ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Thursday, September 27, 2012



ഗോചരന്‍റെ ശൈവസംസ്കാര പൈതൃകം

എം .എന്‍.വാസു ഗണകന്‍

കേരളത്തിലെ ന്യൂനപക്ഷ വിഭാഗമായ ഗണക ,കണിയാര്‍ സമുദായത്തിന്‍റെവംശ ചരിത്രത്തെ ക്കുറിച്ചുള്ള ഒരു സത്യാന്വേഷണമാണ്ശ്രീ .എം എന്‍.വാസു ഗണകന്‍റെ"ഗോചരന്‍റെ ശൈവസംസ്കാര പൈതൃകം "എന്നാ ഗ്രന്ഥം .സര്‍വ വിജ്ഞാനകോശം,അഖില വിജ്ഞാനകോശം,ശബ്ദ താരാവലി ,ചില നിഘണ്ടുകള്‍  എന്നിവയില്‍ 'ഗോചരന്‍' എന്നാ പദത്തിനു കൊടുത്തിട്ടുള്ള അര്‍ഥം സസൂക്ഷമം പരിശോധിക്കുകയും ,വിമര്‍ശനപ്പൂര്‍വ്വം വിശദീകരിക്കുകയും ചെയ്യുന്നതാണ് ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നത് .
1934 ല്‍ ആലപ്പുഴ ചെങ്ങനൂരിനടുത്ത് ബുധനൂരില്‍ ജനിച്ച  ലക്ഷ്മീ നിവാസില്‍ എം.എന്‍ .വാസു ഗണകന്‍  കൂടാതെ ഭഗവത്‌ഗീത സംഗ്രഹം,ശ്രീ സത്യസായി സഹസ്രനാമം സ്വരസുധ വ്യാഖ്യാനം ,സത്യനാരായണീയം എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട് .
സമുദായത്തെക്കുറിച്ച്‌ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകം ഒരു മുതല്‍ കൂട്ടാകുമെന്നതില്‍ സംശയമില്ല .

 ഗോചരന്‍റെ ശൈവസംസ്കാര പൈതൃകം
 ഗ്രന്ഥ കര്‍ത്താവ്‌ :എം .എന്‍.വാസു ഗണകന്‍
 അവതാരിക :ഡോ.രാജന്‍ ഗുരുക്കള്‍,
                            ( HOD എം .ജി .സര്‍വകലാശാല}
 പ്രസിദ്ധീകരണം :ഹരിശ്രീ പബ്ലിക്കേഷന്‍സ് തിരുവനതപുരം പേജ് :88
വില :30 രൂപ

Thursday, September 20, 2012

കളരിയും കളരിയധിപരും


കേരളത്തിന്‍റെ സാംസ്കാരിക ചരിത്രം പരിശോധിക്കുമ്പോള്‍ കളരി കുറുപ്പ്,കളരി പണിക്കര്‍,ഗണകന്‍,കണിയാന്‍,കണിശന്‍ തുടങ്ങിയ ജ്യോതിഷ വിഭാഗങ്ങളടങ്ങിയ സമുദായങ്ങള്‍ക്ക് ഉണ്ടായിരുന്ന പ്രസക്തി എടുത്തുപറയേണ്ടിയിരിക്കുന്നു.

മുകുന്ദന്‍ കുറുപ്പ്
ഗ്രാമാന്തരങ്ങള്‍ തോറും ആശാന്‍ പള്ളിക്കൂടങ്ങളും,അക്ഷര കളരികളും,ജ്യോതിഷവും,ആയോധന കളരികളും,വൈദ്യ ശാലകളും നടത്തി; ഒരു ജനതയ്ക്ക് ആവശ്യമായ കായികവും  ധൈഷണികപരവുമായ അറിവുകള്‍ നല്‍കി പോന്ന ഒരു വിഭാഗമായിരുന്നു ഗണക സമുദായം. കാലാന്തരത്തില്‍ കളരികളും, പള്ളികൂടങ്ങളും അന്യാധീനപ്പെട്ടു പോവുകയും, സമുദായങ്ങളുടെ മുഖ്യധാരയില്‍ നിന്നും പുറന്തള്ളപ്പെടുകയും ചെയ്ത ഈ സമുദായത്തിന്‍റെ സാമൂഹ്യ സാംസ്കാരിക ചരിത്രം ചികഞ്ഞെടുക്കുകയാണ് തൃശ്ശൂര്‍ അകപറമ്പ് കളരിക്കല്‍ മുകുന്ദന്‍ കുറുപ്പ് തന്‍റെ കളരിയും കളരിയധിപരും എന്ന ചരിത്ര ഗ്രന്ഥത്തിലൂടെ. ഒരു മറുനാടന്‍ മലയാളി കൂടിയായ മുകുന്ദന്‍ കുറുപ്പ് അന്വേഷണാത്മക പ്രബന്ധങ്ങളാണ് ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം.കുലതോഴിലായി ജ്യോതിഷം കൈകാര്യം ചെയുന്ന ഈ സമുദായത്തിന്‍റെ ജീവിതവും സംസ്ക്കാരവും അനാവരണം ചെയ്യുന്നതാണ് കളരിയും കളരിയധിപരും.
കളരിയും കളരിയധിപരും
മുകുന്ദന്‍ കുറുപ്പ്
അവതാരിക
ജ്യോതിഷ ശിരോമണി പ്രൊ:എ.എന്‍.ചെട്ടിയാര്‍
പേജ് : 219  
അദ്ധ്യായം: 11
വില : 250.00
പ്രസാധനം
 ഖാദി പബ്ലിഷേഴ്സ് അഹമ്മദാബാദ്
വിതരണം ഡി.സി.ബുക്സ്  കോട്ടയം

