ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Monday, April 14, 2014


Posted on: 19 Mar 2014


കോഴിക്കോട്: സംസ്ഥാനത്തെ ദേവസ്വംബോര്‍ഡുകളിലും ട്രസ്റ്റികളിലും കണിയാര്‍ പണിക്കര്‍ ജ്യോതിഷാചാര്യന്‍മാരെ ഉള്‍പ്പെടുത്തണമെന്ന് പണിക്കര്‍ സര്‍വീസ് സൊസൈറ്റി കണിയാര്‍ ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കണിയാര്‍ പണിക്കര്‍ വിഭാഗത്തെ ഒ.ഇ.സി. ആനുകൂല്യപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ യു.ഡി.എഫ്. സര്‍ക്കാറിന്റെ തീരുമാനത്തെ സംഘടന സ്വാഗതം ചെയ്തു. നല്ല രീതിയില്‍ നടത്തിവരുന്ന ഹൈന്ദവക്ഷേത്രങ്ങളെയും മഠങ്ങളെയും ധര്‍മസ്ഥാപനങ്ങളെയും അടിസ്ഥാനരഹിതമായി വിമര്‍ശിക്കുന്ന ചില കപടസ്വാമിമാരുടെ നിലപാട് ശരിയല്ല. സംഘടനയുടെ ജില്ലാസമ്മേളനം മെയ് 3, 4 തിയ്യതികളില്‍ കൊയിലാണ്ടിയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ. മുരളീധരന്‍ പണിക്കര്‍, വൈസ് ചെയര്‍മാന്‍ ചെലവൂര്‍ ഹരിദാസ് പണിക്കര്‍, ട്രഷറര്‍ വിജീഷ് പണിക്കര്‍, സംസ്ഥാന ജ്യോതിഷ ചെയര്‍മാന്‍ എം.ടി. രാമചന്ദ്രപ്പണിക്കര്‍, വനിതാ ചെയര്‍പേഴ്സണ്‍ കമല ആര്‍. പണിക്കര്‍ , പുരുഷോത്തമന്‍ പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment