ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Thursday, October 03, 2013

പിന്നോക്ക വികസന കോര്‍പ്പറേഷന് 
                              ആറ് ഉപജില്ലാ ഓഫീസുകള്‍

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന് ആറ് ഉപജില്ലാ ഓഫീസുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയതായി പട്ടികജാതി, പിന്നോക്ക ക്ഷേമ, ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു. വര്‍ക്കല (തിരുവനന്തപുരം), ഹരിപ്പാട് (ആലപ്പുഴ), ചേലക്കര (തൃശ്ശൂര്‍ ), പട്ടാമ്പി (പാലക്കാട്), വണ്ടൂര്‍ , തിരൂര്‍ (മലപ്പുറം) എന്നിവിടങ്ങളിലാണ് ഉപജില്ലാ ഓഫീസുകള്‍ തുറക്കുക. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഉപജില്ലാ ഓഫീസുകള്‍ക്ക് അനുമതി നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി. ആവശ്യകത മുന്‍നിര്‍ത്തി, കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ദുര്‍ബല വിഭാഗങ്ങളിലെത്തിക്കാനാവശ്യമായ നടപടി ഭാവിയിലും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ബഹു. കേരള ടൂറിസം / പട്ടിക ജാതി /പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ.പി. അനില്‍കുമാറിനു അഭിവാദ്യങ്ങള്‍

No comments:

Post a Comment