Saturday, September 15, 2012

പിന്നോക്കവിഭാഗങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ 
അസംബ്ളിങ്ങില്‍ പരിശീലനം
 
ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടത്തുന്ന ഡെസ്ക് ടോപ്പ്, ലാപ്പ് ടോപ്പ് അസംബ്ളിംഗ്, സര്‍വ്വീസിങ്ങ് ആന്റ് നെറ്റ് വര്‍ക്കിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ സി-സ്റെഡ് മുഖേനയാണ് പരിശീലനം നല്‍കുന്നത്. പിന്നോക്ക സമുദായത്തില്‍പ്പെട്ട 18നും 35 നും മദ്ധ്യേ പ്രായമുളള എസ്.എസ്.എല്‍.സി. പാസ്സായവര്‍ക്ക് അപേക്ഷിക്കാം. 
 
വാര്‍ഷിക വരുമാന പരിധി ഗ്രാമപേദേശങ്ങളിലുളളവര്‍ക്ക് 40,000രൂപയും നഗരപ്രദേശങ്ങളിലുളളവര്‍ക്ക് 55000 രൂപയുമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 500 രൂപ നിരക്കില്‍ സ്റെപ്പന്റ് നല്‍കും. താല്‍പ്പര്യമുളളവര്‍ നിര്‍ദ്ദിഷ്ട മാത്യകയില്‍ തയ്യാറാക്കിയ അപേക്ഷ, ജാതിതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, സി-സ്റെഡ്, തൈയ്ക്കാട് പോസ്റാഫീസിനു എതിര്‍വശം, തൈയ്ക്കാട് പി.ഒ., തിരുവനന്തപുരം- 14 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 29നകം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷഫോറം സി-സ്റെഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0471- 2324356.

Wednesday, September 12, 2012


സംസ്‌കൃതഭാഷയ്ക്ക് ഒന്നാം ക്ലാസ്
പ്രവേശനത്തിന് വഴിയൊരുങ്ങുന്നു

  ആവശ്യം മന്ത്രിസഭായോഗത്തിന്റെ
 പരിഗണനയിലേക്ക്

  സംസ്ഥാനത്ത് സ്‌കൂളുകളില്‍ എല്‍.പി.തലം മുതല്‍ സംസ്‌കൃതപഠനം ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഒന്നാംക്ലാസില്‍ ഐച്ഛികവിഷയമായി സംസ്‌കൃതത്തിന് പ്രവേശനം നല്‍കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. ഇതിനായി സംസ്‌കൃത അധ്യാപക ഫെഡറേഷനും സംസ്‌കൃതഭാരതിയും സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

ഒന്നാംക്ലാസ് മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കുക, കരിക്കുലം കമ്മിറ്റിയിലും ക്യു.ഐ.പി.മോണിറ്ററിങ് കമ്മിറ്റിയിലും സംസ്‌കൃതത്തെ ഉള്‍പ്പെടുത്തുക, ജില്ലാ തലങ്ങളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നിരുന്നത്. അറബിയും ഉറുദുവും കൂടാതെ തമിഴും കന്നടയും വരെ കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്‌കൃതത്തിന്റെ പ്രതിനിധികളെ ഒഴിവാക്കിയിരുന്നു.

വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ കഴിഞ്ഞ സംസ്‌കൃതഭാഷാ ദിനാചരണത്തിന്റെ ഉദ്ഘാടകന്‍ മുഖ്യമന്ത്രിയായിരുന്നു. ഇവിടെ വച്ചാണ് സംസ്‌കൃത അധ്യാപക ഫെഡറേഷനും സംസ്‌കൃതഭാരതിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ആവശ്യങ്ങള്‍ പഠിച്ച മുഖ്യമന്ത്രി ഉടന്‍തന്നെ അടുത്ത മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയില്‍ ഇതും ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി.

നിലവില്‍ അഞ്ചാംക്ലാസ് മുതലാണ് കേരളത്തില്‍ സംസ്‌കൃതപഠനത്തിന് അവസരമുള്ളത്. കേന്ദ്ര വിദ്യാഭ്യാസനിയമം പ്രാവര്‍ത്തികമാക്കുമ്പോള്‍ അഞ്ചാം ക്ലാസ് എല്‍.പി.ക്ലാസുകളോട് കൂട്ടിച്ചേര്‍ക്കും. അങ്ങനെ വന്നാല്‍ അഞ്ചാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്‌കൃത പഠനം ആരംഭിക്കാനുള്ള അവസരമില്ലാതാകും.

1956ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. സനിത്കുമാര്‍ ചാറ്റര്‍ജി അധ്യക്ഷനായുള്ള സംസ്‌കൃത കമ്മീഷന്‍, 1973ല്‍ കേരള സര്‍ക്കാര്‍ നിയമിച്ച എന്‍.വി.കൃഷ്ണവാര്യര്‍ കമ്മീഷന്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അക്കാദമിക് കമ്മിറ്റി എന്നിവയുടെയെല്ലാം പ്രധാന ശുപാര്‍ശ എല്‍.പി.തലം മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കണമെന്നായിരുന്നു.
 http://www.mathrubhumi.com/online/malayalam/news/story/1816195/2012-09-10/kerala


    കാവ് സംരക്ഷണത്തിന് ധനസഹായം

ജില്ലയില്‍ കാവുകളും വനേതര മേഖലയിലെ പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി കാവ് ഉടമകള്‍ക്കും വിവിധ ട്രസ്റിനു കീഴിലുളള കാവുകള്‍ക്കും വനം വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു. താല്‍പര്യമുളള വ്യക്തികളും സ്ഥാപനങ്ങളും നിശ്ചിത ഫോറത്തിലുളള അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒക്റ്റോബര്‍ ആറ് വൈകീട്ട് അഞ്ചിനകം മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസി. ഫോറസ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കണം. ഫോണ്‍: 0483 2734803.



Tuesday, September 11, 2012

സൌജന്യ 
ഡിജിറ്റല്‍ വീഡിയോഗ്രാഫി കോഴ്സ്

വെള്ളിക്കോത്ത് ഇന്‍സ്റിറ്റ്യൂട്ടില്‍ നടത്തുന്ന സൌജന്യ ഡിജിറ്റല്‍ വീഡിയോഗ്രാഫി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം ഭക്ഷണം എന്നിവ തികച്ചും സൌജന്യമായിരിക്കും. 20നും 35നും ഇടയില്‍ പ്രായമുള്ള, എസ്.എസ്.എല്‍.സി വരെ പഠിച്ച യുവാക്കള്‍ക്ക് അപേക്ഷിക്കാം. പേര്, മേല്‍വിലാസം, ജനനതീയ്യതി, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ സെപ്റ്റംബര്‍ 15ന് മുന്‍പായി ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റിറ്റ്യൂട്ട്, ആനന്ദാശ്രമം പി.ഒ, കാഞ്ഞങ്ങാട്, പിന്‍-671 531 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2268240.

Saturday, September 01, 2012

ഓരോ  സമുദായവും അവരുടെ സമുദായത്തിന്‍റെആവിര്‍ഭാവവും,സംസ്കാരവും ആചാരങ്ങളും അനുഷ്ടാനങ്ങളും സാമാന്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് .ഇന്ന് പലര്‍ക്കും അതറിയില്ല എന്നത് വസ്തുതയാണ് .എന്നാല്‍ ഇതിനുതകുന്ന ചില പുസ്തകങ്ങള്‍ ഇന്ന് നമുക്ക് ലഭ്യമാണ് .അതില്‍ ഒരു പുസ്തകമാണ് ശ്രീമതി ഡോ.എം.വി.ലളിതാംബികയുടെ കണിയാന്മാരുടെ ജീവിതവും സംസ്കാരവും .
ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളെക്കുറിച്ച് ജ്യോതിഷത്തെ അടിസ്ഥാനമാക്കി വിശദീകരിക്കുന്ന കേരളത്തിലെ ഒരു പ്രമുഖ സമുദായമാണ് കണിയാന്മാര്‍ എന്നു വിളിക്കപ്പെടുന്ന ജ്യോതിഷികള്‍ . ത്രികാലജ്ഞാനികള്‍ എന്ന അര്‍ത്ഥത്തില്‍ ദൈവജ്ഞര്‍ എന്ന സവിശേഷസ്ഥാനവും ഈ സമുദായത്തിനുണ്ട്. ജ്യോതിഷം കൈകാര്യം ചെയ്യുന്നത് കുലത്തൊഴിലായ ഈ സമുദായത്തിന്റെ ജീവിതവും സംസ്കാരവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പി. എച്ച്.ഡി ബിരുദത്തിനായി നടത്തിയ ഗവേഷണമാണ് ഈ പുസ്തകരചനയ്ക്ക് അടിസ്ഥാനം. ഗവേഷണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയ ഡോ. കെ. കെ. കരുണാകരന്‍ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുണ്ട്.

കണിയാന്മാരുടെ ജീവിതവും സംസ്കാരവും
ഡോ. എം. വി. ലളിതാംബിക
448 പേജുകള്‍
വില : 220 രൂപ
പ്രസാധനം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.