ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Thursday, April 12, 2012

വിഷു ഫലം  2012
കൊല്ലം1187  മത് മീന മാസം31നു  ( 2012ഏപ്രില്‍ 13 ) വെള്ളിയാഴ്ച അസ്തമിച്ചു സൂര്യോദയാദി 32 നാഴികയും 17 വിനാഴികയും ചെന്ന സമയം (വൈകുന്നേരം 7 മണി16 മിനിറ്റ്‌ )ഉത്രാടം നക്ഷത്രം മകരകൂറില്‍ തുലാം രാശി ഉദയ സമയെ  വിഷു സംക്രമം.അന്നസ്തമിച്ചു മേട മാസം 1 നു ശനിയാഴ്ച പുലരുവാന്‍ 4 നാഴിക രാവുള്ളപ്പോള്‍ മീനം രാശി സമയത്ത് (കാലത്ത് 4.44 നു ശേഷം 6 മണിക്കുള്ളില്‍) കണി കൈ നേട്ടാദികള്‍ക്കും, കൈക്കോട്ടു ചാല്‍ക്കും,മേടം 1 നു ഉദയാസ്തമയെ  മേടം രാശി സമയത്ത് പോഴുതളുപ്പാനും, മേട മാസം 6നു വ്യാഴാഴ്ച ഉദിച്ചു  4 നാഴിക  പുലര്‍ന്നതിനു ശേഷം (പകല്‍ 7 മണിക്ക് ശേഷം7.56 നുള്ളില്‍ )ഇടവം രാശി സമയത്ത് ചാലിടുവാനും, വിതപ്പാനും  ശുഭം .
വിഷു വരവ് 
 വൃഷഭ വാഹനം, നിന്ന് വരവ്, വടക്കോട്ട് ദൃഷ്ടി,വെളുത്തനിറം,നിര്‍മ്മല വസ്ത്രം,ഗോമേദകം ആഭരണം,ചക്രം ആയുധം,ദര്‍ഭ ഭക്ഷണം,നാല് പറ വര്ഷം,മാഹേന്ദ്ര മണ്ഡലം,രാജ ശുക്ര:,മന്ത്രി ശുക്ര:,സെനാധിപോ ഗുരു:.
സാമാന്യ ഫലങ്ങള്‍ 
വാഹനം വൃഷഭ (കാള)മാകയാല്‍ താഴ്ന്ന സമുദായക്കാര്‍ക്ക് സുഖവും,നിന്ന് വരവാകയാല്‍ ബഹുമാന്യ ജനങ്ങളെ സ്ഥാനമാനങ്ങള്‍ക്കനുസരിച്ചു അഭിവന്ദിക്കുകയും,വടക്കോട്ട് ദൃഷ്ടിയാകയാല്‍ ദീര്‍ഘായുസ്സും,ഐശ്വര്യവും ഫലം. വെളുത്തനിറമാകയാല്‍ മനസന്തുഷ്ടിയും,കാര്യസാദ്ധ്യവും, നിര്‍മ്മല വസ്ത്രമാകയാല്‍ ശൂദ്ര വര്‍ണ്ണ വിഭാഗങ്ങള്‍ക്ക് അരിഷ്ടതയും,ചക്രം ആയുധമാകയാല്‍ രോഗക്ലേശവും,ദര്‍ഭ  ഭക്ഷണമാകയാല്‍ ധാന്യവിളകള്‍ക്ക് നാശവും,നാലുപറ വര്‍ഷമാകയാല്‍ കൃഷ്യാദികള്‍ക്ക് ഉപയുക്തമായ കാലഘട്ടങ്ങളില്‍ വര്‍ഷ കുറവും, മറ്റു കാലങ്ങളില്‍ അമിത വര്‍ഷവും, മാഹേന്ദ്ര മണ്ടലമാകയാല്‍ സുഭിക്ഷവും സുഖവുന്‍ ഫലം.
രാജാവ് ശുക്രനാകയാല്‍ ധാന്യാദികള്‍ക്ക് വര്‍ധനയും,നാല്‍ക്കാലികള്‍ക്ക് പുരോഗതിയും,വര്ഷം യഥാകാലത്തു തുടങ്ങുകയും,ദാമ്പത്യസുഖവും ഫലം. മന്ത്രി  ശുക്രനാകയാല്‍ സ്ത്രീജനങ്ങള്‍ക്ക്‌ ഭര്‍ത്താക്കന്മാരില്‍ നിന്ന് സമാധാനവും, ബഹു ധാന്യ വൃദ്ധിയും ആരോഗ്യവും, സേനാധിപന്‍ ഗുരുവായതിനാല്‍ യാഗാദികര്‍മ്മങ്ങളില്‍ ജനങ്ങള്‍ക്ക്‌ താല്‍പ്പര്യവും, രാജാക്കന്മാര്‍ ധര്‍മ്മരഥന്മാരായി പ്രവര്‍ത്തിക്കുകയും ഫലം.
എല്ലാവര്‍ക്കും പണിക്കര്‍ സമാജത്തിന്‍റെ 
നന്മ നിറഞ്ഞ സമൃദ്ധിയുടെ വിഷു ആശംസകള്‍ 
നിങ്ങളുടെ വിഷുഫലം

No comments:

Post a Comment