ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Friday, July 22, 2011


                                       അനുശോചിച്ചു


                                
പറവൂര്‍ ശ്രീധരന്‍ തന്ത്രി
പൂക്കോട്ടുംപാടം:  അറിവുകൊണ്ടും ,സ്വപ്രയത്നം കൊണ്ടും ജ്യോതിഷ - താന്ത്രിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ,നിരവധി സംഭാവനകള്‍ നല്‍കുകയും ചെയ്ത വൈദിക ശ്രേഷ്ടന്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രികളുടെ നിര്യാണത്തില്‍ കണിയാര്‍ പണിക്കര്‍ സമാജം അനുശോചനം രേഖപെടുത്തി.ചടങ്ങില്‍ സമാജം സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.പ്രസിഡന്റ് ടി.കെ.രാമദാസ് ,ടി.കെ.സതീശന്‍ .വിപിന്‍ അയ്യാത്ത്,ടി.കെ.രാമചന്ദ്ര പണിക്കര്‍ ,ടി.എസ്.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment