. ആള്‍ദൈവമായ അമ്മയ്ക്കു മുന്നിലെ ക്യൂവും ബീവറേജസ് കോര്‍പറേഷനിലെ ക്യൂവും ഒരേപോലെയായിരിക്കുന്നു. ഇങ്ങനെ അധഃപതിച്ച കേരളം മുമ്പുണ്ടായിട്ടില്ല. ഇവിടെയാണ് അന്ധവിശ്വാസ നിര്‍മാര്‍ജന നിയമത്തിന്റെ അനിവാര്യത. ഈ നിയമം വന്നാല്‍ ഡോക്ടറും ജ്യോത്സ്യനും കൂട്ടുനിന്നവരുമെല്ലാം അകത്താവും. സ്വന്തം അമ്മയെ തള്ളയെന്നു വിളിക്കുകയും ആള്‍ദൈവത്തെ അമ്മയെന്ന് ആരാധനയോടെ വിളിക്കുകയും ചെയ്യുന്ന നാടാണിന്ന് കേരളം. അമ്മയെപ്പോലും സമര്‍ത്ഥമായി കച്ചവടം ചെയ്യുകയാണിവിടെ. മനുഷ്യന് ശബ്ദവും സ്പര്‍ശവും രസവും രൂപവും ഗന്ധവും പ്രദാനം ചെയ്ത പ്രകൃതി അനുഭവങ്ങളെയാണ് ആള്‍ദൈവങ്ങള്‍ തകര്‍ക്കുന്നത്. ആള്‍ദൈവഅമ്മ ഭക്തരെ കെട്ടിപ്പിടിക്കുന്നതല്ല ഇവിടത്തെ പ്രശ്നം. ഈ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്നതാണ്. കൈരളി ടിവിയിലെ അഭിമുഖം "അമ്മ"യ്ക്ക് നിന്ദയായെങ്കില്‍ അതിന് ആധ്യാത്മികമായ ഉത്തരമായിരുന്നു നല്‍കേണ്ടത്. സ്തുതിയും നിന്ദയും ഒരുപോലെ എന്ന് അവര്‍ പറഞ്ഞിരുന്നെങ്കില്‍ താന്‍ അവരുടെ കാല്‍ക്കല്‍ നമസ്കരിക്കുമായിരുന്നു. താന്‍ വലിയ ഭീഷണിയിലുടെയാണ് അന്ധിവിശ്വാസങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുന്നത്. വേദങ്ങളും ഉപനിഷത്തുമെല്ലാം പഠിച്ച താന്‍ പറയുന്നതിനെ സഹിഷ്ണുതയോടെ കേള്‍ക്കാന്‍ തയ്യാറല്ലാത്തവര്‍ ആക്രമിക്കുകയും നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ ഭീഷണികൊണ്ട് നിലപാടുകള്‍ തിരുത്താന്‍ തയ്യാറല്ല. ഡിവൈഎഫ്ഐ പോലുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ വേദിയില്‍ വരുന്നതില്‍ അഭിമാനിക്കുന്നുവെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. ശാസ്ത്രവും പ്രത്യയശാസ്ത്രവും ദൈവശാസ്ത്രവും പരാജയപ്പെട്ടാല്‍ അവിടെ അന്ധവിശ്വാസം വളരുമെന്ന് ജീവന്‍ ടിവി എക്സി. ഡയറക്ടര്‍ പി ജെ ആന്റണി പറഞ്ഞു. പ്രത്യയശാസ്ത്രം തകര്‍ന്നാല്‍ ജീവിതംതന്നെ തകരും. എന്റെ അപ്പന്‍ കമ്യൂണിസ്റ്റായതിന്റെ എല്ലാ കെടുതികളും അനുഭവിച്ച അമ്മ കൊന്ത എത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുമായിരുന്നു. അതുപോലുള്ള അമ്മമാരാണ് ഇന്ന് ആവശ്യം. അല്ലാതെ കപട ആള്‍ദൈവങ്ങളല്ല. നമുക്ക് പൊക്കിപ്പിടിക്കാന്‍ ഒരു ചെങ്കൊടിയും പൊക്കിപ്പറയാന്‍ ഒരു പാര്‍ടിയും വേണം. കൊടി താഴാന്‍ അനുവദിക്കരുത്. അതിനായി പ്രസ്ഥാനത്തെ നവീകരിക്കണം. അന്ധവിശ്വാസങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കാന്‍ ധൈര്യം കാട്ടിയ നേതാവാണ് പിണറായി വിജയനെന്നും പി ജെ ആന്റണി ചൂണ്ടിക്കാട്ടി.