ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Friday, June 01, 2012

സ്‌കോളര്‍ഷിപ്പോടെ സൗജന്യ സംസ്‌കൃതപഠനം


തൃശ്ശൂര്‍: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള പുറനാട്ടുകര രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ ഗുരുവായൂര്‍ കാമ്പസിലെ റഗുലര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രാക് ശാസ്ത്രി (പ്ലസ് ടു) യോഗ്യത: എസ്.എസ്.എല്‍.സി. ശാസ്ത്രി (ബി.എ.) യോഗ്യത: പ്രാക് ശാസ്ത്രി അല്ലെങ്കില്‍ പ്ലസ് ടു സംസ്‌കൃതം. ആചാര്യ (എം.എ.) യോഗ്യത: ശാസ്ത്രി അല്ലെങ്കില്‍ ബി.എ. സംസ്‌കൃതം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം സ്‌കോളര്‍ഷിപ്പ് ലഭിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. പ്രവേശന ഫീസ്, പരീക്ഷാ ഫീസ് ഒഴികെ പഠനം സൗജന്യമാണ്. അപേക്ഷാ ഫീസ് 50 രൂപ. പൂരിപ്പിച്ച അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി ജൂണ്‍ 30. ഫോം തപാലില്‍ ലഭിക്കാന്‍ പ്രിന്‍സിപ്പല്‍, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ (ഡി.യു.), ഗുരുവായൂര്‍ കാമ്പസ് എന്ന പേരില്‍ എടുത്തതും എസ്.ബി.ഐ. വിലങ്ങന്‍ ബ്രാഞ്ചില്‍ മാറാവുന്നതുമായ 100 രൂപയുടെ ഡി.ഡി. സഹിതം അപേക്ഷിക്കണം. വിലാസം: ദി പ്രിന്‍സിപ്പല്‍, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ (ഡി.യു.), ഗുരുവായൂര്‍ കാമ്പസ്, പുറനാട്ടുകര, തൃശ്ശൂര്‍ 680551. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487-2307208, 2307608.

No comments:

Post a Comment