ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Tuesday, October 16, 2012



ബാലസാഹിത്യരചനയുമായി 
രാജൻ കോട്ടപ്പുറം

 
കളരി കുറുപ്പ് കളരി കുറുപ്പ് സമുദായങ്ങളില്‍പ്പെട്ട സാഹിത്യകാരന്മാര്‍ പലരെയും നമ്മുടെ സമുദായം . അംഗീകരിക്കപ്പെടാതെ പോകുന്നു.ഇത്തരം സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുവാന്‍ ഒരവസരമായി കരുതുന്നു.ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ബാലസഹിത്യകാരന്മാരില്‍ ഒരാളാണ് ശ്രീ.രാജന്‍ കോട്ടപ്പുറം.തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരുള്ള കോട്ടപ്പുറത്ത്‌ കിഴുത്തുള്ളി കളരിക്കൽ നാരായണൻ ആശാന്റെയും കാർത്ത്യായനിയമ്മയുടെയും മകനായ രാജന്‍  കോട്ടപ്പുറം സെന്റ്‌ മൈക്കിൾസ്‌ സ്‌കൂൾ സെന്റ്‌ ആൻസ്‌ ഹൈസ്‌കൂൾ പുല്ലൂറ്റ്‌ ഗവ. കെ.കെ.ടി.എം. കോളേജ്‌ എന്നിവിടങ്ങളിൽ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത് . കുട്ടികൾക്കായി ആനുകാലികങ്ങളിൽ കഥ,        കവിത, ലേഖനം തുടങ്ങയവ എഴുതുന്നു. ഇപ്പോൾ വാണിജ്യനികുതിവകുപ്പിൽ വാണിജ്യനികുതി           ഓഫീസറായി  ജോലി ചെയ്യുന്നു.മികച്ച സാഹിത്യ സൃഷ്ടികള്‍ക്ക് നല്‍കാറുള്ള  അപ്പന്‍ തമ്പുരാന്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.






 അക്വേറിയം

 

അക്വേറിയത്തിലെ മത്സ്യംപോലെ
സ്വപ്‌നഭംഗത്തിന്റെ
ചില്ലുകളിൽ തട്ടി
മടങ്ങുകയാണ്‌ മനസ്സ്‌
കൃത്രിമ പച്ചപ്പിന്റെ സൂചിയിലകളിലോ
സുഖദ സ്‌പർശം?
ഉരുളൻ കല്ലുകളിൽ
തെന്നിനീങ്ങുന്ന സ്ഥലജല വിഭ്രാന്തി
കുതിച്ചുയരുമ്പോൾ
നഷ്‌ടമാകുന്ന ആകാശനീലിമ
ഇളകിയൊഴുകുമ്പോഴും
നീന്തിത്തുടിക്കുമ്പോഴും
പാരതന്ത്ര്യത്തിന്റെ കാണാച്ചരട്‌
കാഴ്‌ചക്കാരുടെ കുളിർദർശനത്തിനായ്‌
ചില്ലുകൂട്ടിലടച്ചൊരു ജീവിതം
ബഹുലതകളില്ലാത്ത സഹവാസത്തിലും
ആരോ കനിഞ്ഞേകിയ ഇണസ്‌പർശത്തിലും
ഒതുക്കപ്പെടുകയാണു ജീവിതം
തളക്കപ്പെടുകയാണു ജീവിതം.



No comments:

Post a Comment