ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Thursday, March 28, 2013

 ഇന്‍ഫര്‍മേഷന്‍ അസിസ്റന്റ് കരാര്‍ നിയമനം
 വാക്-ഇന്‍ -ഇന്റര്‍വ്യൂ ഏപ്രില്‍ 10ന്



ഇന്‍ഫര്‍മേഷന്‍ പബ്ളിക്ക് റിലേഷന്‍സ് വകുപ്പ് ആരംഭിക്കുന്ന വികസന വാര്‍ത്താ സംയോജന ശൃംഖല പദ്ധതിയിലേക്ക് മലപ്പുറം ജില്ലയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റന്റുമാരുടെ ഒഴിവുണ്ട്. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പി.ജി ഡിപ്ളോമയുമുള്ളവര്‍ക്ക് പങ്കെടുക്കാം. കംപ്യൂട്ടര്‍ പരിജ്ഞാനം അനിവാര്യം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. അപേക്ഷന് 2013 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ളവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഏപ്രില്‍ 10 രാവിലെ ഒമ്പതിന് മലപ്പുറം സിവില്‍സ്റേഷന്‍ ബി 3 ബ്ളോക്കിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തണം. ഇന്‍ഫര്‍മേഷന്‍ വകുപ്പിന് കീഴില്‍ നിലവില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റന്റുമാരായി ജോലി ചെയ്യുന്നവര്‍ പങ്കെടുക്കേണ്ടതില്ല.

No comments:

Post a Comment