ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Wednesday, May 30, 2012

വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്‌പ




മലപ്പുറം: പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ സ്ഥിരതാമസക്കാരായ മറ്റുപിന്നാക്ക /മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് സ്വയം തൊഴിലിന് ഒരുലക്ഷം രൂപ വായ്പനല്‍കും. ചെറുകിട സംരഭങ്ങള്‍ നടത്തുന്നവര്‍ക്കും പുതുതായി തുടങ്ങുന്നവര്‍ക്കും അപേക്ഷിക്കാം. 18നും 55നും മധ്യേ പ്രായമുള്ളവരായിരിക്കണം. പലിശ അഞ്ച് ശതമാനം (ന്യൂനപക്ഷക്കാര്‍ക്ക് ആറുശതമാനം). വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 40,000 രൂപയില്‍ താഴെയും നഗരപ്രദേശങ്ങളില്‍ 55,000 രൂപയില്‍ താഴെയുമായിരിക്കണം. തുക 60 പ്രതിമാസ തവണകളായി തിരിച്ചടയ്ക്കണം.

അപേക്ഷാഫോമും വിശദവിവരങ്ങളും മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂണ്‍ 30. ഫോണ്‍: 0483 2734114.

Thursday, May 24, 2012


ഹാന്‍ഡ്‌ലൂം ടെക്‌നോളജി 

ഡിപ്ലോമ കോഴ്‌സ്



ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ ത്രിവത്സര ഹാന്‍ഡ്‌ലൂം ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഗ്രേഡ് സമ്പ്രദായത്തില്‍ പത്താംക്ലാസ് പാസ്സായവര്‍ മാര്‍ക്കുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രായം 2012 ജൂലായ് ഒന്നിന് 15 വയസ്സിനും 23 വയസ്സിനും മധ്യേ. പട്ടികജാതി- വര്‍ഗ വിഭാഗത്തില്‍ പ്രായപരിധി 25 വയസ്സ് ആണ്. കൂടാതെ സംവരണവും അനുവദിച്ചിട്ടുണ്ട്.
നെയ്ത്തുവിഭാഗത്തിലുള്ളവര്‍ക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. ആകെയുള്ള 40 സീറ്റില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് 30 സീറ്റുകളാണ്.
അപേക്ഷാഫോറങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, തിരുവനന്തപുരത്തെ കൈത്തറി ടെക്‌സ്റ്റൈല്‍ ഡയറക്ടറേറ്റ്, തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം www.iihtkannur.org വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 10ന് വൈകുന്നേരം അഞ്ചിനുമുമ്പ് ഹാന്‍ഡ്‌ലൂംസ് ആന്‍ഡ് ടെക്‌സ്റ്റൈല്‍ ഡയറക്ടര്‍, വികാസ് ഭവന്‍ (പി.ഒ), തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.

ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ 

 കഥകളി വേഷം, സംഗീതംഡിപ്ലോമ 

   തൃശ്ശൂര്‍ ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ കഥകളി വേഷം, സംഗീതം (6വര്‍ഷ കോഴ്‌സ്) , ചെണ്ട, മദ്ദളം (4 വര്‍ഷം) ചുട്ടി (3 വര്‍ഷം) എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്‌സിനും പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സിനും മെയ്‌  30 വരെ അപേക്ഷിക്കാം. ഡിപ്ലോമയ്ക്കു ള്ള യോഗ്യത ഏഴാംക്ലാസ്. പട്ടികജാതി- വര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കഥകളിയോടൊപ്പം ഔപചാരിക വിദ്യാഭ്യാസത്തിനും അവസരമുണ്ടാകും. പരിശീലനവും താമസവും സൗജന്യം. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസം 1000 രൂപ സ്റ്റൈപെന്റ് ലഭിക്കും. താല്പര്യമുള്ളവര്‍ രക്ഷിതാവിന്റെ സമ്മത പത്രമടങ്ങുന്ന അപേക്ഷ സ്വന്തം വിലാസമെഴുതിയ 5 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍സഹിതം 30 ന് മുമ്പ് കലാനിലയം ഓഫീസില്‍ ലഭിക്കത്ത വിധം സെക്രട്ടറി , ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട - 680121 തൃശ്ശൂര്‍ ജില്ല എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

Wednesday, May 23, 2012

സംസ്‌കൃത വിദ്യാഭ്യാസ പുരസ്‌കാരത്തിന് 
അപേക്ഷ ക്ഷണിച്ചു


തൃശ്ശൂര്‍ അഖിലഭാരത സംസ്‌കൃതവിജ്ഞാന പഠനപീഠം സംസ്‌കൃതത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ സംസ്‌കൃതവിദ്യാഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

