ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Tuesday, April 14, 2015


വിഷുഫല പത്രിക പുറത്തിറക്കി
 Posted on: 14 Apr 2015





പൂക്കോട്ടുംപാടം: ദേശഫലം പ്രവചിച്ച് കണിയാര്‍ പണിക്കര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ വിഷുഫല പത്രിക പുറത്തിറക്കി.
ഈ വര്‍ഷത്തെ ഫലപ്രകാരം 15ന് പുലര്‍ച്ചെ 4. 44ന് (മീനരാശി) യാണ്. കണികാണുന്നതിനും കൈനീട്ടം നല്‍കുന്നതിനും ഉത്തമസമയം. ഉദയം മുതല്‍ വിത്തു ശേഖരിക്കുന്നതിനും ഞായറാഴ്ച ഉദയംമുതല്‍ ചാലിടുന്നതിനും വിതയ്ക്കുന്നതിനും അനുയോജ്യസമയമാണ്.
പത്തപ്പിരിയം മോഹന്‍ദാസ് പണിക്കരുടെ നേതൃത്വത്തില്‍ ടി.കെ. ശ്രീജിത്ത് പണിക്കര്‍, സതീശ്പണിക്കര്‍ എന്നിവര്‍ചേര്‍ന്നാണ് ഫലപത്രിക തയ്യാറാകിയത്.
പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സമാജംപ്രസിഡന്റ് ടി.കെ. രാമദാസ് ക്ഷേത്രം മേല്‍ശാന്തി വി.എം. ശിവപ്രസാദിന് പത്രിക കൈമാറി. മേല്‍ശാന്തി ഭക്തജനങ്ങള്‍ക്കായി പത്രികവായിച്ചു. ക്ഷേത്രംപ്രസിഡന്റ് കേമ്പില്‍ രവി, മറ്റത്തില്‍ രാധാകൃഷ്ണന്‍, കരിമ്പില്‍ രാധാകൃഷ്ണന്‍, ടി.കെ. സതീശന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment