ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Monday, September 12, 2011

 ഓണകോടി വിതരണം ചെയ്തു  

  നിലമ്പൂര്‍: കണിയാര്‍ പണിക്കര്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഓണം സമുചിതമായി ആഘോഷിച്ചു.ഓണത്തോടനുബന്ധിച്ചു അമരമ്പലം പഞ്ചായത്തിലെ   പണിക്കര്‍ സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് സമാജം ഓണകോടി വിതരണം ചെയ്തു. എഴുപതു കഴിഞ്ഞ പതിമൂന്നു പേര്‍ക്കാണ് ഓണകോടി നല്‍കിയത്.
സമാജം പ്രസിഡന്റ് ടി.കെ.രാമദാസ്
സമാജം പ്രസിഡന്റ് ടി.കെ.രാമദാസ്  വിതരാണോത്ഘാടനം നടത്തി.ടി.കെ.രാമചന്ദ്രപണിക്കര്‍, ടി.കെ.പത്മനാഭന്‍, കരിമ്പില്‍ രാധാകൃഷ്ണന്‍,ടി.കെ.സതീശന്‍ .ടി.എസ് .സുരേഷ് ബാബു എന്നിവര്‍ ചടങ്ങില്‍  സംബന്ധിച്ചു.
          

No comments:

Post a Comment