ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Monday, March 03, 2014

ഒ.ഇ.സി. പട്ടികയില്‍
 കണിയാര്‍ പണിക്കര്‍   
ഉള്‍പ്പെടെ 18 സമുദായങ്ങള്‍ കൂടി 



തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട 18 സമുദായങ്ങളെക്കൂടി അദര്‍ എലിജിബിള്‍ കമ്യൂണിറ്റീസ് (ഒ.ഇ.സി.) പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ ഒ.ഇ.സി. പട്ടികയില്‍പ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ലഭിക്കും. 18 സമുദായങ്ങളെക്കൂടി ഒ.ഇ.സി. പട്ടികയില്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും. ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ്, പരീക്ഷാഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ ഒ.ഇ.സി. പട്ടികയില്‍പ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ നല്‍കേണ്ടതില്ല. കൂടാതെ സ്‌റ്റൈപ്പന്റും ഇവര്‍ക്കു ലഭിക്കും. വണിക, വൈശ്യ, വാണിയചെട്ടി, വെളുത്തേടത്തുനായര്‍ വിഭാഗത്തിലെ വെടുത്തേടന്‍, ചെട്ടി വിഭാഗത്തിലെ തെലുഗുചെട്ടി, ഉദയന്‍കുളങ്ങര ചെട്ടി, ഏല്ലൂര്‍ചെട്ടി, ഗണക വിഭാഗത്തിലെ കണിയാര്‍ പണിക്കര്‍ , വില്‍ക്കുറുപ്പ്, യാദവ, പണ്ഡിതര്‍ തുടങ്ങിയ സമുദായങ്ങളും എഴുത്തച്ഛന്‍, മക്കാല, റെഡ്ഡ്യാര്‍ , കാവുദിയ വിഭാഗവും കുംഭാരന്‍ വിഭാഗവും ആണ് ഒ.ഇ.സി. പട്ടികയില്‍ പുതുതായി ഇടം തേടുന്നത്.ഇതുകൂടാതെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളിലേക്കുമുള്ള പ്രവേശനങ്ങളില്‍ ധീവര സമുദായത്തിന് രണ്ടുശതമാനവും കുടുംബി സമുദായത്തിന് ഒരു ശതമാനവും സംവരണം നല്‍കാനും ലത്തീന്‍ കത്തോലിക്ക സമുദായത്തിന് നിലവിലുള്ള രണ്ടു ശതമാനം സംവരണം മൂന്നാക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.

No comments:

Post a Comment