ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Saturday, June 04, 2011

കണിയാര്‍പണിക്കര്‍ സമാജം വാര്‍ഷിക    സമ്മേളനവും കുടുംബ സംഗമവും 
എ.പി.അനില്‍ കുമാര്‍ 
ആര്യാടന്‍ ഷൌക്കത്ത് 
                പൂക്കോട്ടുംപാടം :കണിയാര്‍ പണിക്കര്‍         സമാജം വാര്‍ഷിക സമ്മേളനവും കുടുംബ     സംഗമവും ജൂണ്‍ 18 ശനിയാഴ്ച  രാവിലെ പത്ത് മണിക്ക്  പൂക്കോട്ടുംപാടം വ്യാപാര ഭവനില്‍ നടക്കും .വാര്‍ഷിക സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി .എ.പി .അനില്‍ കുമാര്‍  ഉദ്ഘാടനം ചെയ്യും .പ്രശസ്ത തിരകഥ കൃത്തും ,നിലമ്പൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ ശ്രീ .ആര്യാടന്‍ ഷൌക്കത്ത്  മുഖ്യ  അഥിതി ആയിരിക്കും .മലപ്പുറം ജില്ലയിലെ പ്രശസ്ത ജ്യോത്സ്യനായ വീ .കെ.വിശ്വനാഥന്‍ പണിക്കരെ ജ്യോതിര്‍ വിദ്യാ പുരസ്‌കാരം നല്‍കി ആദരിക്കും .കൂടാതെ ഗവേഷണ ജേതാവ്  ഡോ.സി .കെ.സുജയ് ,എസ് .എസ് .എല്‍ .സി.യിലെ മികച്ച വിജയി  എന്നിവരെയും ആദരിക്കും. കളരി  കുറുപ്പ്  കളരി പണിക്കര്‍ സംഘം ജില്ല  പ്രസിഡന്റ്‌  പാലൂര്‍ ഗോപാലകൃഷ്ണ പണിക്കര്‍ ,കേരള ഗണക കണിശ സഭ ജില്ല പ്രസിഡന്റ്‌ പി.കെ.ബാല സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ ,അമരമ്പലം ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്‌ എന്‍.എം. ബഷീര്‍ ,കാളികാവ്  ബ്ലോക്ക്  അംഗം പി. ശിവാത്മാജന്‍ എന്നിവര്‍ സംബന്ധിക്കും .

No comments:

Post a Comment