ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Tuesday, October 30, 2012

ഒ.ബി.സി. - ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 
വിദ്യാഭ്യാസ വായ്പ
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ സ്ഥിരതാമസക്കാരായ മറ്റു പിന്നാക്ക (ഒ.ബി.സി. മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെക്കവര്‍ക്ക് വിദ്യാഭ്യാസ വായ്പ നല്‍കും. ബി.ടെക്, എം.ബി.ബി.എസ്, എം.ബി.എ., ബി.എഡ്, ബി.എസ്.സി., നഴ്സിങ്, എം.സി.എ. തുടങ്ങിയ പ്രൊഫഷനല്‍ കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പരമാവധി വായ്പ മൂന്ന് ലക്ഷം. പലിശ നിരക്ക് നാല് ശതമാനം (പെണ്‍കുട്ടികള്‍ക്ക് 3.5ശതമാനം) വയ്പയ്ക്ക് വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 40,000 രൂപയില്‍ താഴെയും നഗര പ്രദേശങ്ങളില്‍ 55,000 രൂപയില്‍ താഴെയുമാവണം. പ്രായം 16നും 32നും മധ്യേ. അപേക്ഷാ ഫോമും വിശദവിവരങ്ങളും മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0483 2734114  .

No comments:

Post a Comment