ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Friday, June 14, 2013

 കേരളത്തിന്‍റെ ക്രിക്കറ്റ് ഇതിഹാസം  
ബാലന്‍ പണ്ഡിറ്റ്

 കേരളത്തിന്‍െറ ക്രിക്കറ്റ് ഇതിഹാസമായിരുന്നു  ബാലന്‍ പണ്ഡിറ്റ്. 17 വര്‍ഷം കേരളത്തിന്‍െറ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ബാലന്‍ പണ്ഡിറ്റ് ഇംഗ്ളണ്ടിലെ ലങ്കാഷെയറില്‍ ക്രിക്കറ്റ് ലീഗ് കളിക്കുകയെന്ന ചരിത്രനേട്ടത്തിന് ഉടമയായ ഏക മലയാളിയാണ്.  കേരള രഞ്ജി ടീം അംഗം, കേരള ടീം ക്യാപ്റ്റന്‍, എഫ്.എ.സി.ടി ടീം പരിശീലകന്‍, രഞ്ജി ട്രോഫി ക്രിക്കറ്റ് സെലക്ഷന്‍ ബോര്‍ഡ് അംഗം, ദേശീയ സെലക്ഷന്‍ കമ്മിറ്റി അംഗം. എഫ്.എ.സി.ടി സ്പോര്‍ട്സ് സൂപ്പര്‍വൈസര്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ആയുര്‍വേദ ഡോക്ടറായിരുന്ന  അച്ഛന്‍ മഹാദേവ സ്വാമി 1927ല്‍ മുംബൈയില്‍ താമസമാക്കിയതോടെയാണ്  ബാലന്‍ പണ്ഡിറ്റ് ക്രിക്കറ്റ് ലോകത്തെത്തുന്നത്.  മുംബൈയിലെ കിങ് ജോര്‍ജ് സ്കൂളില്‍നിന്ന് ക്രിക്കറ്റ് കളിക്കാരനായി മാറിയ ബാലന്‍ പണ്ഡിറ്റ് അധികം വൈകാതെ ദാദാര്‍ യൂനിയന്‍ ക്രിക്കറ്റ് ക്ളബ് അംഗമായി. 1947ല്‍, അഹ്മദാബാദില്‍ ഗുജറാത്തിനെതിരെ പശ്ചിമ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ടീമിന് വേണ്ടിയായിരുന്നു ആദ്യ രഞ്ജി മത്സരം. നാലുവര്‍ഷം വിക്കറ്റ് കീപ്പറും ഓപണിങ് ബാറ്റ്സ്മാനുമായി രഞ്ജിക്ക് വേണ്ടി കളിച്ചു. 13 മത്സരങ്ങളില്‍ കേരളത്തിന്‍െറ നായകനായി. 1951ല്‍ മുംബൈയിലേക്ക് തിരിച്ചുപോന്നു. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍െറ കീഴിലുള്ള സ്ഥാപനമായ ബി.ഇ.എസ്.ടിയില്‍ (മുംബൈ ഇലക്ട്രിക്കല്‍ സപൈ്ള ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്) ട്രാഫിക് അസിസ്റ്റന്‍റായി ജോലിയില്‍ പ്രവേശിച്ചു. 1951-1952ല്‍ ബി.ഇ.എസ്.ടിയുടെ ക്രിക്കറ്റ് ടീം ‘ടൈംസ് ഓഫ് ഇന്ത്യ ഷീല്‍ഡ് ’ ചാമ്പ്യന്മാരായിരുന്നു.   വള്ളുവള്ളി കളരിക്കല്‍ പരേതനായ പണ്ഡിറ്റ് മഹാദേവ സ്വാമിയുടെയും കല്യാണി ഭായിയുടെയും ആറ് മക്കളില്‍ മൂന്നാമനാണ്. ഭാര്യ: തൃശൂര്‍ മണ്ണുത്തി കളരിക്കല്‍ കുടുംബാംഗം പ്രഫ. ലീല. മക്കള്‍: ക്ഷമ (ജൂനിയര്‍ പ്രഫസര്‍ , മുംബൈ), സഞ്ചു ബാലന്‍ (സോഫ്ട്വെയര്‍ എന്‍ജിനീയര്‍ , ബംഗളൂരു), രഞ്ജിത്ത് ബാലന്‍ (സോഫ്ട്വെയര്‍ എന്‍ജിനീയര്‍ , ബംഗളൂരു). മരുമക്കള്‍ : കേണല്‍ ഗൗതം, പ്രിയ, കല.
 

No comments:

Post a Comment