എസ്.എസ്.എല്‍.സി.യിലും പ്ലസ്ടുവിലും എ പ്ലസ്, എ. ലഭിച്ച വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ 5നുമുമ്പ് സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് അടക്കം സ്വയം സാക്ഷ്യപ്പെടുത്തിയ പൂര്‍ണ മേല്‍വിലാസവും ഫോണ്‍ നമ്പറും അടങ്ങുന്ന അപേക്ഷ സെക്രട്ടറി, സംസ്‌കൃതവിദ്യാഭ്യാസ പുരസ്‌കാരക്കമ്മിറ്റി, പി.ബി. നമ്പര്‍: 52, ഗുരുവായൂര്‍- 680101 എന്ന വിലാസത്തില്‍ അയയ്ക്കണം.
  നമ്മുടെ സംസ്കൃതം പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികളുടെയും  രക്ഷിതാക്കള്‍ ഇതിനു വേണ്ട പരിഗണന  നല്‍കി അപേക്ഷിക്കാന്‍ ശ്രദ്ധിക്കുമല്ലോ ..

Monday, May 21, 2012


  പിന്നാക്ക സമുദായക്കാര്‍ക്ക്  
    18 കോടി വായ്‌പ  നല്‍കുന്നു  

പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലയില്‍ പുതിയ സാമ്പത്തിക വര്‍ഷം വിവിധ പദ്ധതികള്‍ക്കായി 18 കോടി രൂപയുടെ വായ്പ നല്‍കുമെന്ന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ അറിയിച്ചു. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം എല്ലാവരിലും എത്തിക്കുവാനും വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാനും കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന ലഘുവായ്പാ പദ്ധതി നടപ്പാക്കിവരുന്നുണ്ട്. കഴിഞ്ഞവര്‍ഷം അഞ്ച് പഞ്ചായത്തുകള്‍ക്ക് 1.05 കോടി രൂപ വിതരണംചെയ്തു. ഈ വര്‍ഷം 2.56 കോടി രൂപ വിതരണംചെയ്യും.2011-12ല്‍ ജില്ലാ ഓഫീസില്‍നിന്ന് 1529 പേര്‍ക്ക് 14.89 കോടി വിതരണംചെയ്തു.
ഈ വിഭാഗങ്ങള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിന് തൊഴില്‍രഹിതര്‍ക്ക് 500രൂപ സ്റ്റൈപ്പന്റ് നല്‍കും. ആറുമാസമാണ് പരിശീലനം. ഇതിനായി 50 പേരെ തിരഞ്ഞെടുത്തു. പരിശീലനം ഉടന്‍ ആരംഭിക്കും. കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വിവിധ പരിശീലനപരിപാടികള്‍, ബോധവത്കരണ ക്യാമ്പുകള്‍, വായ്പാമേളകള്‍, പ്രദര്‍ശനം എന്നിവ നടത്തിവരുന്നു.
ഈ ആനുകൂല്യം എല്ലാ പണിക്കര്‍ സമുദായങ്ങളും വേണ്ട രീതിയില്‍ ഉപയോഗപ്രദമാക്കേണ്ടാതാണ് .ഇതുമായി  ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ജില്ല  പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഓഫീസയൂമായി ബന്ധപ്പെടെണ്ടതാണ്

Friday, May 18, 2012

വാസ്തു വിദ്യ  കസ്പോണ്ടന്‍സ് കോഴ്സ് 

 സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലം, ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ എന്ന വാസ്തുവിദ്യാ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. സിവില്‍/ആര്‍ക്കിടെക്ചര്‍ പോളിടെക്‌നിക് ഡിപ്ലോമ ഉളളവരെയും പരിഗണിക്കും.  300 മണിക്കൂറാണ് ആകെയുള്ളത്. 7500 രൂപയാണ് കോഴ്സ് ഫീസ്‌ .

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട- 689 533 എന്ന വിലാസത്തില്‍ ആറന്മുള പോസ്റ്റ് ഓഫീസില്‍ മാറാവുന്ന 100 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍/മണിയോര്‍ഡര്‍ അയച്ചാല്‍ പ്രോസ്‌പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കും.  www.vastuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ രേഖകളും 100 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറും സഹിതം അയയ്ക്കാം.  ജൂലായ്‌  20 ആണ്  പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി .